Updated on: 14 August, 2022 3:40 PM IST
രക്തഗ്രൂപ്പ് മാത്രമല്ല… കൊതുക് ചിലരെ മാത്രം കൂടുതൽ കടിക്കുന്നതിന് ഇവയും കാരണങ്ങൾ

ഒരു മുറിയിൽ നിറയെ ആളുകൾ ഇരിക്കുന്നു. എങ്കിലും, അതിൽ വളരെ ചുരുക്കം പേരെ മാത്രമായിരിക്കും കൊതുക് കൂടുതൽ കടിക്കുന്നത്(mosquito bites more). രക്തം നല്ലതായതുകൊണ്ടാണ് കൊതുക് കൂടുതൽ കടിക്കുന്നതെന്ന് ചിലർ വീമ്പു പറയാറുമുണ്ട്. എന്നാൽ, കൊതുക് എന്തുകൊണ്ടാണ് ചിലരെ മാത്രം തെരഞ്ഞെടുക്കുന്നതെന്നത് നിങ്ങൾ ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ ചില ശാസ്ത്രീയ കാരണങ്ങൾ ഉള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ രക്തം മാത്രമല്ല ഇതിന്റെ ഘടകങ്ങളിൽപ്പെടുന്നു.

നമ്മുടെ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺഡൈ ഓക്സൈഡിന്റെ അളവും നമ്മൾ ധരിക്കുന്ന വസ്ത്രവും തുടങ്ങി പല കാരണങ്ങളാണ് കൊതുകുകളെ ആകർഷിക്കുന്നതെന്ന് ചില പഠനങ്ങൾ പറയുന്നു. ഇങ്ങനെ ചിലരെ മാത്രം കൊതുക് കടിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ശരീരത്തിന്റെ ഗന്ധം (Body odor)

കൊതുകുകൾ ചിലരെ കൂടുതൽ കടിക്കുന്നതിൽ ശരീര ദുർഗന്ധവും കാരണമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശരീരത്തിൽ നിന്ന് വരുന്ന ദുർഗന്ധം കൊതുകുകളെ ആകർഷിക്കുകയും അങ്ങനെ കൊതുകുകൾ കടിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

നിറങ്ങൾ (Dress colour)

കൊതുക് കൂടുതൽ ആകർഷിക്കുന്ന ഘടകങ്ങൾ എന്തെല്ലാമെന്നതിൽ പല ഗവേഷണ പഠനങ്ങളും നടന്നിട്ടുണ്ട്. കൊതുകുകൾ കറുപ്പ് നിറത്തിലേക്ക് ആകർഷിക്കപ്പെടുന്നുവെന്ന് പറയുന്നു. ഇതിന് കാരണം അവയ്ക്ക് അവയുടെ ശരീരത്തിന്റെ അതേ നിറമായി തോന്നുന്നു എന്നതാണ്. നിങ്ങൾ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ, മറ്റുള്ളവരെക്കാൾ കൊതുക് കടി നിങ്ങൾക്ക് ഏൽക്കുമെന്നാണ് പറയുന്നത്.

രക്തഗ്രൂപ്പ് (Blood groups)

കൊതുകൾ ആകർഷിക്കപ്പെടുന്നതിൽ രക്തഗ്രൂപ്പും ഒരു ഘടകമാണ്. അതായത്, ഒ രക്തഗ്രൂപ്പുള്ളവരിൽ കൊതുകുകള്‍ കൂടുതലായി ആക്രമിക്കപ്പെടും. എന്നാൽ താരതമ്യേന എ ഗ്രൂപ്പ് രക്തമുള്ളവരെ വളരെ കുറച്ചായിരിക്കും കൊതുക് കടിക്കുന്നത്. നമ്മുടെ ശരീരം പുറന്തള്ളുന്ന വിയർപ്പിലൂടെയാണ് കൊതുകുകൾ രക്തഗ്രൂപ്പും അവയുടെ പ്രത്യേകതയും തിരിച്ചറിയുന്നത് എന്നാണ് പറയുന്നത്.

മദ്യം (Liquor)

മദ്യമോ ബിയറോ അധികമായി കഴിക്കുന്നവരെയും കൊതുക് കടിക്കുന്നത് കൂടുതലായിരിക്കും എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും രക്തത്തിൽ മധുരം കൂടുകയും ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പറയപ്പെടുന്നു.

ഗർഭിണികൾ (At pregnancy)

ഗർഭാവസ്ഥയിൽ സ്ത്രീകളെ കൊതുകുകൾ കൂടുതൽ കടിക്കുന്നതായി വിദഗ്ധർ പറയുന്നു. ഗർഭിണിയായ സ്ത്രീയുടെ ശരീരത്തിന്റെ താപനില സാധാരണ താപനിലയേക്കാൾ കൂടുതലായി തുടരുകയും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു. ഇക്കാരണത്താൽ ഇവർക്ക് കൊതുക് ശല്യവും അധികമായിരിക്കും. സാധാരണ മനുഷ്യരെ അപേക്ഷിച്ച് ഗർഭിണികളിൽ കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കുന്നത് 21 ശതമാനം വരെ കൂടുതലായിരിക്കുമെന്നാണ് പഠനറിപ്പോർട്ടുകൾ. മാത്രമല്ല, ആഫ്രിക്കയിൽ നടത്തിയ സർവ്വേയിൽ മലേറിയ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ഗർഭിണികളിലായിരുന്നു.

ശരീരവലിപ്പം (Size of body)

വലിയ ശരീരം ഉള്ളവരോട് കൊതുകുകൾ അധികമായി ആകൃഷ്ടരാകും. ഇവരിൽ കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കുന്ന അളവ് കൂടുതലുമായിരിക്കും. ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നതിലൂടെയാണ് കൊതുകൾ ഇവരിലേക്ക് കൂടുതൽ എത്തുന്നത്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Do you know why mosquitoes bites only some people? Know the facts
Published on: 14 August 2022, 03:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now