അമിതമായ വണ്ണം പല തരത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. തടി ചിലവർക്ക് വളരെ ഇഷ്ടമാണ് അല്ലെ? എന്നാൽ ചിലർക്ക് അത് അനാരോഗ്യമാണ്. സ്ലിം ആയി ഇരിക്കാൻ ആണ് പലരും ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഡയറ്റും മറ്റും നോക്കുന്നവരാണ് അധികവും.
തടി കുറയ്ക്കുന്നതിനായി കൃത്രിമമായി പല മാർഗങ്ങളും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇതൊക്കെ നിങ്ങളെ രോഗികളാക്കി മാറ്റിയേക്കാം
ചായ കുടിച്ച് വെയിറ്റ് കുറയ്ക്കുന്നതിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? വിചിത്രമായി തോന്നുന്നുവെങ്കിൽ ഇത് ശരിയായ കാര്യമാണ്. സാധാരണ ചായ തടി കൂട്ടും എന്നാണ് പറയുന്നത് എന്നാൽ ശരീരത്തിൻ്റെ ഭാരം കുറയ്ക്കാൻ സാധിക്കുന്ന ചായ ആണ് ഉലുവ ചായ. ഇത് വളരെ മിതമായ അളവിൽ കുടിച്ചാൽ നിങ്ങൾക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല് ഇത് ആരോഗ്യത്തിന് വളരെ നല്ലതുമാണ്.
ഉലുവ ഭക്ഷണത്തിന് സ്വാദും മണവും നൽകുന്നു എന്ന് മാത്രമല്ല ഇത് ആയുർവേദങ്ങളിൽ ഔഷദ നിർമാണത്തിനായും ഉപയോഗിക്കുന്നു. മാത്രമല്ല ഇത് സൗന്ദര്യ, മുടി സംരക്ഷണത്തിനും വളരെ നല്ലതാണ്. ഇതിൽ ആൻ്റാസിഡ്സ് അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിൽ ആസിഡ് റിഫ്ലക്സ് പോലെ പ്രവർത്തിക്കുന്നു. വയറ്റിലെ അൾസർ അകറ്റുന്നതിനും വളരെ നല്ലതാണ് ഉലുവ ചായ.
ഉലുവച്ചായ എങ്ങനെ ഉണ്ടാക്കാം
ആവശ്യമുള്ള സാധനങ്ങൾ
• ഉലുവപ്പൊടി
• നാരങ്ങ നീര്
• തുളസിയില
• ചായപ്പൊടി
• തേൻ
ഉണ്ടാക്കുന്ന വിധം
ഒരു സ്പൂൺ ഉലുവപ്പൊടി ചൂട് വെള്ളത്തിൽ കലർത്തുക ( അല്ലെങ്കിൽ ഉലുവ കുതിർത്തെടുൂത്ത വെള്ളം എടുക്കാം) ഇതിലേക്ക് നാരങ്ങാ നീര് ചേർക്കാം. തുളസിയില ഇട്ട് ചായപ്പൊടി കൂടി ചേർത്ത് തിളപ്പിച്ച് എടുക്കുക. ശേഷം തേൻ ചേർത്ത് കുടിക്കാവുന്നതാണ്.
ഉലുവ ചായ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ
1. പ്രമേഹത്തിനെ നിയന്ത്രിക്കുന്നു
ഉലുവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നു. അങ്ങനെ നിങ്ങൾക്ക് പ്രമേഹത്തെ തടയാൻ സാധിക്കുന്നു.
2. തടി കുറയുന്നതിന്
ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഉലുവ ഇത് നിങ്ങളെ മലബന്ധ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ തടി കുറയുന്നതിനും സഹായിക്കുന്നു.
3. കൊളസ്ട്രോൾ കുറയ്ക്കുന്നു
പ്രമേഹത്തിന് മാത്രമല്ല ഉലുവ ചായ കൊളസ്ട്രോളിനും വളരെ നല്ലതാണ് ഉലുവ ചായ. ഉലുവയുടെ ഉപയോഗം എൽഡിഎൽ (മോശം കൊളസ്ട്രോൾ) കുറയ്ക്കുന്നതിന് സഹായിക്കുന്നു. അങ്ങനേയും തടി കുറയുന്നതിന് സഹായിക്കുന്നു.
ഇത് ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ പുറംന്തള്ളുന്നതിനും സഹായിക്കുന്നു. അതിലൂടെ ദഹനത്തെ മെച്ചപ്പെടുത്തുന്നു. ദഹനക്കേട്, വയറുവേദന എന്നിവ ഒഴിവാക്കുന്നതിനായി ഉലുവ ചായ ഒരു ഒറ്റമൂലിയായി ഉപയോഗിക്കാവുന്നതാണ്.
എപ്പോഴും ആരോഗ്യവാനായി ഇരിക്കുന്നതിന് ഉലുവ ചായ ശീലമാക്കൂ...
ശ്രദ്ധിക്കുക: ഉലുവ കൂടുതൽ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ഇത് ഡിഎൻഎയെ നശിപ്പിക്കുന്നതിന് കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ : മുഖക്കുരു ഇല്ലാതാക്കാനും, മുഖം തിളങ്ങാനും ഈ വിദ്യകൾ