മുഖസൗന്ദര്യം നമ്മൾ എല്ലാവരും ശ്രദ്ധിക്കുന്ന കാര്യം ആണ്, എന്നാൽ അതിനോടൊപ്പം നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ആണ് ചര്മസംരക്ഷണവും കൂടെ കഴുത്തിൽ കാണുന്ന നിറം വ്യത്യാസവും. പലപ്പോഴും നമ്മുടെ ആത്മവിശ്വാസം കെടുത്തുന്ന കാര്യമാണ് കഴുത്തിൽ കാണുന്ന കറുപ്പ് നിറം. പലരും ഇതിനു വേണ്ടി പല മരുന്നുകൾ ഉപയോഗിക്കുകയും എന്നാൽ യാതൊരു വിധ വ്യത്യാസങ്ങളും ഇല്ലാതെ തന്നെ കാണപ്പെടുകയും ചെയ്യുന്നു, എന്നാൽ അതിന് ചില പ്രതിവിധികൾ ഉണ്ട്.
ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
ഉരുളക്കിഴങ്ങ്.
എന്നാല്‍ കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ ചില പ്രത്യേക മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധിയെ നിസ്സാരമായി ഇല്ലാതാക്കാവുന്നതാണ്. ഇതിലുള്ള ആസ്ട്രിജന്റാണ് ചര്‍മ്മത്തിന് നിറം നല്‍കുന്നതിന് സഹായിക്കുന്നത്. ഉരുളക്കിഴങ്ങ് മിക്സിയില്‍ അടിച്ച് അതിന്റെ നീരെടുത്ത് അത് കഴുത്തിനു ചുറ്റും 15 മിനിട്ടോളം പുരട്ടി നിര്‍ത്തുക. പിന്നീട് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മാര്‍ഗ്ഗം.
ആൽമണ്ട് ഓയിൽ
അല്‍പം ആല്‍മണ്ട് ഓയിലും രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിലും കൂട്ടിക്കലർത്തി, കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കുക. ( ഇതിനു മുന്‍പ് കഴുത്ത് നല്ലതു പോലെ സോപ്പിട്ട് കഴുകേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ നമ്മുടെ കഴുത്തിലെ ചെളിയും കൂടി ചേർന്ന് ഫലം കാണാതെ വരും ). നല്ലതു പോലെ മസ്സാജ് ചെയ്തശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.
കറ്റാർവാഴ
കറ്റാർ വാഴയിലുള്ള ആന്റിഓക്സിഡന്റ്‌സ് ചർമ്മത്തിലുണ്ടാകുന്ന കറുപ്പ് നിറം അകറ്റാൻ സഹായിക്കും. കടയിൽ നിന്ന് മേടിക്കുന്ന ജെൽ അല്ലാതെ, നമ്മുടെ പറമ്പിൽ വളരുന്ന കറ്റാർവാഴ ആണ് ഏറ്റവും നല്ലത്. കറ്റാർവാഴയുടെ ജെൽ എടുത്ത ശേഷം 20 മിനുട്ട് കഴുത്തിൽ തേച്ച് പിടിപ്പിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ബേക്കിങ് സോഡ
ബേക്കിങ് സോഡ വെള്ളത്തിൽ കുഴച്ച് കറുപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. ഉണങ്ങിയ ശേഷം നന്നായി കഴുത്തിൽ മസ്സാജ് ചെയ്‌ത് കഴുകി കളയുക. ഇത് ഉപയോഗിച്ച ശേഷം മോയിസ്ചറൈസർ ഉപയോഗിക്കാൻ മറക്കരുത്.
ബന്ധപ്പെട്ട വാർത്തകൾ
കറ്റാർവാഴ തഴച്ചു വളരാൻ ഇതാ ചില പൊടികൈകൾ
ഉരുളക്കിഴങ്ങ് ഇനി വീട്ടില്‍ തന്നെ കൃഷി ചെയ്താലോ?