Updated on: 16 October, 2023 2:16 PM IST
Don't worry about acne! Here are some ways to get rid of it!!!

മുഖക്കുരു, മുഖക്കുരു പാടുകൾ എന്നിവ ചികിത്സിക്കുന്നതിനുള്ള ഫലപ്രദവും ലളിതവുമായ ചികിത്സയാണ് ഐസ് ക്യൂബുകൾ പുരട്ടുന്നത്. നമ്മുടെ മുഖത്ത് ഐസ് പുരട്ടുമ്പോൾ , പ്രത്യേകിച്ച് പച്ചമരുന്നുകൾ ചേർത്ത ഐസ് ക്യൂബുകൾ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. മുഖക്കുരുവിനെ ചികിത്സിക്കുന്നതിനും തടയുന്നതിനും ഇത് സഹായിക്കുന്നു.

മുഖക്കുരു, മുഖക്കുരു മൂലം ഉണ്ടായ പാടുകൾ എന്നിവ തടയുന്നതിന് ഫലപ്രദമായ ഫ്രഷ് പഴങ്ങളും ഔഷധസസ്യങ്ങളും ഉപയോഗിച്ച് നിർമ്മിച്ച ഐസ് ക്യൂബുകൾ ഉപയോഗിക്കാവുന്നതാണ്.

ഐസ് മുഖക്കുരുവിനെ സഹായിക്കുമോ?

അതെ, മുഖക്കുരുവിനെ ഇല്ലാതാക്കാൻ ഐസ് ക്യൂബുകൾ പുരട്ടുന്നത് സഹായിക്കും. മുഖക്കുരുവിന്മേൽ ഐസ് ക്യൂബുകൾ പുരട്ടുമ്പോൾ, ഇത് വേദന കുറയ്ക്കുന്നതിനൊപ്പം മുഖക്കുരുവിന്റെ വലിപ്പം കുറയ്ക്കാനും സഹായിക്കുന്നു. മുഖക്കുരു അമിതമായിക്കഴിഞ്ഞാൽ അത് വീക്കം സംഭവിക്കുന്നു. ഐസ് ക്യൂബുകൾ പുരട്ടുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും. വീക്കം മൂലമുണ്ടാകുന്ന ചുവപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.

ഗ്രീൻ ടീ, കുക്കുമ്പർ എക്സ്ട്രാക്‌സ്, തക്കാളി, പുതിന, മഞ്ഞൾ, വേപ്പ് എന്നിവ അടങ്ങിയ ഐസ് ക്യൂബുകൾ പുരട്ടുന്നത് മുഖക്കുരു പാടുകൾ മായ്‌ക്കും. ഈ ചേരുവകളെല്ലാം ഐസ് ക്യൂബുകളിൽ ചേർക്കാൻ മികച്ചതാണ്, പാടുകളിൽ പതിവായി പുരട്ടുന്നത് വളരെ വേഗത്തിൽ അത് മങ്ങാൻ സഹായിക്കും. മാത്രമല്ല ചർമ്മത്തിനും നല്ലതാണ്.

മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ ഇല്ലാതാക്കുന്നതിന് ഉപയോഗിക്കാവുന്ന ഐസ് ക്യൂബ്

1. പുതിന ഐസ് ക്യൂബ്

പുതിനയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, പുതിന ഐസ് ക്യൂബുകൾ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുമ്പോൾ, ഇത് അണുബാധയെ വേഗത്തിൽ ചികിത്സിക്കാൻ സഹായിക്കുന്നു. പുതിന ഐസ് ക്യൂബുകൾ മുഖക്കുരു കുറയ്ക്കാൻ സഹായിക്കുകയും ഉടൻ തന്നെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. പുതിന ഐസ് ക്യൂബുകൾ ഉണ്ടാക്കാൻ, വെള്ളത്തിന്റെ നിറം മാറുന്നത് വരെ പുതിനയില ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ഇനി തയ്യാറാക്കിയ പുതിന ചായ ഐസ് ക്യൂബ് ട്രേകളിൽ ഒഴിച്ച് ഫ്രീസ് ചെയ്യുക.

