ശരീരത്തിൽ എല്ലാവിധ പ്രോട്ടീനുകളും എത്തണമെന്നത് അത്യാവശ്യമാണ്. പച്ചക്കറികളും പഴങ്ങളും മാത്രമല്ല, മാംസാഹരത്തിലൂടെയും ശരീരത്തിൽ പോഷകങ്ങൾ എത്തിക്കാം. എന്നാൽ മത്സ്യവും മാംസവും മുട്ടയും കഴിക്കാത്തവർക്ക് എങ്ങനെ അവരുടെ ആരോഗ്യജീവിതം ഉറപ്പാക്കാം. സസ്യാഹാരം (vegetarians) മാത്രം കഴിക്കുന്നവരിൽ മുട്ട കഴിക്കുന്ന ചുരുക്കം പേരുണ്ടെങ്കിലും ഭൂരിപക്ഷത്തിന്റെയും നിഘണ്ടുവിൽ മുട്ട ഉൾപ്പെടുന്നില്ല.
ബന്ധപ്പെട്ട വാർത്തകൾ: കോഴിമുട്ടയോ ഇറച്ചിയോ! ശരീരത്തിന് ഏത് ഗുണം ചെയ്യും?
ശരീരഭാരം വർധിക്കാതെ മസിൽ വളർത്താൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി തെരഞ്ഞെടുക്കുന്ന ഓപ്ഷനാണ് മുട്ട. എന്നാൽ സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ഇതിനും സാധിക്കില്ല.
മുട്ട കഴിക്കാത്തവർ ഇതിന് പകരമായി തെരഞ്ഞെടുക്കുന്നത വിഭവമാണ് പനീർ. വലിയ ശാരീരിക പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുന്നവർ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഉറപ്പായും കഴിക്കേണ്ടതുണ്ട്. ഇതിലൂടെ നിങ്ങൾക്ക് കൊഴുപ്പ് ഇല്ലാതാക്കാനാകും, കൂടാതെ, ദൃഢമായ പേശികൾ രൂപപ്പെടാനും ഇത് സഹായിക്കും.
മുട്ടയിലും പനീറിലും പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. പെട്ടെന്ന് പാകം ചെയ്ത് കഴിയ്ക്കാനാകുന്ന രുചികരമായ ഭക്ഷണമാണ് ഇവ രണ്ടുമെന്നതും മറ്റൊരു പ്രത്യേകതയാണ്.
എന്നാൽ ഏതാണ് ഉത്തമമെന്ന് നിങ്ങൾക്ക് അറിയാമോ? അതാണ് ചുവടെ വിവരിക്കുന്നത്.
ആദ്യം മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങളെ കുറിച്ച് മനസിലാക്കാം;
44 ഗ്രാം ഭാരമുള്ള ഒരു വേവിച്ച മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ അളവ് 5.5 ഗ്രാം ആണ്.
മുട്ടയിലെ ആകെ കൊഴുപ്പ്- 4.2 ഗ്രാം, കൊളസ്‌ട്രോള്‍- 162 മില്ലിഗ്രാം എന്നിങ്ങനെയാണ്. പോഷക മൂല്യങ്ങളിലും കേമനായ മുട്ടയിൽ കാല്‍സ്യം(24.6 മില്ലിഗ്രാം), ഇരുമ്പ് (0.8 മില്ലിഗ്രാം), മഗ്‌നീഷ്യം (5.3 മില്ലിഗ്രാം), പൊട്ടാസ്യം (60.3 മില്ലിഗ്രാം), സിങ്ക് (0.6 മില്ലിഗ്രാം), ഫോസ്ഫറസ് (86.7 മില്ലിഗ്രാം), സെലിനിയം (13.4 മൈക്രോഗ്രാം) എന്നിവയും അടങ്ങിയിരിക്കുന്നു.
പനീറും പോഷകസമ്പുഷ്ടമാണ്. 40 ഗ്രാം കൊഴുപ്പ് കുറഞ്ഞ പനീറില്‍ 7.54 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 5.88 ഗ്രാം കൊഴുപ്പ്, 4.96 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എന്നിവയും പനീറിൽ ഉൾക്കൊള്ളുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചിക്കനോ മീനോ? ഏതാണ് നമുക്ക് കൂടുതൽ ആരോഗ്യം തരുന്നത്
ഫോളേറ്റ്‌സ് (37.32 മൈക്രോഗ്രാം), കാല്‍സ്യം (190.4 മില്ലിഗ്രാം), ഫോസ്ഫറസ് (132 മില്ലിഗ്രാം), പൊട്ടാസ്യം (50 മില്ലിഗ്രാം) എന്നീ പോഷകങ്ങളും പനീറിൽ അടങ്ങിയിരിക്കുന്നു.
പൊരിച്ച മുട്ട, മുട്ട കറി, പുഴുങ്ങിയ മുട്ട, വേവിച്ച മുട്ട തുടങ്ങി വിവിധ രീതികളില്‍ മുട്ട കഴിക്കാം. കൂടാതെ, പനീറിനേക്കാൾ വിലക്കുറവും വീടുകളിൽ തന്നെ ലഭിക്കുന്നതുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: എന്താണ് Dummy Egg? അത് കൊണ്ടുള്ള ഉപയോഗം എന്താണ്?
എന്നാൽ, കൊഴുപ്പ് കൂടാതിരിക്കാൻ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി മുട്ട കഴിക്കുക. കാല്‍സ്യം, വിറ്റാമിന്‍ ബി 12, സെലിനിയം, വിറ്റാമിന്‍ ഡി, റൈബോഫ്‌ലേവിന്‍ എന്നിവയാൽ സമ്പുഷ്ടമാണ് പനീർ. ഇന്ത്യയിലെ ജനപ്രിയ പാലുല്‍പ്പന്നം കൂടിയാണിത്.
മുട്ടയിലും പനീറിലും ഏകദേശം ഒരേ പോലെയാണ് പോഷകഘടകങ്ങൾ ഉള്ളത്. ഇവ രണ്ടും ആരോഗ്യത്തിന് മികച്ചതായതിനാൽ തന്നെ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന വെജിറ്റേറിയൻസ് പനീര്‍ കഴിക്കുന്നത് കൊണ്ടും കൂടുതൽ മെച്ചമാണ്.