Updated on: 17 August, 2019 4:15 PM IST

ഗ്ലിസറിന്‍ സൗന്ദര്യ സംരക്ഷണത്തിന് ചെലവ് കുറഞ്ഞ ഒരു മാർഗമാണ്. ചര്‍മ്മ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഗ്ലിസറിനു കഴിയും.ഇന്ന് വിപണിയില്‍ ലഭ്യമായ ഭൂരിഭാഗം സൗന്ദര്യവര്‍ധക വസ്തുക്കളിലും ഗ്ലീസറിന്റെ സാന്നിധ്യം ഉണ്ട്. ഗ്ലിസറിൻ അധിക എണ്ണമയം ഇല്ലാതാക്കുന്നു .മുഖക്കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ മറ്റ് സൗന്ദര്യവർധക വസ്തുക്കളെ പോലെ തന്നെ കൈകളിലോ മറ്റോ ടെസ്റ്റ് ചെയ്തതിന് ശേഷം മാത്രമെ ഗ്ലിസറിനും ഉപയോഗിക്കാവൂ.

ഗ്ലിസറിന്‍ ടോണറായും ഉപയോഗിക്കാവുന്ന ഒന്നാണ്. ഗ്ലിസറിനില്‍ അല്‍പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് ടോണറായി ഉപയോഗിക്കാം.ഗ്ലിസറിനും തേനും ചേര്‍ത്ത മിശ്രിതം ചര്‍മ്മം അയയാതിരിക്കാന്‍ സഹായിക്കും. ചുളിവുകള്‍ ഇല്ലാതാക്കാന്‍ ഇത് നല്ലതാണ്. മൃതകോശങ്ങള്‍ അകറ്റുന്നതിനും നിറം വര്‍ധിക്കുന്നതിനും ഗ്ലിസറിനും മുട്ടയുടെ വെള്ളയും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും.

വരണ്ടചര്‍മ്മമുള്ളവര്‍ ധൈര്യമായി ഗ്ലിസറിന്‍ ഉപയോഗിക്കാം . അല്‍പം ഗ്ലിസറിന്‍ വെള്ളവുമായി ചേര്‍ത്ത് ദിവസവും കൈകളിലും കാലുകളിലുമൊക്കെ പുരട്ടാം. ദിവസവും രണ്ട് നേരമെങ്കിലും പുരട്ടുക. വരണ്ട ചര്‍മ്മം അകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ് ഇത് .


മുഖത്ത് ഗ്ലിസറിൻ ഉപയോഗിക്കേണ്ട വിധം

ആദ്യം തണുത്ത വെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുക. ടവ്വല്‍ ഉപയോഗിച്ച്‌ തുടച്ച ശേഷം പഞ്ഞി ഗ്ലീസറിനില്‍ മുക്കിയ ശേഷം മുഖം തുടയ്ക്കാം. കണ്ണുകളിലും ചുണ്ടിലും ആകാതെ ശ്രദ്ധിക്കണം.ഒരു ടീസ്പൂണ്‍ ഗ്ലീസറിനില്‍ മൂന്ന് ടീസ്പൂണ്‍ പാല് ചേര്‍ത്ത മിശ്രിതം രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് തേച്ച്‌ രാവിലെ കഴുകി കളയാം.

English Summary: Glycerine to increase beauty of face
Published on: 17 August 2019, 04:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now