Updated on: 29 July, 2022 11:28 AM IST
സൺസ്ക്രീൻ ഉപയോഗം കാൻസറിലേക്ക് നയിക്കുമോ?

ചർമ സംരക്ഷണത്തിന് മിക്കവരും പതിവായി സൺസ്ക്രീൻ (Sunscreen) ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ സ്ഥിരമായ ഉപയോഗം ചർമത്തെ നശിപ്പിക്കുമെന്നും കാൻസർ (Skin Cancer) വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും വിശ്വസിക്കുന്ന കുറച്ച് പേരുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ എന്ന് അറിയാം. സൂര്യപ്രകാശം, പൊടി എന്നിവയിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നതിന് സൺസ്ക്രീനുകൾ ഉപയോഗിക്കണമെന്ന് പറയാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: വിവാഹത്തിന് തിളങ്ങാൻ വധു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ പേടിക്കുന്നത് പോലെ സൺസ്ക്രീൻ പതിവായി ഉപയോഗിക്കുന്നത് മൂലം യാതൊരു പ്രശ്നവും ചർമത്തിൽ ഉണ്ടാകില്ല. സ്കിൻ കാൻസർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും എന്നതിന് യാതൊരു തെളിവും ഇന്നുവരെ ലഭിച്ചിട്ടുമില്ല. സൺസ്ക്രീൻ മാത്രമല്ല ഫെയ്സ് വാഷ് ഉപയോഗിക്കുന്നതും മോശമാണെന്ന് ചിന്തിക്കുന്നവരുണ്ട്, ഇതും തെറ്റാണ്.  

സൺസ്ക്രീൻ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നതിൽ സൺസ്ക്രീൻ വലിയ പങ്ക് വഹിക്കുന്നു. ഇത് തെറ്റാണ് എന്ന ചിന്ത ഉപേക്ഷിക്കണം. എന്നാൽ സൺസ്ക്രീൻ തെരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

സൺ പ്രൊട്ടക്ഷൻ ഫോർമുല (എസ്പിഎഫ്) നോക്കി സൺസ്ക്രീൻ തെരഞ്ഞെടുക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എല്ലാവർക്കും ഒരേ എസ്പിഎഫ് ചേരണമെന്നില്ല. സൂര്യപ്രകാശം കൂടുതൽ ഏൽക്കാൻ സാധ്യതയുള്ള ജോലികൾ ചെയ്യുന്നവരും, അധികം യാത്ര ചെയ്യുന്നവരും എസ്പിഎഫ് 30 പിഎ, എസ്പിഎഫ് 50 പിഎ എന്നിവ അടങ്ങിയ സൺസ്ക്രീൻ ഉപയോഗിക്കണം. അധികനേരം ഓഫീസ് ജോലികൾ ചെയ്യുന്നവർ എസ്പിഎഫ് 24 പിഎ, എസ്പിഎഫ് 30 പിഎ എന്നിവ അടങ്ങിയ സൺസ്ക്രീൻ തെരഞ്ഞെടുക്കുന്നത് നല്ലതാണ്.

കായിക പരിശീലനം നേടുന്നവരോ, മത്സരങ്ങളിൽ പങ്കെടുക്കുന്നവരോ ആണെങ്കിൽ എസ്പിഎഫ് 50 പിഎ അടങ്ങിയ സൺസ്ക്രീൻ ഉപയോഗിക്കാം. അധികനേരം വെയിൽ കൊള്ളാൻ സാധ്യത ഉണ്ടെങ്കിൽ രണ്ട് – മൂന്ന് മണിക്കൂർ കൂടുമ്പോൾ ക്രീം തേയ്ക്കുന്നത് നല്ലതാണ്. സൺബാത്ത് ചെയ്യുന്നവരും ബീച്ചിൽ ഏറെനേരം ചെലവഴിക്കുന്നവരും എസ്പിഎഫ് 50 പിഎ പുരട്ടുന്നത് നല്ലതാണ്. ക്ലോറിൻ വെള്ളത്തിൽ നീന്തുന്നവരുടെ ശരീരത്തിൽ കറുത്ത പാടുകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിക്കണം.

ചർമത്തിന്റെ സ്വഭാവം തിരിച്ചറിയാം

ചർമത്തിന്റെ സ്വഭാവം അനുസരിച്ചും സൺസ്ക്രീൻ തെരഞ്ഞെടുക്കണം. എണ്ണമയം കൂടിയ ചർമമുള്ളവർ ഓയിൽ ഫ്രീ ലൈറ്റ് വാട്ടർ ബെയ്സ്ഡ് സൺസ്ക്രീൻ (Oil Free Light Water Based Sunscreen Lotion) തെരഞ്ഞെടുക്കണം. വരണ്ട ചർമം ഉള്ളവർ ക്രീം ബെയ്സ്ഡ് സൺസ്ക്രീൻ (Cream based Sunscreen) ഉപയോഗിക്കണം. മുഖക്കുരു ഉള്ളവർ തെരഞ്ഞെടുക്കേണ്ടത് ജെൽ ബെയ്സ്ഡ് സൺസ്ക്രീൻ (Gel based Sunscreen) ആണ്. കൂടുതൽ നേരം നീന്തുന്നവരോ, പരിശീലിക്കുന്നവരോ ആണെങ്കിൽ വാട്ടർ പ്രൂഫ് സൺസ്ക്രീൻ (Water proof Sunscreen) തെരഞ്ഞെടുക്കാം. ചില സൺസ്ക്രീനുകളിൽ ബ്രോഡ് സ്പെക്ട്രം അല്ലെങ്കിൽ ഫുൾ സ്പെക്ട്രം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാം.  

 

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Does sunscreen use lead to cancer
Published on: 29 July 2022, 11:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now