ലോകത്ത് ഏറ്റവും പ്രിയങ്കരമായതും അധികമായി ഉപയോഗിക്കുന്നതുമായ ഭക്ഷണ പദാർഥമാണ് ചോക്ലേറ്റ്. നമ്മുടെ സന്തോഷവും സ്വനേഹവും ആഘോഷവുമെല്ലാം ഒരു ചോക്ലേറ്റ് പീസിലൂടെ പ്രകടിപ്പിക്കുന്ന പതിവും ഇന്ന് കാണാറുണ്ട്. പ്രണയദിനാഘോഷത്തിൽ പോലും ചോക്ലേറ്റിനായി ഒരു ദിവസം മാറ്റി വച്ചിരിക്കുന്നത് ഇതിന് ഉദാഹരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ദിവസവും 10 ഗ്രാം ഡാർക് ചോക്ലേറ്റ് കഴിച്ചാൽ ഗുണങ്ങൾ പലത്
ഇങ്ങനെ മനുഷ്യന്റെ വികാരങ്ങളുമായി അഭേദ്യ ബന്ധം വഹിക്കുന്ന ചോക്ലേറ്റിന് ഒട്ടനവധി ഗുണ വശങ്ങൾ ഉണ്ടെങ്കിലും ചിലപ്പോഴൊക്കെ അത് അനാരോഗ്യകരമായ കാര്യങ്ങളെയും ക്ഷണിച്ചുവരുത്തും.
അതായത്, ചോക്ലേറ്റ് കൃത്യമായ അളവിൽ ശരീരത്തിൽ എത്തുന്നില്ലെങ്കിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കും. അതുപോലെ ചോക്ലേറ്റിന് നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒരു ചെറിയ ഇടവേള കൊടുത്താൽ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങളിലേക്കും നയിക്കും.
-
വണ്ണം കുറയും (Lose Body Weight)
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചോക്ലേറ്റിനോട് അമിത ആസക്തിയുണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ ഒഴിവാക്കുക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ദിവസവും ചോക്ലേറ്റ് കഴിയ്ക്കുന്നുണ്ടെങ്കിൽ അതിന്റെ അളവ് കുറയ്ക്കുക. ഒരു മാസം ചോക്ലേറ്റിൽ അൽപം നിയന്ത്രണം നൽകിയാൽ തീർച്ചയായും നിങ്ങൾക്ക് ആ മാറ്റം മനസിലാകും.
-
ആരോഗ്യമുള്ള ഉറക്കത്തിന് (To Get Healthy Sleep)
ചോക്ലേറ്റ് കഴിക്കുന്നത് ഉറക്കത്തിനെയും പ്രതികൂലമായി ബാധിക്കുന്നു. കോഫിയിലും മറ്റും അടങ്ങിയിട്ടുള്ള കഫീൻ ഉറക്കം ശരിയായി ലഭിക്കാതിരിക്കാൻ കാരണമാകും. ഉറങ്ങുന്നതിന് മുൻപ് ചോക്ലേറ്റ് കഴിക്കുന്ന ശീലം ഉപേക്ഷിച്ചാൽ അതിലൂടെ ആരോഗ്യമുള്ള ഉറക്കം കിട്ടുമെന്നത് ഉറപ്പാണ്. ശരിയായി ഉറക്കം ലഭിച്ചാൽ മാത്രമേ ആരോഗ്യവും ശരിയായ രീതിയിൽ എത്തുകയുള്ളു. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിലും കൃത്യമായ ഉറക്കം അനിവാര്യമാണ്.
-
മാനസിക സമ്മർദം നിയന്ത്രിക്കും (Regulate Mental Pressure)
ചോക്ലേറ്റ് ഉപയോഗം നിയന്ത്രിച്ചാൽ മാനസിക ആരോഗ്യവും ഉറപ്പാക്കാം. പഞ്ചസാരയുടെ അളവ് രക്തത്തിൽ നിയന്ത്രിക്കാനും ചോക്ലേറ്റ് ഉപഭോഗം കുറയ്ക്കുന്നതിലൂടെ സഹായിക്കും. ഇത് മാനസികാവസ്ഥയ്ക്കും ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: സൂക്ഷിക്കുക! തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഈ രോഗങ്ങളെ ക്ഷണിച്ചുവരുത്തും
ചോക്ലേറ്റുകളിൽ പൊതുവെ കൊഴുപ്പും പഞ്ചസാരയും കൂടുതൽ അളവിൽ അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിച്ചാൽ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. അതേ സമയം, ചോക്ലേറ്റ് പതിയെ പതിയെ ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
-
ഹൃദയാരോഗ്യത്തിന് നല്ലത് (To Assure Heart Health)
പലപ്പോഴും മാനസിക സമ്മർദങ്ങളെയോ ദേഷ്യത്തെയോ നിയന്ത്രിക്കാൻ ചോക്ലേറ്റ് കഴിയ്ക്കുന്നത് നല്ലതാണ്. എന്നാൽ ഇത് അമിതമാകുന്നത് ശരീരത്തിനും ഹൃദയത്തിനും ഹാനികരമാണ്. ഹൃദയ രോഗങ്ങളിലേക്കും ഹൃദയത്തിന്റെ അപകടസാധ്യതയും ഇത് വർധിപ്പിക്കുന്നു. ചോക്ലേറ്റിന് പകരം ഡ്രൈ ഫ്രൂട്സ് ഒരു ഓപ്ഷനായി തെരഞ്ഞെടുക്കാം.
-
നെഞ്ചെരിച്ചിൽ ഒഴിവാക്കാം (Can Reduce Heartburn)
അമിതമായാൽ അമൃതും വിഷം. ചോക്ലേറ്റും അധികമാകുന്നത് വയറിൽ ആസിഡ് രൂപപ്പെടുത്തുന്നതിന് കാരണമാകുന്നു. ചോക്ലേറ്റ് അസിഡിക് ആണ്. ഇത് വയറിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. വളരെ കൂടുതൽ അളവിൽ ചോക്ലേറ്റ് കഴിച്ചാലോ ശീലമാക്കിയാലോ നെഞ്ചെരിച്ചിൽ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഒരു മാസത്തേക്കോ മൂന്ന് ആഴ്ചത്തേക്കോ ചോക്ലേറ്റ് പരമാവധി കുറയ്ക്കുക. ഇത് നിങ്ങൾക്ക് ശാരീരികമായും മാനസികമായും ഗുണം ചെയ്യുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സുന്ദരമായ ചർമ്മവും മുടിയും ലഭിക്കാൻ കാപ്പി എങ്ങനെ ഉപയോഗിക്കാം