Updated on: 14 October, 2022 4:50 PM IST

ഇടയ്ക്കിടെ വെള്ളം കുടിക്കാൻ തോന്നുന്നത് സാധാരണം. അത് ഓരോ മണിക്കൂറിലോ ഓരോ മുന്നോ നാലോ മണിക്കൂറിലോ ആകും. വേനൽക്കാലത്തെ അപേക്ഷിച്ച് മറ്റ് സീസണുകളിൽ ഇങ്ങനെ വെള്ളം കുടിയ്ക്കുന്നത് ശരീരം ചില സൂചനകൾ തരുന്നതാണെന്ന് പറയുന്നു.

അതായത്, തുടരെത്തുടരെ അമിതമായി ദാഹം (Excessive Thirst) അനുഭവപ്പെടുകയാണെങ്കിൽ അത് ചില രോഗലക്ഷണങ്ങളാണെന്ന് സൂചിപ്പിക്കുന്നു. നിങ്ങൾക്കും ഇടയ്ക്കിടെ ഇങ്ങനെ ദാഹം തോന്നുന്നുണ്ടെങ്കിൽ ഇനിപ്പറയുന്ന രോഗങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഇതുവഴി രോഗം കൃത്യസമയത്ത് കണ്ടെത്താനും കൃത്യസമയത്ത് ചികിത്സ നേടാനും സാധിക്കും.

ഇടയ്ക്കിടെയുള്ള അമിത ദാഹത്തിന്റെ കാരണങ്ങൾ (Causes of Excessive Thirst Frequently)

  • നിർജ്ജലീകരണം (Dehydration)

അമിത ദാഹത്തെ ഒരു രോഗമായല്ല, മറിച്ച് അതിനെ ഒരു ആരോഗ്യപ്രശ്നമായി കാണാം. നിങ്ങളുടെ ശരീരത്തിൽ വെള്ളത്തിന്റെയോ ദ്രാവകത്തിന്റെയോ അഭാവമുണ്ടെങ്കിൽ, നിങ്ങൾക്ക് നിർജ്ജലീകരണം സംഭവിക്കാം. നിർജലീകരണം മൂലം തലകറക്കം, ഛർദ്ദി, തലവേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.

  • പ്രമേഹം (diabetes)

അടിക്കടിയുള്ള ദാഹത്തിന് പ്രമേഹം കാരണമാകാം. പ്രമേഹം മൂലം അമിതമായ ദാഹം അനുഭവപ്പെടാം. പ്രമേഹം കാരണം ശരീരത്തിൽ ജലത്തിന്റെ അഭാവം ഉണ്ടാകുന്നു. എന്നാൽ പരിശോധന നടത്തിയാൽ മാത്രമാണ് ഏത് തരത്തിലുള്ള പ്രമേഹമാണ് നിങ്ങൾക്ക് ഉള്ളതെന്ന് മനസ്സിലാകും.

ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ കുരു പ്രമേഹത്തിന് ഉത്തമ പ്രതിവിധി

  • വരണ്ട വായ (dry mouth)

വായ വരളുന്നത് മൂലവും അമിതമായി വെള്ളം കുടിക്കാൻ പ്രേരിപ്പിക്കും. എന്നാൽ വരണ്ട വായ മറ്റൊരു രോഗത്തിന്റെ ലക്ഷണമാകാം. വായയുടെ ഗ്രന്ഥികൾ ശരിയായി ഉമിനീർ ഉൽപ്പാദിപ്പിക്കാതെ വരുമ്പോൾ വരണ്ട വായ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. വായ് നാറ്റം, മോണയിലെ അണുബാധ, ചുണ്ടുകൾ പല്ലിൽ ഒട്ടിപ്പിടിക്കൽ എന്നിവയ്ക്കും ഇത് കാരണമാകുന്നു.

  • വിളർച്ച (anemia)

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുമ്പോഴാണ് അനീമിയ ഉണ്ടാകുന്നത്. അനീമിയ മൂലം ദാഹം തീരെയില്ലെങ്കിലും സ്ഥിതി വഷളാകുന്നതിന് അനുസരിച്ച് ദാഹത്തിന്റെ തീവ്രതയും വർധിക്കുന്നു.

വെള്ളം കൃത്യമായി കുടിച്ചാൽ പല രോഗങ്ങളെയും മാറ്റി നിർത്താം. എന്നാൽ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിനെ ദോഷകരമായി ബാധിക്കുന്നു. അമിതമായി വെള്ളം കുടിയ്ക്കുന്നതിന് കാരണം പ്രത്യേകതരം മാനസികാവസ്ഥയാണെന്ന് ചില ഗവേഷണ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല, ശരീരത്തിൽ ജലാംശം അമിതമാകുന്നതിനാൽ ശരീരത്തിൻറെ തുലനാവസ്ഥ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ചിലരിൽ ഇത് അമിതമായ ആശങ്ക, അകാരണമായ അസ്വസ്ഥത, ചർദ്ദി പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും. അതുപോലെ ശരീരത്തിൻറെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കണമെങ്കിൽ ശരീരത്തിൽ അമിതമായി ജലാംശവും, നിർജ്ജലീകരണവും ഉണ്ടാകാൻ പാടില്ല.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Do you know excessive thirst indicate the symptoms to these diseases
Published on: 09 September 2022, 05:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now