പല മാർഗ്ഗങ്ങളുടേയും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് നമ്മൾ. ചിലർ വ്യായാമത്തിലൂടെ ആണെങ്കിൽ മറ്റു ചിലർ ഭക്ഷണരീതികളിലൂടെയാണ്. ഭാരം കുറയ്ക്കാൻ ജിമ്മിൽ പോകുന്നവരുമുണ്ട്. എന്നാൽ വീട്ടുജോലികൾക്കും ഓഫീസ് ജോലികൾക്കുമിടയിൽ വ്യായാമത്തിനായി സമയം ലഭിക്കാത്തവരാണ് മിക്കവരും.
ജിമ്മിൽ പോയി ഓടിയും നടന്നുമൊക്കെ പലരും ശരീരഭാരം കുറക്കാൻ ശ്രമിക്കുമ്പോൾ അതിനുള്ള പ്രതിവിധി വീട്ടിൽ തന്നെ ഉണ്ടെന്ന കാര്യം പലർക്കുമറിയില്ല. ജോലിയും വ്യക്തിജീവിതവും ഒക്കെ ബാലൻസ് ചെയ്യേണ്ടതുണ്ട്. വീട്ടുജോലികൾ ചെയ്യാൻ നിങ്ങൾ ഇത്രയധികം സമയം ചെലവഴിക്കുകയും അധ്വാനിക്കുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് അവയെ ഫലപ്രദമായ വ്യായാമങ്ങളാക്കി മാറ്റിക്കൂടാ. അത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന കുറച്ച് ദൈനംദിന ജോലികളാണ് ചുവടെ.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ അരി സഹായിക്കുമോ?
* എലിവേറ്ററുകളും എസ്കലേറ്ററുകൾക്കും പകരം പരമാവധി പടികൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. നടന്ന് എത്താൻ കഴിയാത്തത്ര ദൂരമുണ്ടെങ്കിൽ മാത്രം എലിവേറ്ററിൽ പോകാം. പക്ഷേ, അപ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കാം. നിങ്ങൾക്ക് ഏത് ഫ്ളോറിലാണോ എത്തേണ്ടത്, അതിനു രണ്ടോ മൂന്നോ നിലകൾ താഴെ ഇറങ്ങുക. ശേഷമുള്ള പടികൾ നടന്നു കയറുക.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ വഴികൾ
* ഫോണിൽ നടന്നുകൊണ്ട് സംസാരിക്കുക. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഫോണിലൂടെയോ ദീർഘ നേരം സംഭാഷണത്തിൽ ഏർപ്പെടുന്നവരാണ് നമ്മളെല്ലാം. ഇത്തരം സംസാരങ്ങൾ ഇരുന്നുകൊണ്ട് ചെയ്യാതെ, നടന്നുകൊണ്ട് ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണ്. ഫോൺ കോളുകൾ ലഭിക്കുമ്പോളെല്ലാം അത് നടക്കാനുള്ള അവസരമായി കാണുക. വ്യായാമം ചെയ്യുകയാണെന്നോ ഒരു ജോലി ചെയ്യുകയാണെന്നോ നിങ്ങൾക്കു പോലും തോന്നില്ല.
* വീട് വൃത്തിയാക്കുന്നത് വേറൊരു വ്യായാമമായി കണക്കാക്കാം. വീട് വൃത്തിയാക്കൽ പലരുടെയും ദൈനംദിന ജോലിയാണ്. ചിലർ ഇത്തരം ജോലികൾക്കായി വീട്ടു വേലക്കാരെ വെയ്ക്കാറുണ്ട്. എന്നാൽ ഒരൽപം സമയം കണ്ടെത്തി അത് സ്വയം ചെയ്യുന്നത് മികച്ചൊരു വ്യായാമം ആണ്. അടിച്ചു വാരുന്നതും തുടക്കുന്നതുമൊക്കെ നിരവധി സ്ക്വാട്ടുകൾ ചെയ്യുന്നതിൻറെ ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: പാൽ കുടിക്കുന്നത് ശരീരഭാരം കൂട്ടുമോ കുറയ്ക്കുമോ എന്ന് നോക്കാം
വളരെ കുറച്ച് നേരം മാത്രം ചെയ്യുന്ന വ്യായാമങ്ങൾ പോലും പേശികളുടെ ശക്തി വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വ്യായാമത്തിനായി ധാരാളം സമയം ചെലവഴിക്കണമെന്നാണ് പലരും കരുതുന്നത്. എന്നാൽ ആ ധാരണ തെറ്റാണ്. ഹ്രസ്വവും നിലവാരമുള്ളതുമായ വ്യായാമം ശരീരത്തിലെ പേശികളെ ദൃഢമാക്കും. ശരീരത്തിൻറെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും. വേനൽക്കാലത്ത് വ്യായാമം ചെയ്താൽ ശരീരത്തിന് ഗുണം ചെയ്യുമെന്നും വിദഗ്ദർ പറയുന്നു. നന്നായി വിയർക്കുന്ന കാലമാണിത്. ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന അനാവശ്യമായ കൊഴുപ്പും മറ്റും വേനൽക്കാല വ്യായാമങ്ങളിലൂടെ പുറന്തള്ളാൻ സാധിക്കും. വ്യായാമം ചെയ്യുമ്പോൾ ധരിക്കുന്ന വസ്ത്രം, കഴിക്കുന്ന ലഘുഭക്ഷണം, കുടിക്കുന്ന വെള്ളത്തിൻെറ അളവ്, ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ എന്നിവയെല്ലാം ശ്രദ്ധിക്കുകയും ചെയ്യണം.