നിത്യേന മിതമായ തോതിൽ തേൻ കഴിക്കുന്നത് ശരീരത്തിന് പല ആരോഗ്യഗുണങ്ങളും ചെയ്യുന്നുണ്ട്. പക്ഷെ മായം ചേർക്കാത്ത തേനാണെന്ന് ആദ്യം ഉറപ്പാക്കണം, എങ്കിലേ ഗുണമുള്ളൂ. ധാരാളം പോഷകങ്ങള്‍ അടങ്ങിയ തേന്‍ പല തരത്തിലും ആരോഗ്യത്തിന് നല്ലതാണ്. തേനിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.
ചെറുതേനാണ് തേനിന്റെ ഗുണം പൂര്‍ണമായി നല്‍കുന്നത്. പുഷ്പങ്ങളില്‍ നിന്നു മാത്രമേ ചെറുതേന്‍ ഉണ്ടാക്കുന്ന തേനീച്ച തേന്‍ സ്വീകരിക്കാറുള്ളൂ. പൂക്കള്‍ക്കുള്ളില്‍ അമോമാറ്റിക് മെഡിസിനല്‍ എന്നു പറയുന്ന വസ്തുവുണ്ട്. തേനീച്ച തേന്‍ വലിച്ചെടുക്കുമ്പോള്‍ ഇതും വലിച്ചെടുക്കുന്നു. തേനായി മാറുമ്പോള്‍ ഈ മരുന്നും തേനില്‍ അലിയുന്നു. ഏറെ ഗുണങ്ങളുള്ള ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നു കൂടിയാണ്.
പല രീതിയിലും തേൻ കഴിക്കുന്നവരുണ്ട്. ചിലർ ചെറുചൂടുവെളളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നു. എന്നാൽ തിളച്ച വെള്ളത്തിൽ തേന്‍ ചേര്‍ത്ത് പിന്നീട് കുടിക്കുന്നത് നന്നല്ല. തേന്‍ തിളയ്ക്കുന്ന വെള്ളത്തിലോ നല്ല ചൂടുള്ള വെള്ളത്തിലോ ഒഴിച്ചാല്‍ ഇത് വിഷഗുണമാണ് നല്‍കുന്നത്. ഇതിനാല്‍ തേന്‍ വിഭവങ്ങള്‍ പാകം ചെയ്യുമ്പോഴോ അല്ലെങ്കില്‍ നല്ല ചൂടുവെള്ളത്തിലോ ഒഴിച്ച് കഴിയ്ക്കരുത്. തേന്‍ ചെറു ചൂടിൽ കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് വെള്ളത്തിലോ പാലിലോ നാരങ്ങാവെള്ളത്തിലോ ചേര്‍ത്ത് കഴിയ്ക്കുന്നുവെങ്കില്‍ ഇതിന്റെ ചൂട് ആറിയ ശേഷം മാത്രം ചേര്‍ത്ത് കഴിയ്ക്കുക.
തേന്‍ മിതമായി കഴിച്ചാല്‍ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ സഹായിക്കന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഇന്‍ഫെകഷനുകള്‍ മാറാന്‍ നല്ലതാണ്. മുറിവുകള്‍ പെട്ടെന്നുണക്കാന്‍ ഇത് സഹായിക്കുന്നു. തടി കുറയ്ക്കാനും വയറിന്റെ ആരോഗ്യത്തിനും തേന്‍ ഏറെ ഗുണകരമാണ്.