ഫിഷ് പെഡിക്യൂർ ഇന്ത്യയൊട്ടാകെ ഇപ്പോൾ പ്രചാരത്തിലുണ്ട്. അവയെ ഫിഷ് സ്പാ, ഗരാ റൂഫ ഫിഷ് തെറാപ്പി, ഡോക്ടർ ഫിഷ് തെറാപ്പി എന്നും വിളിക്കുന്നു. സാധാരണ പെഡിക്യൂർ ചെയ്യുന്നതിനെക്കുറിച്ചും സ്പാകളിൽ എങ്ങനെ ചെയ്യുമെന്നും വീട്ടിൽ എങ്ങനെ ചെയ്യുമെന്നും നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ മറ്റ് പെഡിക്യൂറിനെ താരതമ്യം ചെയ്യുമ്പോൾ ഫിഷ് പെഡിക്യൂറിന് ഉപകരണങ്ങളൊന്നും ആവശ്യമില്ല, ക്രീമുകളും ആവശ്യമില്ല, ഫിഷ് അഥവാ മത്സ്യത്തിനെ ഉപയോഗിച്ചാണ് ഫിഷ് പെഡിക്യൂർ ചെയ്യുന്നത്. എന്നാൽ ഫിഷ് പെഡിക്യൂർ വളരെ രസകരമായി തോന്നുമെങ്കിലും, അത് ചെയ്യുന്നതിന് മുമ്പ് അതിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും അറിയേണ്ടത് പ്രധാനമാണ്.
എന്താണ് ഫിഷ് പെഡിക്യൂർ?
ഫിഷ് പെഡിക്യൂർ | ഫിഷ് സ്പാ | മത്സ്യം നിറച്ച ഒരു ടാങ്കിൽ ഒരാൾ തന്റെ പാദങ്ങൾ വയ്ക്കുകയും മത്സ്യങ്ങൾ പാദങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ഫിഷ് തെറാപ്പി. സാധാരണയായി ഗരാ റൂഫ എന്ന പ്രത്യേകതരം മത്സ്യമാണ് പെഡിക്യൂറിനായി ഉപയോഗിക്കുന്നത്. അവയ്ക്ക് 500 രൂപ മുതൽ 800 രൂപ വരെ വിലയുണ്ട്.
ഫിഷ് പെഡിക്യൂർ ഗുണങ്ങൾ:
പാദങ്ങളിലെ ചത്ത ചർമ്മം നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. ഫിഷ് തെറാപ്പിക്ക് ശേഷം, നിങ്ങളുടെ പാദങ്ങൾ മൃദുവും മിനുസമാർന്നതുമായിരിക്കും. ഫിഷ് തെറാപ്പി സോറിയാസിസിനെ വളരെയധികം സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, പക്ഷേ അത് സുഖപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഫിഷ് പെഡിക്യൂർ ഒരു മികച്ച സ്ട്രെസ് ബൂസ്റ്ററാണ്, അവ കാലുകളിൽ കൊത്തുമ്പോൾ നമ്മുടെ സ്ട്രെസ്സിലെ ഇല്ലാതാക്കാൻ സഹായിക്കും.
എന്താണ് ഗാര റൂഫ മത്സ്യം?
സാധാരണയായി, ഫിഷ് പെഡിക്യൂർ ചെയ്യാൻ ഉപയോഗിക്കുന്ന മത്സ്യത്തെ ഗരാ റൂഫ എന്നും ഡോക്ടർ ഫിഷ് എന്നുമാണ് വിളിക്കുന്നത്. പല്ലുകളില്ലാത്ത ചെറിയ ഇരുണ്ട നിറമുള്ള മത്സ്യങ്ങളാണ് ഗാര റൂഫ, അവ ചത്ത ചർമ്മത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
ഫിഷ് പെഡിക്യൂർ ചെയ്യുമ്പോഴുണ്ടാകുന്ന പാർശ്വഫലങ്ങൾ:
ഫിഷ് പെഡിക്യൂറുകളുടെ പ്രധാന പ്രശ്നം ശുചിത്വമാണ്. ത്വക്ക് രോഗമുള്ള ഒരാൾ തന്റെ പാദങ്ങൾ ടാങ്കിൽ മുക്കിയിരിക്കുകയും മത്സ്യം രോഗം ബാധിച്ച ചർമ്മം തിന്നുകയും വീണ്ടും മറ്റൊരാളുടെ ചത്ത ചർമ്മം തിന്നുകയും ചെയ്താൽ, രണ്ടാമത്തെ വ്യക്തിക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതായത് ആദ്യം ഉപയോഗിച്ച് കഴിഞ്ഞാൽ അത് വൃത്തിയാക്കിയില്ലെങ്കിലോ അല്ലെങ്കിൽ വെള്ളം മാറ്റിയില്ലെങ്കിലോ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: താരനെ ഓർത്ത് പേടി വേണ്ട! ഇങ്ങനെ ചെയ്താൽ മാത്രം മതി
ഇത് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകൾ പോലും ഉണ്ട്,നിങ്ങൾ ഫിഷ് തെറാപ്പി എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ടാങ്ക് വൃത്തിയാക്കിയിട്ടുണ്ടെന്നും വെള്ളം മാറ്റിയിട്ടുണ്ടെന്നും ഉറപ്പാക്കുക. നിങ്ങളുടെ കാലിൽ ചെറിയ മുറിവുകളുണ്ടെങ്കിൽ ഫിഷ് പെഡിക്യൂർ ചെയ്യാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: മുടി കൊഴിയാതിരിക്കാനും കട്ടിയിൽ വളരാനും പേരയില