കഴിക്കുന്ന ഭക്ഷണം നമ്മുടെ മുടി വളർച്ചയെ വളരെയധികം സ്വാധീനിക്കുന്നു. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ തന്നെയാണ് ഇതിന് സഹായിക്കുന്നത്. മുടി വളരാന്‍ സഹായിക്കുന്ന ഒരു പോഷകമാണ് ബയോട്ടിൻ അഥവാ വിറ്റാമിൻ ബി7.
ബന്ധപ്പെട്ട വാർത്തകൾ: മുടി തഴച്ച് വളരാനും, സൗന്ദര്യം വർധിപ്പിക്കാനും ഒരു പിടി ഉഴുന്ന്
വിറ്റാമിൻ ബി7 നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാന്‍ സഹായിക്കുന്നു. അതായത് നമ്മുടെ ശരീരത്തിലെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയെ ഊർജ്ജമാക്കി വിഘടിപ്പിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും ബയോട്ടിന്‍ സഹായിക്കും. ബയോട്ടിന്‍റെ കുറവു മൂലം മുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ മുടി കൊഴിച്ചില്‍ ഉള്ളവര്‍ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യമുള്ള മുടി വളർച്ചയ്ക്കായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
- ബയോട്ടിൻ ധാരാളം അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ടയുടെ മഞ്ഞക്കരു. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
- ചീരയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര ദിവസവും കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
- ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
- ബയോട്ടിന്‍, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും.
- ബദാമിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- പയറുവര്‍ഗ്ഗങ്ങളിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
- പാല്‍, ചീസ്, തൈര് തുടങ്ങിയവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.