Updated on: 20 June, 2022 12:36 AM IST
Eat these food to grow beautiful and healthy hair

നമ്മുടെ നല്ല ആരോഗ്യത്തിന് ഭക്ഷണം നല്ലൊരു പങ്ക് വഹിക്കുന്നത് പോലെ മുടിയുടെ ആരോഗ്യത്തിനും ഭക്ഷണത്തിന് നല്ലൊരു പങ്കുണ്ട്.  ചില പ്രത്യേക ഭക്ഷണങ്ങൾ കഴിച്ചാൽ നല്ല തിളക്കവും ആരോഗ്യവുമുള്ള മുടി വളരുന്നു.   അതുപോലെ മുടി സംബന്ധമായ പല പ്രശ്‌നങ്ങളും ഒരു പരിധി വരെ ഡയറ്റിലൂടെ പരിഹരിക്കാനാകും. അത്തരത്തില്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം.

ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ സർവ്വ പ്രശ്നങ്ങൾക്കും മഞ്ഞൾ പേസ്റ്റ്; കൂട്ട് തയ്യാറാക്കാനും എളുപ്പം

* ഉലുവ അരച്ച് മുടിയില്‍ തേക്കുന്നവരുണ്ട്. ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടിക്ക് വളരെ നല്ലത് തന്നെ.  ഉലുവയില്‍ അടങ്ങിയിരിക്കുന്ന അയേണ്‍, പ്രോട്ടീന്‍ എന്നിവയാണ് ഇതിന് സഹായകമാകുന്നത്. ഇതിന് പുറമെ ഉലുവയിലുള്ള ഫ്ളേവനോയിഡ്സ്, സാപോനിന്‍സ് എന്നീ ഘടകങ്ങളുടെ മുടിയുടെ ആരോഗ്യത്തെ (Hair Growth)  നല്ലരീതിയില്‍ സ്വാധീനിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഉലുവ- പ്രമേഹം നിയന്ത്രിക്കുമോ?

* കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയിൽ തേക്കുന്നത് നല്ലതാണ്.  കറിവേപ്പില ഭക്ഷണത്തിലുള്‍പ്പെടുത്തി, അത് കഴിക്കുന്നതും മുടിക്ക് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍, ഫംഗസിനെതിരെ പോരാടുന്ന ആന്‍റി-ഫംഗല്‍ ഘടകങ്ങള്‍, ബാക്ടീരിയക്ക് എതിരെ പോരാടുന്ന ആന്‍റി- ബാക്ടീരിയല്‍ ഘടകങ്ങള്‍, അമിനോ ആസിഡുകള്‍ എന്നിവയാണ് മുടിക്ക് ഗുണകരമാകുന്നത്. താരന്‍ അകറ്റാനും സ്കാല്‍പ് ആരോഗ്യമുള്ളതാക്കാനുമാണ് ഇത് ഏറെയും സഹായകരമാകുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കറിവേപ്പിലയുടെ ഗുണങ്ങൾ അറിയാം

* ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് സീഡ്സ്. ഇതില്‍ തന്നെ ഫ്ളാക്സ് സീഡ്സ് ആണെങ്കില്‍ അത് മുടിക്ക് ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, എന്നിവയാണ് ഇതിന് സഹായകമാകുന്നത്.

* മുടിയുടെ ആരോഗ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തീര്‍ച്ചയായും കേട്ടിരിക്കാന്‍ സാധ്യതയുള്ള പേരാണ് കറ്റാര്‍വാഴയുടേത്. ഇത് തലയില്‍ തേക്കുക മാത്രമല്ല, കഴിക്കുകയും ചെയ്യാം. കറ്റാര്‍വാഴ ജ്യൂസായും സലാഡില്‍ ചേര്‍ത്തുമെല്ലാം കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-എ, സി, ഇ, ബി12, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായകരമാകുന്നത്.

* നമ്മുടെ അടുക്കളകളില്‍ എല്ലായ്പോഴും കാണുന്നൊരു ചേരുവയാണ് ഇഞ്ചി. ഇഞ്ചിക്കും മുടിയുടെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കാന്‍ സാധിക്കും. ജിഞ്ചറോള്‍, വീറ്റ ബൈസബോളിന്‍, സിങറോണ്‍ എന്നിങ്ങനെ ഇഞ്ചിയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

English Summary: Eat these food to grow beautiful and healthy hair
Published on: 19 June 2022, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now