Updated on: 4 March, 2019 5:03 PM IST
നമ്മുടെ ശരീരത്തിലെ ഏറ്റവും കഠിനാധ്വാനിയായ അവയവമാണു കരൾ. 500 ലധികം ജോലികൾ  ചെയ്യുന്ന കരൾ അതിനുണ്ടാകുന്ന പല അസുഖങ്ങളും സ്വയം ഭേദമാക്കും. എന്നാൽ  ഗുരുതരമായ കരൾരോഗ ലക്ഷണങ്ങൾ അവഗണിച്ചാൽ പിന്നീട് ഒരിക്കലും ഭേദമാക്കാനാകാത്ത അസുഖങ്ങൾ ജീവനെടുക്കാൻ കരണമായേക്കാം. ഫാറ്റിലിവർ, ലിവർ സിറോസിസ്, ലിവർ കാൻസർ എന്നിവയാണ് അപകടകാരികളായ കരൾ രോഗങ്ങൾ. അമിത ക്ഷീണം, അരുചി, ഛര്‍ദി, ശ്വാസത്തിന് ദുര്‍ഗന്ധം, ശരീരം മെലിച്ചില്‍, ചൊറിച്ചില്‍, വയറിനകത്തെ പലതരം അസ്വസ്ഥതകള്‍, പനി, മഞ്ഞപ്പിത്തം, രോമം കൊഴിയുക, വയറ്റില്‍ വെള്ളം കെട്ടിനില്‍ക്കുക തുടങ്ങിയവയാണ് കരള്‍രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിട്ടയായ ആരോഗ്യ ശീലങ്ങളിലൂടെ, വ്യായാമത്തിലൂടെ ഭക്ഷണ നിയന്ത്രണങ്ങളിലൂടെ  കരൾ രോഗങ്ങൾ വരാതിരിക്കാനും ഭേദമാക്കാനും  സാധിക്കും. കരളിന്റെ ആരോഗ്യത്തിന് സഹായകരമായ ചില ആഹാര വസ്തുക്കൾ ഉണ്ട് 

ഇലക്കറികള്‍

ഇലക്കറികൾ ഏതൊരു രോഗാവസ്ഥയിലും ശരീരത്തിന് സഹായകരമായ ഒന്നാണ് ഇലക്കറികൾ .ധാരാളം ഇലക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ നോക്കുക. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇലക്കറികള്‍ കരള്‍ ക്യാന്‍സറിനുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങളെ അരികത്തു പോലും കൊണ്ടു വരാതെ സംരക്ഷിക്കാന്‍ മികച്ചതാണ് ഇലക്കറികള്‍.  

ഒലീവ് ഓയില്‍

മായം കലർന്ന ഭക്ഷ്യ എണ്ണകൾ കരളിനെ മാരകമായി ബാധിക്കും കരൾ രോഗികൾക്ക്  ഒലീവ് ഓയിൽ വളരെ നല്ലതാണു . വിലയല്‍പ്പം കൂടുതലാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ കഴിയാവുന്ന ഒന്നാണ് ഒലീവ് ഓയില്‍. അനാരോഗ്യകരമായ ജീവിതശൈലി കൊണ്ട് പ്രശ്നമുണ്ടാകുന്ന പല രോഗങ്ങളേയും ഇല്ലാതാക്കാനും ആരോഗ്യമുള്ള കരളിനെ സമ്മാനിക്കാനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍.

വെളുത്തുള്ളി

കരള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലുള്ള അലിസിന്‍ നല്ലൊരു ആന്റി ഓക്സിഡന്റാണ്. വെളുത്തുള്ളി വേവിച്ച്‌ കഴിക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

ബ്രോക്കോളി

കരളിലുണ്ടാവുന്ന ക്യാന്‍സറില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളി കരളിനെ ക്ലീന്‍ ചെയ്യുന്നു. 

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ആന്റി ഓക്സിഡന്റിന്റെ കലവറയാണ്. അതുകൊണ്ട് തന്നെ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഗ്രീന്‍ ടീക്കുണ്ട്. ഇത് ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍ എന്നിവയെ എല്ലാം പ്രതിരോധിക്കുന്നു.  നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഗ്രീന്‍ ടീ.

മഞ്ഞള്‍

മഞ്ഞൾ സർവ്വരോഗ സംഹാരിയാണ് . ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് കൊണ്ട് സമ്പുഷ്ടമായ  മഞ്ഞള്‍ വെളുത്തുള്ളി കോമ്പിനേഷൻ കരൾരോഗങ്ങളെ അകറ്റി നിർത്തും. കരളിലെ വിഷാംശത്തെ ഇല്ലാതാക്കി ശരീരത്തിന് നവോന്‍മേഷം പകരാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. ലിവര്‍ സിറോസിസ് പോലുള്ള മാരകമായ അവസ്ഥകളെ കൈകാര്യം ചെയ്യുന്നു.

നാരങ്ങ

വിറ്റാമിന്‍ സി കൊണ്ട് സമ്ബുഷ്ടമാണ് നാരങ്ങ. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ക്ക് കണക്കില്ല. ഇത് കരളിന്റെ ഓക്സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതിലുപരി ആരോഗ്യമുള്ള കരള്‍ നല്‍കുന്നു. 
English Summary: food that benefits liver health
Published on: 04 March 2019, 04:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now