Updated on: 4 February, 2022 9:30 AM IST
പല്ലിയെ തുരത്താൻ പോംവഴികൾ

നമ്മുടെ എല്ലാവരുടെയും വീട്ടുകളിലെ സ്ഥിര ശല്യമാണ് പല്ലികൾ. വൃത്തിഹീനമായ അടുക്കളയും കഴുകാത്ത പാത്രങ്ങളും മധുര പലഹാരങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം ഉറുമ്പുകളെയും പ്രാണികളെയും ആകർഷിക്കും.

ബന്ധപ്പെട്ട വാർത്തകൾ: പാത്രത്തിലെ കരി മാറാൻ എന്തിന് ബലം പിടിയ്ക്കണം! എളുപ്പവഴികൾ അടുക്കളയിൽ തന്നെയുണ്ട്

ഇവയെ ഭക്ഷണമാക്കാനായി പല്ലികളും കടന്നുവരും. ഇങ്ങനെ പല്ലികളുടെ എണ്ണം വർധിച്ച് വീട്ടിലെ വലിയ ശല്യമായി മാറുന്നു. തീർത്തും ശല്യമാണെന്ന് പറയാൻ കഴിയില്ല. കാരണം വീട്ടിലെ പാറ്റകളെയും മറ്റും പല്ലിയുടെ സാന്നിധ്യം അകറ്റി നിർത്താറുണ്ട്. പല്ലികൾ ഇരുന്ന ഭക്ഷണം കഴിയ്ക്കുന്നത് നമുക്കും പല രോഗങ്ങളും പിടിപെടാൻ കാരണമാകും.
എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ നിന്ന് വളരെ എളുപ്പത്തിൽ പല്ലികളെ തുരത്താം. അതിനുള്ള മികച്ച പോംവഴികളാണ് ചുവടെ വിവരിക്കുന്നത്.

പല്ലിയെ തുരത്താൻ നമ്മൾ വീട്ടിൽ വളർത്തുന്ന പനികൂർക്ക തന്നെ ധാരാളം. പനികൂർക്കയുടെ ഇല തലമുടിയ്ക്കും മറ്റും ഗുണകരമാണെന്ന് നമുക്ക് അറിയാം. എല്ലാവർക്കും ഇഷ്ടമുള്ളതാണ് പനികൂർക്കയുടെ ഗന്ധം. പനികൂർക്കയുടെ ഗന്ധം പല്ലികളെ അകറ്റി നിർത്തും. ഉറുമ്പുകളെ തുരത്താനും പനികൂർക്ക ഇല മികച്ചതായതിനാലും പല്ലികൾ ഉണ്ടാവില്ല. സാധാരണ അടുക്കളയിലും മേശയ്ക്ക് മുകളിലും മറ്റും പല്ലിയുടെ ശല്യം രൂക്ഷമായി കാണാറുണ്ട്. ഇവിടെയെല്ലാം പനികൂർക്കയില നുള്ളി ഇട്ടാൽ പല്ലി വരില്ല.

ഇതുകൂടാതെ, ഭിത്തികളിലും പനിക്കൂർക്കയില കെട്ടിത്തൂക്കി ഇടുന്നത് നല്ലതാണ്. ഇനി പനികൂർക്കയില കിട്ടിയില്ലെങ്കിലും വേറൊരു രീതിയിൽ പല്ലിയെ തുരത്താം. പല്ലിയെ നശിപ്പിക്കാതെ തന്നെ അവയുടെ ശല്യം ഒഴിവാക്കാനുള്ള മികച്ച വഴിയാണിത്.

ഇതിന് പുറമെ നമ്മുടെ അടുക്കളയിലുള്ള ചില സാധനങ്ങൾ മതി പല്ലിയെ തുരത്താൻ. ഉള്ളിയുടെയും വെളുത്തുള്ളിയുടെയും രൂക്ഷഗന്ധം പല്ലികൾക്ക് സഹിക്കാൻ കഴിയില്ല. ഉള്ളിയുടെയും വെളുത്തുള്ളിയുടെയും നീര് അൽപം വെള്ളത്തിൽ കലർത്തി പല്ലികൾ കൂടുതലായി കാണുന്ന സ്ഥലങ്ങളിൽ തളിക്കുക. കർട്ടനുകൾക്കും ക്ലോക്കിനും പിന്നിലും, വാതിലിന്റെ ഇടയിലും മറ്റും തളിച്ചുകൊടുക്കുന്നത് നല്ലതാണ്. ഇത് പല്ലികളെ തുരത്താനുള്ള ഉത്തമവഴിയാണ്.
പല്ലികൾക്കെതിരെ പെപ്പർ സ്പ്രേ പ്രയോഗവും മികച്ച ഫലം ചെയ്യും. ഒരു സ്പ്രേ കുപ്പിയിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് കുരുമുളക് പൊടിയും കുറച്ച് ചുവന്ന മുളകുപൊടിയും ഇട്ട് കുലുക്കി യോജിപ്പിക്കണം. പല്ലി കൂടുതലായി കാണുന്ന സ്ഥലങ്ങളിൽ ഈ സ്പ്രേ തളിച്ചുകൊടുക്കാവുന്നതാണ്. പല്ലികൾക്ക് കുരുമുളക് അസഹനീയമായതിനാൽ ഇവയുടെ ശല്യമുണ്ടാകില്ല.
പല്ലികളെ തുരത്താനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗമാണ് മുട്ടത്തോട്. പനികൂർക്കയും ഉള്ളിയും പോലെ മുട്ടത്തോടിന്റെ ഗന്ധവും പല്ലികളെ അകറ്റി നിർത്തും. ഇതിനായി ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികളുള്ള ഇടങ്ങളില്‍ വയ്ക്കുക.

നാഫ്​തലിൻ ഗുളികകൾ അഥവാ പാറ്റഗുളികകൾ പല്ലിക്ക് എതിരെ പ്രയോഗിക്കുന്ന ഫലപ്രദമായ മാർഗമാണ്. പല്ലികളെ പോലെ പാറ്റകളെയും ഇവയുടെ സാന്നിധ്യം തുരത്തിയോടിക്കും. പല്ലി ശല്യമുള്ള ഇടങ്ങളിൽ ഈ ഗുളികകൾ വിതറുന്നത്​ ഫലപ്രദമാണ്​. എന്നാൽ കുട്ടികൾ ഇത് എടുത്ത് കഴിയ്ക്കാതെ നോക്കണം.
ഇതിന് പുറമെ, വായു സഞ്ചാരം മുറികളിലെത്തുന്നു എന്നത് ഉറപ്പാക്കണം. കാരണം, ഇരുണ്ട വായു അധികം കടന്നുവരാത്ത മുറികളാണ് പല്ലികളു​ടെ ഇഷ്​ട വാസസ്​ഥലം. അലമാരകളും ജനലുകളും ഇടക്കിടെ തുറന്നിടുന്നതിന് ശ്രദ്ധിക്കുക. ഇങ്ങനെ മുറികളിലെ വായൂസഞ്ചാരം നിലനിർത്താനാകും.

English Summary: Easy Tips To Get Rid Of Lizard Or House Gecko From Home
Published on: 02 February 2022, 02:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now