Updated on: 27 July, 2023 11:56 AM IST
Do you get stomach ache? Then the medicine is at home

വയറുവേദന സാധാരണമാണ്, പല കാരണങ്ങളാൽ സംഭവിക്കാം, വയറിന് പിടിക്കാത്ത ആഹാരങ്ങൾ കഴിക്കുന്നത് കൊണ്ടോ അല്ലെങ്കിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടോ എന്തുമാകാം, എന്നിരുന്നാലും അവയിൽ മിക്കതും ഗുരുതരമല്ല. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ വീട്ടുവൈദ്യങ്ങളുപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പ്രശ്നങ്ങളെ പെട്ടെന്ന് പരിഹരിക്കുകയും യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളുണ്ടാക്കുകയുമില്ല.

വയറ് വേദനയ്ക്ക് ചില വീട്ടുവൈദ്യങ്ങൾ

ഇഞ്ചി

ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുടെ സ്വാഭാവിക ഉറവിടമായതിനാൽ വയറുവേദനയെ ചികിത്സിക്കുന്നതിന് ഇഞ്ചി വളരെ ഗുണപ്രദമാണ്. ഇത് വിവിധ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വയറുവേദന സുഖപ്പെടുത്തുന്നതിനുള്ള മിക്ക ഗുളികകളിലും ഇഞ്ചി ഒരു ഘടകമായി അടങ്ങിയിരിക്കുന്നത്. നിങ്ങൾക്ക് വയറ് വേദന വരുമ്പോൾ നിങ്ങൾക്ക് ഇഞ്ചിയുടെ സത്ത് കഴിക്കാവുന്നതാണ് അല്ലെങ്കിൽ ഇഞ്ചി ചായ ആക്കി കുടിക്കാവുന്നതാണ്. അൽപ്പം തുളസിയും അല്ലെങ്കിൽ പുതിനയോ ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

കുരുമുളക്

വേദനസംഹാരിയായ ഗുണങ്ങൾ ഉള്ളതിനാൽ ഓക്കാനം, വയറുവേദന എന്നിവ നിയന്ത്രിക്കാൻ കഴിയുന്ന മറ്റൊരു മികച്ച അടുക്കള ഘടകമാണ് കുരുമുളക്/ പേപ്പർമിൻ്റ്.വയറുവേദനയെ അകറ്റി നിർത്തുന്ന ഒരു മികച്ച വേദനസംഹാരിയാണിതെന്നും വിശ്വസിക്കപ്പെടുന്നു. നിങ്ങൾക്ക് ചായ ആക്കി കുടിക്കാം, അല്ലെങ്കിൽ കുരുമുളക് ചവച്ചരച്ച് തിന്നാം എരുവുള്ളത് കൊണ്ട് തന്നെ ഉപ്പും കൂടി ഇട്ട് കഴിക്കാവുന്നതാണ്.

ആപ്പിൾ സിഡെർ വിനെഗർ

നിങ്ങളുടെ വയറുവേദനയ്‌ക്കൊപ്പം ഓക്കാനം, അസിഡിറ്റി, റിഫ്ലക്സ് എന്നിവയുണ്ടെങ്കിൽ, ആപ്പിൾ സിഡെർ വിനെഗറിന് അവയെല്ലാം സുഖപ്പെടുത്താൻ കഴിയും. ഇത് നിങ്ങളുടെ വയറിലെ പിഎച്ച് നില പുനഃസ്ഥാപിക്കുകയും കുടലിൽ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അൽപം ആപ്പിൾ സിഡെർ വിനെഗർ ഒരു കപ്പ് വെള്ളത്തിൽ കുറച്ച് തേനുമായി നേർപ്പിച്ച് സാവധാനം കുടിക്കുക.

ബേക്കിംഗ് സോഡ

ENO, Digene മുതലായ ആന്റാസിഡുകളുടെ പ്രധാന ഘടകമായതിനാൽ നിങ്ങളുടെ വയറുവേദനയെ ചികിത്സിക്കുന്നതിൽ നിന്ന് ബേക്കിംഗ് സോഡ ഒഴിവാക്കാനാവില്ല. ഒരു ഗ്ലാസ് വെള്ളത്തിൽ 1/4 ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കുടിക്കുക. ബേക്കിംഗ് സോഡ ആൽക്കലൈൻ സ്വഭാവമുള്ളതിനാൽ ഇത് നിങ്ങളുടെ വയറിലെ പിഎച്ച് ലെവലിനെ നിർവീര്യമാക്കും.

കറ്റാർ വാഴ ജ്യൂസ്

വയറുവേദന, അസിഡിറ്റി, ആസിഡ് റിഫ്‌ളക്‌സ്, ഗ്യാസ്ട്രൈറ്റിസ്, വയറുവീക്കം എന്നിവയെ ശമിപ്പിക്കാൻ കഴിയുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർ വാഴ ജ്യൂസ്. അതോടൊപ്പം, മലബന്ധം, വൻകുടൽ പുണ്ണ്, ഐബിഎസ് എന്നിവയിൽ നിന്ന് മുക്തി നേടാനും ഇത് നിങ്ങളെ സഹായിക്കും. ഈ ജ്യൂസ് കുടിക്കുന്നത് വയറ്റിലെ അൾസർ സുഖപ്പെടുത്തുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. അൽപം കറ്റാർ വാഴ ജെല്ലും വെള്ളവും ഒരു ബ്ലെൻഡറിൽ ഇട്ട് ഒരു മിനുസമാർന്ന മിശ്രിതം ആക്കി കുടിക്കാവുന്നതാണ്.

ശ്രദ്ധിക്കുക: ഇടക്കിടയ്കക്ക് വരാറുള്ള വയറ് വേദനയെ നിസ്സാരമായി തള്ളിക്കളയരുത്. ഇത് മറ്റ് പല രോഗങ്ങളുടേയും തുടക്കമാകാം. അത്കൊണ്ട് തന്നെ വൈദ്യസഹായം ലഭ്യമാക്കുക...

English Summary: Do you get stomach ache? Then the medicine is at home
Published on: 27 July 2023, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now