കൊവിഡ് മൂന്നാം തരംഗത്തിലെത്തിക്കഴിഞ്ഞു നമ്മൾ. ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ എന്ന വൈറസിന്റെ വ്യാപനശേഷി അതിവേഗമാണെന്നും അതിനാൽ തന്നെ രോഗത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ എടുക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഒമിക്രോൺ പിടിപെടാതിരിക്കാൻ എങ്ങനെ ജാഗരൂപരായിരിക്കാം?
എന്നാൽ കോവിഡ്- 19 പോലെ രോഗം ബാധിച്ചവരിൽ വലിയ രീതിയിൽ ലക്ഷണങ്ങൾ ഇല്ല. ചുമ, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയാണ് ഒമിക്രോണുള്ളവരിൽ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ഒമിക്രോണിൽ നിന്ന് സുരക്ഷിതരാകുക എന്നതിനൊപ്പം തന്നെ ഈ വൈറസിൽ നിന്ന് രോഗമുക്തി നേടിയവർ ശേഷം ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഒമിക്രോൺ മുക്തി നേടിയവർ തങ്ങളുടെ ആരോഗ്യം പൂർവസ്ഥിതിയിലാകുന്നതിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കയെന്നാണ് ചുവടെ വിവരിക്കുന്നത്.
ഭക്ഷണത്തിൽ തുടങ്ങാം
കൊവിഡ് ബാധിച്ചവർ രോഗം ഭേദമായാലും ആരോഗ്യത്തിൽ കാര്യമായ ശ്രദ്ധ നൽകണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. അതായത്, ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്ന ഭക്ഷണം കഴിക്കുന്നതിനായാണ് ശ്രദ്ധിക്കേണ്ടത്.
കൊവിഡ് മുക്തരായവർ എല്ലാ ഭക്ഷണവും കഴിക്കാന്‍ ശ്രമിക്കരുത്. അതായത് ഒരു ഉപവാസം പോലെ കുറച്ച് ദിവസത്തേക്ക് ഇവർ ആഹാരക്രമം മാറ്റേണ്ടതുണ്ട്. ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ദഹനം സാവധാനത്തില്‍ ഉയരുന്നത് അനുവദിക്കണം. അതിനാൽ ക്രമാതീതമായി ഭക്ഷണത്തിന്റെ അളവ് വർധിപ്പിക്കുക.
ഇളം ചൂടുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക. കൊഴുപ്പ് കൂടിയ ഭക്ഷണവും നല്ലതാണ്. ദഹനം പഴയ രീതിയിലേക്ക് മടങ്ങി വന്നതിന് ശേഷം മാത്രം പതിവായി കഴിക്കുന്ന ഭക്ഷണം തുടരാം.
എന്തൊക്കെ കഴിക്കാം
വൈറ്റമിന്‍ സി അധികം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. കാരണം കൊവിഡ് കാലത്ത് ആരോഗ്യ വിദഗ്ധർ രോഗബാധ ഏൽക്കാതിരിക്കാൻ കൂടുതലായി കഴിയ്ക്കാൻ നിർദേശിച്ചിരുന്നത് വൈറ്റമിന്‍ സി നിറഞ്ഞ ഭക്ഷണപദാർഥങ്ങളാണ്. കാരണം ഇവ രോഗത്തിനെ ചെറുക്കുന്നതിനും അണുക്കൾക്കെതിരെ പോരാടുന്നതിനും നല്ലതാണ്.
എന്നാൽ, കൊവിഡ് ബാധിച്ച ഒരാളുടെ ദഹനം രോഗമുക്തി നേടി കുറേ ദിവസങ്ങൾ കഴിഞ്ഞാലും പഴയ രീതിയിലേക്ക് തിരിച്ചെത്തിയെന്ന് പറയാൻ കഴിയില്ല. അതിനാൽ വൈറ്റാമിന്‍ സി, സിട്രസ് പഴങ്ങള്‍ എന്നിവ കഴിച്ച് നമ്മുടെ ശരീരത്തിന് അമിത സമ്മർദം കൊടുക്കുന്നത് ഗുണം ചെയ്യില്ല.
ഒമിക്രോൺ ബാധിച്ചവർ അമിതമായി വ്യായാമം ചെയ്യരുത്. കാരണം ശരീരം പൂർവസ്ഥിതിയിൽ ആകുന്ന വരെ ശരീരത്തിന് ആയാസപ്രവർത്തനങ്ങൾ കഴിവതും കൊടുക്കാതിരിക്കുക. രോഗം വിട്ടുമാറിയെങ്കിലും ഇവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ക്ഷീണവും ഉണ്ടായിരിക്കും.
രാത്രി നന്നായി ഉറങ്ങുന്നതിനും ശ്രദ്ധിക്കണം.
കൊവിഡ് ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ ലക്ഷണങ്ങളുള്ള ഒമിക്രോൺ വലിയ അപകടകാരിയല്ലെന്ന് ഡോക്ടർമാരും ഗവേഷകരും അവകാശപ്പെടുന്നു. എന്നിരുന്നാലും, ക്ഷീണവും നടുവേദനയും അനുഭവപ്പെടുന്നതായാണ് രോഗമുക്തി നേടിയവർ പറയുന്നത്.
ഇങ്ങനെയുള്ളവർ വേദന ശമിപ്പിക്കാൻ ഹോട്ട് ഫോമെന്റേഷന്റെയും മസാജിന്റെയും സഹായം സ്വീകരിക്കാവുന്നതാണ്. കൂടാതെ, ഇരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം ശരീരഭാവം ശ്രദ്ധിക്കണം.