Updated on: 19 April, 2022 3:15 PM IST
These 6 Mistakes You Must Avoid While Drinking Water

ആരോഗ്യത്തിന് ഭക്ഷണം മാത്രം പോര, വെള്ളവും വളരെ പ്രധാനമാണ്. അതിനാലാണ് ദിവസവും ശരീരത്തിൽ ആവശ്യത്തിന് വെള്ളം എത്തണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. എന്നാൽ വെള്ളം കുടിക്കുമ്പോൾ ആളുകൾ ചില തെറ്റുകൾ വരുത്താറുണ്ട്. ജലപാനത്തിൽ വരുത്തുന്ന ഇത്തരം പിഴവുകൾ പിന്നീട് രോഗിയാക്കാനുള്ള സാധ്യത കൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ:  ശരീരം തണുപ്പിക്കാൻ മൺകുടത്തിലെ വെള്ളം

ശരീരത്തിനും മുടിക്കും ചർമത്തിനുമെല്ലാം ആരോഗ്യവും യുവത്വവും ലഭിക്കുന്നതിൽ വെള്ളത്തിന്റെ സാന്നിധ്യവും വലുതാണ്. എന്നാൽ ശരിയായി വെള്ളം കുടിക്കാതെ, പൊതുവെ ആളുകൾ വരുത്തുന്ന 6 തെറ്റുകൾ എന്തൊക്കെയാണെന്നാണ് ഇവിടെ വിവരിക്കുന്നത്.

വെള്ളം കുടിക്കുമ്പോൾ നിങ്ങൾ ചെയ്യരുതാത്ത ഈ 6 തെറ്റുകൾ ഏതൊക്കെയെന്ന് മനസിലാക്കാം.

1. പലപ്പോഴായി വെള്ളം കുടിക്കുക

പകൽ മുഴുവൻ വെള്ളം കുടിച്ചാൽ ശരീരത്തിന് വളരെ ഗുണം ചെയ്യുമെന്ന് ചിലർ കരുതുന്നു.എന്നാൽ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. ഇതുമൂലം രക്തത്തിലെ സോഡിയത്തിന്റെ അളവ് അസന്തുലിതമാകാനും ചിലപ്പോഴൊക്കെ ഇത് വയറിളക്കം ഉണ്ടാകാനും കാരണമാകും.

2. അമിതമായി വെള്ളം കുടിക്കുക

വെള്ളം കുടിക്കുന്നത് ശരീരത്തിന് അത്യധികം നല്ലതാണ്. എന്നാൽ അധികമായി വെള്ളം കുടിക്കണമെന്നല്ല ഇതിനർഥം. സാധാരണയായി 2 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിച്ചാൽ മതിയാകും. ഇതിലും കൂടുതൽ വെള്ളം കുടിച്ചാൽ ശരീരത്തിലെ ഇലക്‌ട്രോലൈറ്റ് അസന്തുലിതമാകുന്നതിലേക്ക് നയിക്കും. ഇത് ചിലപ്പോഴൊക്കെ ദുഷ്കരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിച്ചെന്ന് വരും.

3. വെള്ളത്തിന്റെ പകരക്കാർ

വെള്ളത്തിന് പകരം ശീതള പാനീയങ്ങളോ ചായയോ കാപ്പിയോ സോഡയോ ആകട്ടെ ശരീരത്തിന് ദ്രാവകം മാത്രമേ ആവശ്യമുള്ളൂ എന്ന് ചിന്തിക്കാറില്ലേ? എന്നാൽ എല്ലാ പാനീയങ്ങളും സാധാരണയുള്ള കുടിവെള്ളം പോലെ ഗുണം ചെയ്യുന്നവയല്ല. ചായ, കാപ്പി, സോഡ, ശീതളപാനീയങ്ങൾ എന്നിവ നിങ്ങളുടെ ശരീരത്തെ നിർജ്ജലീകരണത്തിലേക്ക് നയിക്കും. കാരണം, ഇവ ശരീരത്തിൽ നിന്ന് വെള്ളം നീക്കം ചെയ്യുന്നതിനാണ് വഴിവക്കുന്നത്.

4. തണുത്ത വെള്ളം കുടിക്കുക

വേനൽക്കാലത്ത് കടുത്ത ചൂടിൽ നിന്ന് ശമനമുണ്ടാകുന്നതിനായി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന വെള്ളമോ ഐസ് വെള്ളമോ കുടിക്കുന്നത് പതിവാണ്. എന്നാൽ ഈ ആശ്വാസം ദീർഘകാല രോഗങ്ങളിലേക്കായിരിക്കും നിങ്ങളെ നയിക്കുന്നത്. കാരണം, അധികമായി തണുത്ത വെള്ളം നാഡികൾക്ക് പ്രശ്നമാകും.

ബന്ധപ്പെട്ട വാർത്തകൾ:  Face Care Tips: ഉറങ്ങുന്നതിന് മുൻപ് ഈ 5 നുറുങ്ങുകൾ ചെയ്താൽ ഒരു ചർമപ്രശ്നവും ഉണ്ടാകില്ല

5. ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നത്

ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്ന ശീലമുണ്ടെങ്കിൽ അതും വലിയ അപകടമാണെന്നത് തിരിച്ചറിയുക. കാരണം, ഇത് നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകുന്നു. ഭക്ഷണ സമയത്ത് വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ഭക്ഷണം ദഹിപ്പിക്കുന്ന ആസിഡിനെ നേർപ്പിക്കുകയും ഭക്ഷണം ശരിയായി ദഹിക്കാതിരിക്കുന്നതിനും കാരണമാകുന്നു. ഭക്ഷണം കഴിക്കുമ്പോൾ തണുപ്പോ ദാഹമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഒന്നോ രണ്ടോ സിപ്പ് വെള്ളം കുടിക്കാവുന്നതാണ്.

6. ടാപ്പിൽ നിന്ന് വെള്ളം കുടിക്കുന്നത്

തിടുക്കത്തിലും മറ്റും പൈപ്പിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ദോഷകരമാണ്. കാരണം, ഈ വെള്ളത്തിൽ ക്ലോറിൻ, ഫ്ലൂറൈഡ് തുടങ്ങിയ അപകടകരമായ വിഷവസ്തുക്കൾ അടങ്ങിയിരിക്കും. ഇത് നിങ്ങളെ വലിയ രോഗിയാക്കും. ഈ വെള്ളം ചൂടാക്കി കുടിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. അതുമല്ലെങ്കിൽ കിണറ്റിൽ നിന്നും മറ്റുമുള്ള ശുദ്ധമായ വെള്ളം കുടിക്കാം. എന്നാൽ പൈപ്പിലേക്ക് വരുന്ന, മണ്ണിൽ നിന്ന് ഫിൽട്ടർ ചെയ്യാത്ത വെള്ളത്തിൽ ആർസെനിക് അടങ്ങിയിരിക്കുന്നു. ഇത് ക്യാൻസറിന് കാരണമാകും.

English Summary: Do Not Make These 6 Mistakes While Drinking Water, Because It Will Lead You To Great Health Risks
Published on: 19 April 2022, 02:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now