2. ഗ്രീൻ ടീ ഐസ് ക്യൂബ്

ഗ്രീൻ ടീ ഐസ് ക്യൂബുകൾ മുഖക്കുരുവിൻ്റെ വലിപ്പം കുറയ്ക്കാനും വേദന ശമിപ്പിക്കാനും വീക്കം കുറയ്ക്കാനും മികച്ചതാണ്. ഗ്രീൻ ടീ ഐസ് ക്യൂബുകൾ ഉണ്ടാക്കാൻ, ഗ്രീൻ ടീ ഉണ്ടാക്കുക, ഐസ് ക്യൂബ് ട്രേകളിൽ ഒഴിച്ച് ഫ്രീസ് ചെയ്യുക. ക്യൂബ് ആയതിന് ശേഷം മസ്‌ലിൻ തുണിയിൽ പൊതിഞ്ഞ് ചർമ്മത്തിന് മുകളിൽ മസാജ് ചെയ്യാം. മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിൽ ഉപയോഗിക്കുന്നതിന് ഗ്രീൻ ടീ ഐസ് ക്യൂബുകൾ മികച്ചതാണ്.

3. കുകുമ്പർ ഐസ് ക്യൂബ്

നിങ്ങൾക്ക് വളരെ ഗുരുതരമായ മുഖക്കുരു ഉണ്ടെങ്കിൽ, കുക്കുമ്പർ ഐസ് ക്യൂബുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം ഇത് ചർമ്മത്തെ ഫലപ്രദമായി ചമിപ്പിക്കുന്നതിന് സഹായിക്കുന്നു. കുകുമ്പർ ഐസ് ക്യൂബ് ഉണ്ടാക്കുന്നതിന് നല്ല ഫ്രഷ് കുകുമ്പർ എടുത്ത് നന്നായി അരച്ചെടുക്കുക, ഐസ് ക്യൂബ് ട്രേയിൽ ഒഴിച്ച് പൂർണ്ണമായും ഫ്രീസ് ചെയ്യുക. ഉപയോഗിക്കുന്നതിന്, കുക്കുമ്പർ ഐസ് ക്യൂബ് ഒരു നേർത്ത മസ്ലിൻ തുണിയിൽ പൊതിഞ്ഞ് വീക്കമുള്ള ഭാഗത്ത് തടവുക, ഇത് പൊള്ളൽ ശമിപ്പിക്കാൻ വളരെയധികം സഹായിക്കുമെന്നതിൽ സംശയമില്ല.

4. കറ്റാർവാഴ ഐസ് ക്യൂബ്

കുക്കുമ്പർ പോലെ തന്നെ, കറ്റാർ വാഴയും മുഖക്കുരുവിനെ ശമിപ്പിക്കാൻ ഉത്തമമാണ്. കറ്റാർ വാഴ ഐസ് ക്യൂബുകൾ ഉണ്ടാക്കുന്നതിന് കറ്റാർവാഴയുടെ ഉള്ളിലെ ജെൽ എടുത്ത് ഫ്രീസ് ചെയ്യുക. ഒരു നേർത്ത മസ്ലിൻ തുണിയിൽ പൊതിഞ്ഞ് മുഖം മുഴുവൻ മൃദുവായി മസാജ് ചെയ്യുക.

5. തക്കാളി ഐസ് ക്യൂബ്

മുഖക്കുരുവിൻ്റെ പാടുകൾ മാറ്റാനും മങ്ങാനും തക്കാളി ഐസ് ക്യൂബുകൾ അത്യുത്തമമാണ്. തക്കാളി ഐസ് ക്യൂബ് ഉണ്ടാക്കാൻ, വളരെ പഴുത്ത 2 വലിയ തക്കാളി എടുത്ത് കഴുകി മിക്സിയിൽ അൽപം മഞ്ഞൾപ്പൊടിയും ചേർത്ത് അരച്ചെടുക്കാം. ഇനി ഈ മിശ്രിതം ഐസ് ക്യൂബ് ട്രേകളിൽ ഒഴിച്ച് ഫ്രീസ് ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാം ചില സ്ക്രബുകൾ

English Summary: Don't worry about acne! Here are some ways to get rid of it!!!
Published on: 16 October 2023, 01:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now