ദൈനം ദിന ജീവിതത്തിലെ തിരക്കുകളും അനാരോഗ്യകരമായ ജീവിത ശൈലികളും ഇന്ന് ദിനം പ്രതി കൂടി വരികയാണ്. അത്കൊണ്ട് തന്നെ ഇന്നത്തെ കാലത്ത് നല്ല ആരോഗ്യം നിലനിർത്തുന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും, നിങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമം വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ധാരാളം കാര്യങ്ങൾ ഉണ്ട്, അത്തരത്തിൽ ഒന്നാണ് കൃത്യമായ ആരോഗ്യകരമായ ഭക്ഷണക്രമം.
നല്ല ആരോഗ്യം നിലനിർത്തുന്നതിന് നിങ്ങൾ പിന്തുടരേണ്ട ചില ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ...
ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കരുത്
നിർജ്ജലീകരണം ഏറ്റവും അപകടകരമായ അവസ്ഥയാണ്. ഇത് തലവേദന, അപസ്മാരം, മൂത്രാശയ പ്രശ്നങ്ങൾ, വൃക്ക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ശരിയായി ജലാംശം നിലനിർത്തുന്നതിന് ഒരു ദിവസത്തിൽ 8-12 ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക.ഇത് ശരീരത്തിലെ ക്തചംക്രമണം മെച്ചപ്പെടുത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
പ്രഭാതഭക്ഷണം മറക്കരുത്
പ്രഭാതഭക്ഷണം ദിവസത്തിലെ പ്രധാന ഭക്ഷണമാണ്, ഉറക്കമുണർന്ന് മുപ്പത് മിനിറ്റിനുള്ളിൽ പോഷകസമൃദ്ധവും നിറഞ്ഞതുമായ പ്രഭാതഭക്ഷണം നിങ്ങൾ കഴിക്കണം എന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ഇത് ഉച്ചഭക്ഷണ സമയം വരെ നിങ്ങൾക്ക് ആവശ്യമായ ഊർജം നൽകുകയും അനാവശ്യമായ വിശപ്പിനെ അകറ്റി നിർത്താൻ സഹായിക്കുകയും ചെയ്യുന്നു ഇത് ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ലഘുഭക്ഷണങ്ങൾ ആരോഗ്യകരമാക്കുക
പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണ സമയത്തിനും ഇടയിൽ ലഭിക്കുന്ന ഇടവേളകളിൽ കഴിക്കുന്ന ലഘുഭക്ഷണങ്ങൾ ആരോഗ്യകരമാക്കുക എന്നതാണ് അടുത്ത വഴി. സ്നാക്കുകൾ തിരഞ്ഞെടുക്കുന്നതിന് പകരമായി പഴങ്ങളോ അല്ലെങ്കിൽ വീട്ടിൽ നിന്നും കൊണ്ട് വരുന്ന ഭക്ഷണം കഴിക്കാം. സ്നാക്കുകൾ ശരീരത്തിലെ കൊഴുപ്പ് കൂട്ടുന്നു, അത് വഴി അനാരോഗ്യകരമായി ശരീരഭാരം കൂടുന്നതിനും ഇട വരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മസംരക്ഷണത്തിൽ ബദാം ഓയിലിൻ്റെ പ്രാധാന്യം