Updated on: 28 April, 2022 3:10 PM IST

നല്ല രുചികരമായി ആസ്വദിച്ച് കഴിക്കുന്ന ഒന്നാണ് മാമ്പഴം. എന്നിട്ട് വിത്തുകൾ വലിച്ചെറിയുന്നു അല്ലേ? എന്നാൽ ഈ ശീലം ഒന്ന് മാറ്റി നോക്കിയാലോ? എങ്ങനെ എന്ന് അല്ലെ നിങ്ങൾ ചിന്തിക്കുന്നത് അല്ലെ... പുരാതന കാലം മുതൽ, ഗുത്ലി എന്നറിയപ്പെടുന്ന മാമ്പഴ വിത്തുകൾ വിവിധ ആയുർവേദ ഉൽപ്പന്നങ്ങളിലും ചികിത്സകളിലും ഉപയോഗിച്ചുവരുന്ന ഒന്നാണ്.

പോഷകങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ഉയർന്ന സാന്ദ്രത ഇതിന് ഉണ്ട്. അവ വൃത്തിയാക്കിയ ശേഷം പൊടിച്ച് പൊടിയോ പേസ്റ്റോ വെണ്ണയോ ആയി ആണ് ഉപയോഗിക്കുന്നത്. ഇതിന് നല്ല ഗുണങ്ങൾ ഉണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലെ?

അടുത്ത തവണ നിങ്ങൾ നല്ല പഴുത്ത മാമ്പഴം ആസ്വദിക്കുമ്പോൾ വിത്തുകൾ ഉപേക്ഷിക്കുന്നതിനുമുമ്പ് അവയെ കുറിച്ചും അവയുടെ പ്രധാന ആരോഗ്യ ഗുണങ്ങളെ കുറിച്ചും കൂടുതലറിയേണ്ടതുണ്ട്. അറിയുന്നതിനായി ഇത് വായിക്കൂ...

കൊളസ്ട്രോൾ സന്തുലിതമാക്കുന്നു

രക്തചംക്രമണം വർധിപ്പിക്കാനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മാങ്ങയുടെ കുരു പൊടിക്ക് കഴിയും. ഇത് രക്തത്തിലെ പഞ്ചസാരയും സി-റിയാക്ടീവ് പ്രോട്ടീനും കുറയ്ക്കാൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഊർജ്ജനില നിലനിർത്താനും സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഇത് പ്രയോജനകരമാണ്. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുന്നു.

വയറിളക്കം

വയറിളക്കമോ അതിസാരമോ ശമിപ്പിക്കാൻ മാങ്ങക്കുരു പൊടിക്ക് കഴിയും. മാങ്ങയുടെ കുരു തണലിൽ ഉണക്കി പൊടിച്ചെടുക്കുക. ഇത് 1-2 ഗ്രാം അളവിൽ തേൻ ഉപയോഗിച്ച് കഴിക്കുക.

മോയ്സ്ചറൈസിംഗ്

മാമ്പഴ വിത്ത് അതിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. വിത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വെണ്ണ കടകളിൽ നിന്ന് വാങ്ങുന്ന മിക്ക ക്രീമുകളേക്കാൾ മികച്ചതാണെന്ന് അവകാശപ്പെടുന്നുണ്ട്.

ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നു

മാങ്ങയുടെ വിത്തുകൾ മിതമായ അളവിൽ കഴിക്കുന്നത് (പൊടിച്ച്) ഹൃദയ സംബന്ധമായ അസുഖങ്ങളും രക്താതിമർദ്ദവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

ആരോഗ്യകരമായ ഭാരം നിലനിർത്തുക

മാമ്പഴവും വിത്തുകളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ധാരാളം ഉള്ളതിനാൽ ഇത് രക്തചംക്രമണവും മെറ്റബോളിസവും വർദ്ധിപ്പിക്കുന്നു.

താരൻ തടയുക

താരൻ ചികിത്സിക്കുന്നതിനും തടയുന്നതിനും മാമ്പഴത്തിൻ്റെ എണ്ണ ഉപയോഗിക്കുന്നു. മാംഗോ സീഡ് ഓയിൽ ഉപയോഗിച്ച് മുടി മസാജ് ചെയ്തതിന് ശേഷം കുറച്ച് നേരം കാത്തിരിക്കുക. ഇത് തലയോട്ടിക്ക് നല്ല പോഷണവും നൽകുന്നു.

ആരോഗ്യമുള്ള മുടി

മാമ്പഴവിത്തിൻ്റെ എണ്ണയിൽ ധാരാളം ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും മുടി തിളക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ : മാമ്പഴത്തിനെക്കുറിച്ചുള്ള കെട്ടുകഥകളും സത്യങ്ങളും

(നിരാകരണം: ഈ ലേഖനത്തിൽ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ നുറുങ്ങുകൾ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. അവ വീട്ടിൽ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കാൻ നിർദ്ദേശിക്കുന്നു.)

ബന്ധപ്പെട്ട വാർത്തകൾ : മാമ്പഴം അമിതമായാൽ ദോഷം; അറിയണ്ടേ എന്തൊക്കെ എന്ന്

English Summary: Do not throw mango seeds; There are many benefits
Published on: 27 April 2022, 03:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now