മുടി ഏതൊരു പെൺകുട്ടിയുടേയും സ്വപ്നം തന്നെയാണ്. ഇടതൂർന്ന് വളർന്ന്, നല്ല കട്ടിയുള്ള കറുപ്പ് ഉള്ള മുടിയാണ് ഏവരും ഇഷ്ടപ്പെടുന്നത്. മുടിയുടെ പ്രശ്നങ്ങളെ നല്ല രീതിയിൽ തന്നെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാരണം ഇത് ഗുരുതരമായ പ്രതിസന്ധികൾ ഉണ്ടാക്കും.
മുടി കൊഴിച്ചിലിൻ്റെ പ്രധാന കാരണം എന്ന് പറയുന്നത് താരൻ അല്ലെങ്കിൽ ക്ലോറിൻ അടങ്ങിയ വെള്ളത്തിൻ്റെ ഉപയോഗം, മുടിയ്ക്ക് ആവശ്യത്തിനുള്ള ശ്രദ്ധ കൊടുക്കാത്തത് ഒക്കെയാണ്.
എന്നാൽ ഇതൊന്നും അല്ലാതെ തന്നെ മുടി കൊഴിച്ചിൽ അനാരോഗ്യത്തിൻ്റെ ലക്ഷണങ്ങളും ആവാം. എന്തൊക്കെയാണ് മുടി കൊഴിച്ചിൽ രൂക്ഷമാകുമ്പോൾ വരുന്ന പ്രശ്നങ്ങൾ എന്ന് നിങ്ങൾക്കറിയാമോ?
• അലോപേഷ്യ ഏരിയേറ്റ
വട്ടത്തിൽ മുടി കൊഴിയുന്ന അലോപേഷ്യ. ഇത് മുതിർന്നവരിൽ മാത്രമല്ല കുട്ടികൾക്കും ഉണ്ടാകാം. അതിന് കാരണം നമ്മുടെ പ്രതിരോധ ശേഷി കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ ഹെയർ ഫോളിക്കുകൾക്ക് കോട്ടം സംഭവിക്കുകയും മുടി കൊഴിയുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവർ തീർച്ചയായും ഡോക്ടറിനെ തന്നെ കാണേണ്ടതുണ്ട്. കാരണം ഇത് മുടിയെ മൊത്തത്തിൽ ഇല്ലാതാക്കുന്നു.
• പിസിഓഎസ്
ഹോർമോണുകളുടെ കാര്യത്തിൽ വ്യത്യാസം വരുമ്പോൾ സ്ത്രീകൾക്ക് ഉണ്ടാകുന്ന പ്രശ്നമാണ് പിസിഓഎസ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മുടി കൊഴിച്ചിൽ രൂക്ഷമാകുന്നു. പിസിഓഎസ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നിങ്ങൾക്ക് വന്ധ്യതയ്ക്ക് വരെ കാരണമാകുന്നു.
• അയേണിൻ്റെ കുറവ്
ശരീരത്തിൽ അയേണിൻ്റെ കുറവ് ഉണ്ടെങ്കിലും ഇത്തരത്തിൽ മുടി കൊഴിച്ചിൽ രൂക്ഷമാകാം. അയേണിൻ്റെ അളവ് കുറയുമ്പോൾ വിളർച്ച ഉണ്ടാകുന്നു. ഇത്തരത്തിൽ പ്രശ്നമുണ്ടാകുമ്പോൾ ഭക്ഷണത്തിൻ്റെ കാര്യത്തിൽ മാറ്റങ്ങൾ വരുത്തുക എന്നതാണ് പ്രധാനം. മാത്രമല്ല ഇത് പല തരത്തിലുള്ള രോഗങ്ങളുടെ പ്രശ്നവുമാകാം.
• തലയോട്ടിയിൽ ഉണ്ടാകുന്ന അണുബാധ
തലയോട്ടിയിൽ ഉണ്ടാകുന്ന അണുബാധയാണ് മറ്റൊരു കാരണം. ഇത് മുടിയുടെ വളർച്ചയെ ബാധിക്കുന്നു. മുടിയുടെ ഫോളിക്കുകളെ നശിപ്പിക്കുന്നതിന് കാരണമാകുന്നു. തലയോട്ടിയിലെ ഇന്‍ഫെക്ഷന്‍ പല തരത്തിലുള്ള പ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. അത് കൊണ്ട് തന്നെ മുടി കൊഴിച്ചിലാണ് ഇത്തരം ലക്ഷണങ്ങൾ തുടങ്ങുന്നത്.
• പ്രോട്ടീൻ കുറവ്
പ്രോട്ടീൻ്റെ കുറവ് ശരീരത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു, എന്നാൽ ഇതിന് പരിഹാരമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് പരിഹാരം.
ബന്ധപ്പെട്ട വാർത്തകൾ : ശരീരത്തിൽ പ്രോട്ടീൻ കൂടിയാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.