വേനൽക്കാലത്ത് അത്യധികം പ്രയോജനകരമാകുന്ന രണ്ട് പച്ചക്കറികളാണ് തക്കാളിയും വെള്ളരിക്കയും. ഇവ ജ്യൂസ് ആക്കി കുടിക്കുന്നതായാലും സലാഡിലൂടെയും മറ്റും കഴിക്കുകയാണെങ്കിലും ശരീരത്തിന് വേനൽച്ചൂടിൽ നിന്ന് ശമനം നൽകും.
ബന്ധപ്പെട്ട വാർത്തകൾ: പരിധിയില്ലാതെ തക്കാളി വിളവെടുപ്പ്: കട്ടിംഗിൽ നിന്ന് തക്കാളി എങ്ങനെ വളർത്താം?
ചർമത്തിനായാലും ഒരുപോലെ ഗുണപ്രദമാണ് വെള്ളരിയും തക്കാളിയുമെന്ന് പറയാം. മനോഹരമായ തിളങ്ങുന്ന ചർമം മുഖത്തിന്റെ ഭംഗി വർധിപ്പിക്കുക മാത്രമല്ല നല്ല ആരോഗ്യത്തിന്റെ അടയാളം കൂടിയാണിത്. എന്നാൽ ചില സമയങ്ങളിൽ മോശം ജീവിതശൈലിയും ഭക്ഷണത്തിലെ ശ്രദ്ധക്കുറവും കാരണം, മുഖത്ത് എണ്ണമയം ഉണ്ടാകുന്നതിനും, മുഖക്കുരു പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
ഇത്തരം സാഹചര്യത്തിൽ വെള്ളരിക്കയും തക്കാളി നീരും നിങ്ങൾക്ക് ശാശ്വത പരിഹാരമാകുന്നു. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, കഫീക് ആസിഡ്, വിറ്റാമിൻ കെ, സിലിക്ക, വിറ്റാമിൻ എ എന്നിവ വെള്ളരിക്കയിലും തക്കാളിയിലും കാണപ്പെടുന്നു. ഇവ രണ്ടും ചേർന്ന മിശ്രിതം ഉപയോഗിക്കുന്നത് ചർമത്തിന് ഭംഗിയും തിളക്കവും നൽകുന്നു. വെള്ളരിയുടെയും തക്കാളിയുടെയും ജ്യൂസ് മുഖത്തെ പ്രശ്‌നങ്ങൾക്ക് എതിരെ എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം.
-
ചർമം നശിക്കാതെ ജീവനേകുന്നു
ചർമത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കും എണ്ണയും സുഷിരങ്ങളിൽ അടയുന്നു. ഈ സാഹചര്യത്തിൽ, ചർമത്തെ ശരിയായി പുറംതള്ളാൻ വെള്ളരിക്കയും തക്കാളിയും ചേർത്ത ജ്യൂസ് ഉപയോഗിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വെള്ളരിക്ക കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
തക്കാളിയിലും വെള്ളരിക്കയിലും അടങ്ങിയിരിക്കുന്ന എൻസൈമുകൾ ചർമത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിനായി ഒരു ചെറിയ പാത്രത്തിൽ വെള്ളരിക്കയുടെയും തക്കാളിയുടെയും നീര് എടുത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടി ഉണങ്ങാൻ വയ്ക്കുക. ഇതിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വെള്ളരി കൃഷിയിൽ ഈ മൂന്ന് ഘട്ട വളപ്രയോഗ രീതി അവലംബിച്ചാൽ ഇരട്ടി വിളവ്
-
എണ്ണമയമുള്ള ചർമം
എണ്ണമയമുള്ള ചർമം മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇതിനായി ഒരു പായ്ക്ക് വെള്ളരിക്കയും തക്കാളിയും ഉപയോഗിക്കുക. ഇതിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ എണ്ണമയം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഉപയോഗിക്കുന്നതിന്, വെള്ളരിക്കാ നീര്, തക്കാളി നീര്, ഇഞ്ചി നീര് എന്നിവ നന്നായി യോജിപ്പിച്ച് കട്ടിയുള്ള പായ്ക്ക് തയ്യാറാക്കുക. അതിനു ശേഷം ഈ മിശ്രിതം കൈകൾ കൊണ്ട് മുഖത്ത് പുരട്ടി കുറച്ച് നേരം ഉണങ്ങാൻ അനുവദിച്ച് ശേഷം കഴുകിക്കളയാം.
-
മുഖക്കുരു അകറ്റാൻ
മുഖക്കുരു എന്ന പ്രശ്‌നത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ തക്കാളിയും വെള്ളരിക്കയും ഉപയോഗിക്കുക. വിറ്റാമിൻ എ, സി, കെ എന്നിവ മാത്രമല്ല, അസിഡിക് ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ പിഎച്ച് നിലനിർത്താൻ സഹായിക്കുന്നു. വെള്ളരിക്കാ നീര്, തക്കാളി നീര്, തേൻ, ഒരു സ്പൂൺ പാൽ എന്നിവ എടുത്ത് അൽപനേരം നന്നായി യോജിപ്പിച്ച് കട്ടിയുള്ള പായ്ക്ക് ഉണ്ടാക്കുക. ഇപ്പോൾ ഈ പായ്ക്ക് ചർമത്തിലും കഴുത്തിലും പുരട്ടുക. ശേഷം നന്നായി ഉണങ്ങാൻ അനുവദിക്കുക. തുടർന്ന് മുഖം കഴുകുക.
-
സൂര്യാഘാതം
വെള്ളരിക്കയും തക്കാളി നീരും വേനൽക്കാലത്ത് സൂര്യാഘാതത്തെ മറികടക്കാൻ സഹായിക്കുന്നു. സൂര്യാഘാതം ചർമത്തിൽ ചുവന്ന തിണർപ്പുകളും തടിപ്പുകളും ഉണ്ടാക്കുന്നു. എന്നാൽ വെള്ളരിക്കയുടെയും തക്കാളിയുടെയും നീര് ടാനിന്റെ പ്രഭാവം കുറയ്ക്കുന്നതിനും ചർമത്തെ തണുപ്പിക്കാനും സഹായിക്കുന്നു. ഇതിനായി വെള്ളരിക്കയും തക്കാളി നീരും തേൻ, തൈര് എന്നിവയിൽ കലർത്തി ഇളം കൈകൾ കൊണ്ട് മസാജ് ചെയ്താൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി വില: കിലോയ്ക്ക് 1 രൂപയായി കുറഞ്ഞു; കർഷകർ നിരാശയിൽ