Updated on: 7 September, 2021 2:17 PM IST
game addiction

കുട്ടികളിലെ ഗെയിമിംഗ് അഡിക്ഷന്‍ ഇന്ന് വളരെ കൂടുതല്‍ ആണ്. ഇത് കാരണം ആത്മഹത്യ, മാനസിക സംഘര്‍ഷം എന്നിവയൊക്കെ ഇന്നത്തെ കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു. കോവിഡിനെ തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിന് ശേഷം ഇന്റര്‍നെറ്റ് ഉപയോഗം വളരെ കൂടുതലാണ്. പലപ്പോഴും നമ്മള്‍ ഗെയിമിംഗില്‍ ഏര്‍പ്പെടുന്നത് സന്തോഷം കണ്ടെത്താനാണ്. എന്നാല്‍ അത് അതിരു വിടുമ്പോഴാണ് പലപ്പോഴും ജീവിത ശൈലിയില്‍ മാറ്റം വരുന്നതും ജീവിതത്തില്‍ പ്രശ്‌നക്കാരനായി മാറുന്നതും.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിട്ടുള്ള, ഗെയിമിംഗ് പലതരമാണ്. എന്നാല്‍ ഇതിന്റെ ഉപയോഗം കൂടുമ്പോഴാണ് പലപ്പോഴും ഗെയിമിംഗ് വില്ലനായി മാറുന്നത്. സ്ഥിരമായി ഡിജിറ്റല്‍ ഗെയിമിംഗ് കളിക്കുന്നവര്‍ വളരെയധികം സമയം ചിലവാക്കുക, അതില്‍ തന്നെ മുഴുകിയിരിക്കുക, നിയന്ത്രണം നഷ്ടപ്പെടുക എന്നിവയൊക്കെയും ഗെയിമിംഗ് അഡിക്ഷന്‍ ആണ്. ഗെയിമിംഗ് അഡിക്ഷനിലൂടെ പണം നഷ്ടപ്പെടുക, പഠനത്തില്‍ താല്പര്യം കുറയുക എന്നിവയും കണ്ടു വരുന്നു.

എങ്ങനെ ഇവ അപകടകാരിയാവുന്നു?

ആവശ്യത്തില്‍ കൂടുതല്‍ സമയം ഇതിനായി ചിലവഴിക്കുക അതിനു വേണ്ടി ഭക്ഷണം പോലും ഉപേക്ഷിക്കുക
എപ്പോഴും ഗെയിം കളിയ്ക്കാന്‍ വ്യഗ്രത കാണിക്കുക.
എത്ര സമയം കളിച്ചു എന്നതിനെ പറ്റി മാതാപിതാക്കളോട് കള്ളം പറയുക.
ദേഷ്യം വരുമ്പോള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി കള്ളം പറയുക.
എന്നിവയിലൂടെ ഡിജിറ്റല്‍ ഗെയിമിംഗ് പലപ്പോഴും അപകടകാരിയായി മാറുന്നു.

എന്നാല്‍ കുട്ടികള്‍ ഗെയിം അധികമായി കളിക്കുന്നു എന്ന് തോന്നിയാല്‍ ഉടന്‍ തന്നെ കുട്ടികളെ ഭീഷണിപ്പെടുത്തി എല്ലാം നിര്‍ത്തിക്കുന്നത് അവരെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുകയേ ഉള്ളു എന്ന കാര്യം എപ്പോഴും ഓര്‍മിക്കുക. എപ്പോഴും കുട്ടികളോട് വളരെ നയപരമായി തന്നെ വേണം പെരുമാറാന്‍. പെട്ടെന്ന് എല്ലാം കണ്ടെത്തി നിര്‍ത്തിക്കുന്നതിന് പകരം ആദ്യം തന്നെ കുട്ടികളെ നിരീക്ഷിക്കാം. അവരുടെ സെര്‍ച്ചിങ് ഹിസ്റ്ററി കൃത്യമായി പരിശോധിക്കുക. പലപ്പോഴും തിരക്കുകളില്‍ നമ്മള്‍ വിട്ടുപോകുന്ന കാര്യമാണ് അവരുടെ കൂടെ സമയം ചിലവഴിക്കുക എന്നത്. അവര്‍ക്ക് എപ്പോഴും മാതാപിതാക്കള്‍ കൂടെ ഉണ്ട് എന്നുള്ള ഫീല്‍ ഉണ്ടാക്കികൊടുക്കുക.
ക്ലാസ് സമയം എപ്പോഴാണ് എന്ന് കൃത്യമായി മനസ്സിലാക്കിയെടുക്കുക, അല്ലാത്ത സമയങ്ങളില്‍ നിയന്ത്രണങ്ങള്‍ വയ്ക്കുക. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യുന്നു എന്ന് അദ്ധ്യാപകര്‍ കൃത്യമായി ഉറപ്പു വരുത്തണം, അല്ലാത്ത പക്ഷം അത് മാതാപിതാക്കളെ അറിയിക്കുക.

 

ബന്ധപ്പെട്ട വാർത്തകൾ

ഒരു സ്മാര്‍ട്ട് ഫോൺ മാത്രം മതി, വീട്ടിലിരുന്ന് മികച്ച വരുമാനം നേടാം!

അതിവേഗ വൈഫൈ ഇന്റർനെറ്റ് സേവനം - റജിസ്ട്രേഷൻ ആരംഭിച്ചു.

English Summary: Gaming Addiction in Children
Published on: 07 September 2021, 02:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now