Updated on: 17 June, 2023 10:37 AM IST
Easy ways to keep spiders away from home

വീടുകളിൽ ചിലന്തിവല കാണുന്നത് മനം മടുപ്പിക്കുമല്ലെ? എത്രതന്നെ അടിച്ച് വാരിയാലും അത് പിന്നേയും വല കെട്ടിക്കോണ്ടിരിക്കും, അത്കൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നത് അത്ര എളുപ്പം അല്ല.

ചിലന്തികളെ വീട്ടിൽ നിന്നും ഇല്ലാതാക്കുന്നതിനും അകറ്റി നിർത്തുന്നതിനും പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങൾ ധാരാളം ഉണ്ട്, ഇതിന് വേണ്ടി അധിക സമയവും ചിലവഴിക്കേണ്ടതില്ല എന്നതാണ് പ്രധാന കാര്യം...

പെപ്പർമിന്റ് ഓയിൽ

പെപ്പർമിന്റ് ഓയിലിന് ശക്തമായ സുഗന്ധമുണ്ട്, ഇത് അവയെ അകറ്റാനുള്ള മികച്ച പ്രതിവിധി ആക്കുന്നു. നിങ്ങൾ ചെയ്യേണ്ടത്, വെള്ളം നിറച്ച ഒരു കുപ്പിയിൽ ഈ അവശ്യ എണ്ണയുടെ ഏകദേശം 15 മുതൽ 20 തുള്ളി വരെ ചേർക്കുക, നന്നായി ഇളക്കുക അല്ലെങ്കിൽ കുലുക്കുക, തുടർന്ന് ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. നിങ്ങളുടെ സ്ഥലത്തെ ചിലന്തി ബാധിത പ്രദേശങ്ങളിൽ സ്പ്രേ ചെയ്യുക.

വെളുത്ത വിനാഗിരി

വെളുത്ത വിനാഗിരി ഒരു പ്രകൃതിദത്ത കീടനാശിനിയായി കണക്കാക്കപ്പെടുന്നു. ചിലന്തികൾക്ക് സഹിക്കാൻ കഴിയാത്ത അസറ്റിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരു കുപ്പിയിൽ തുല്യ അനുപാതത്തിൽ വെള്ളവും വിനാഗിരിയും കലർത്തി നന്നായി ഇളക്കുക, തുടർന്ന് ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. വീടിന് ചുറ്റും, പ്രത്യേകിച്ച് ചിലന്തിവല ഉള്ള സ്ഥലങ്ങളിൽ ഈ മിശ്രിതം ഉപയോഗിക്കുക.

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങൾ മനുഷ്യരായ നമുക്ക് വളരെ ആരോഗ്യകരമാണെങ്കിലും, ചിലന്തികൾക്ക് അവയെ സഹിക്കാൻ കഴിയില്ല. ഈ പ്രാണികൾക്ക് സിട്രസ് പഴങ്ങളുടെ മണവും രുചിയും സഹിക്കാൻ കഴിയില്ല, അതിനാൽ ചിലന്തികൾ ചിലന്തിവല ഉണ്ടാക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നാരങ്ങയോ ഓറഞ്ചോ തൊലി കളയുന്നത് നല്ലതാണ്. നിങ്ങൾക്ക് നാരങ്ങ മണമുള്ള ക്ലീനർ അല്ലെങ്കിൽ സിട്രോനെല്ല മെഴുകുതിരികൾ ഉപയോഗിക്കാം.

കറുവപ്പട്ട

ഈ സുഗന്ധവ്യഞ്ജനത്തിന്റെ മണം ഇഷ്ടപ്പെടാത്തതിനാൽ വീട്ടിൽ ചിലന്തികളെ അകറ്റാനുള്ള മറ്റൊരു മികച്ച വീട്ടുവൈദ്യമാണ് കറുവപ്പട്ട. ഇത് ഈ പ്രാണികളെ അകറ്റുന്നു, നിങ്ങൾക്ക് ചിലന്തികളെ അകറ്റുന്നതിന് വേണ്ടി കറുവപ്പട്ട എണ്ണ തളിക്കാം. ഇത് ചിലന്തികളെ മാത്രമല്ല മറ്റ് പ്രാണികളേയും അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.

ദേവദാരു

ദേവദാരുക്കളുടെ ശക്തമായ മണം ചിലന്തികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അത്കൊണ്ട് തന്നെ ദേവദാരു ചെടി വീട്ടിൽ വളർത്താം. നിശാശലഭങ്ങളെയും മറ്റ് വിവിധ പ്രാണികളെയും വീട്ടിൽ നിന്നും അകറ്റുന്നതിനും ഇത് ഉപയോദപ്രദമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരുവിനെ ഇല്ലാതാക്കാൻ ചില പ്രകൃതിദത്ത മാർഗങ്ങൾ

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Easy ways to keep spiders away from home
Published on: 17 June 2023, 10:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now