മലയാളികളുടെ സ്വന്തം പഴമാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. ഏത്തപ്പഴം എല്ലാവര്ക്കും ഇഷ്ടമാണ് പഴങ്ങളില്‍ ഏറ്റവും രുചികരവും ആരോഗ്യപരമായി ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതും ഏത്തപ്പഴമാണ്. എല്ലാ സീസണിലും ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മറ്റു വാഴ പഴങ്ങളെ അപേക്ഷിച്ചു ഏത്ത പഴത്തിനുള്ള സവിശേഷത അത് പല രീതികളില്‍ ഉപയോഗിക്കാം എന്നതാണ്. പഴമായിയും , പച്ചയ്ക്കു കറിവച്ചും, അരിഞ്ഞു ചിപ്‌സ് ആക്കിയും നമ്മള്‍ ഉപയോഗിക്കാറുണ്ട്. മറ്റു വാഴ പഴങ്ങള്‍ക്ക് ഇങ്ങനെയുള്ള ഉപയോഗം കുറവാണ്. സോഡിയവും കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയതിനാലും ഏത്തപ്പഴം ശരീരത്തിലെ ബിപി നിയന്ത്രിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തുന്നു. അതുകൊണ്ട് ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും. ഏത്ത പഴത്തിൽ അടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്‌സ് കൊളസ്‌ട്രോള്‍ നിയന്തിക്കുന്നു.
ഏത്തപ്പഴം ഒരു സമ്പൂര്‍ണ ആഹാരമാണ് പഴുത്ത ഏത്തപ്പഴം സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കും എന്നാല്‍ പച്ച ഏത്തക്കായ് ആണ് അതിലും ഗുണകരമായത്. എത്ത പഴത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ വിഷാദരോഗത്തെ അകറ്റുകയും ,രക്തസമ്മര്‍ദ്ദം, മലബന്ധം, അനീമിയ എന്നിവ അകറ്റുകയും നാഡികളെ ഉത്തേജിപ്പിക്കുകായും ചെയ്യുന്നു
ചർമ്മത്തിന്റെ ഇ?ലാ?സ്തി?ക നിലനിർത്തുന്നതിന് സഹായകമായ വിറ്റാമിൻ ,ബി6 തുടങ്ങിയ പോഷകങ്ങള്‍ ഏത്തപ്പഴത്തില്‍ ധാരാളമുണ്ട്. ഏത്തപ്പഴത്തിലുളള ആന്റി ഓക്‌സിഡന്‍റുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തില്‍നിന്നു ചര്‍മ്മകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തില്‍ ചര്‍മ്മത്തിന്റെ തിളക്കവും ചെറുപ്പവും നിലനിര്‍ത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തില്‍ ഉള്‍?പ്പെടുത്തുന്നതു ഗുണം ചെയ്യും ചെയ്യും.