പെട്ടെന്ന് മുടി വളരാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇതിനായി വിപണിയിൽ പുതിയതായി വരുന്ന പല ഉൽപ്പന്നങ്ങളും വാങ്ങി പരീക്ഷണം നടത്തുന്നവരുണ്ട്. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ പലപ്പോഴും മുടിയ്ക്ക് കേടുവരുത്തും. മുടി വളർച്ചയുടെ കാര്യത്തിൽ ഇത്തരത്തിൽ കൃത്രിമ രാസവസ്തുക്കളിലേക്ക് പോകാതെ, പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങൾ സ്വീകരിക്കുകയാണെങ്കിൽ അത് ദീർഘകാലത്തേക്കുള്ള കേശ സംരക്ഷണം ഉറപ്പാക്കും.
ബന്ധപ്പെട്ട വാർത്തകൾ: മുടി നല്ല സ്റ്റൈലിഷ് ആകാൻ ഒരു ഹെയർ സ്പാ വീട്ടിൽ തന്നെ എങ്ങനെ ചെയ്യാം
പാർശ്വഫലങ്ങളില്ലാതെ നീളമുള്ള കട്ടിയുള്ള മുടി ഇഷ്ടപ്പെടുന്നവർക്കായുള്ള കുറച്ച് പൊടിക്കൈകളാണ് ഇവിടെ വിവരിക്കുന്നത്. എന്നാൽ നിങ്ങൾ പരീക്ഷിച്ച് മടുത്ത വീട്ടുവൈദ്യങ്ങളല്ല, പകരം ഔഷധമൂല്യങ്ങളേറിയ വിത്തുകളാണ് മുടി വളർച്ചയ്ക്കായി ഉപയോഗിക്കുന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ഉലുവ പോലുള്ള വിത്തുകൾ അതിവേഗം മുടി വളരാൻ സഹായിക്കും. ഇവ ഏതൊക്കെയെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: സുന്ദരമായ ചർമ്മവും മുടിയും ലഭിക്കാൻ കാപ്പി എങ്ങനെ ഉപയോഗിക്കാം
ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ, ഉലുവ എന്നിവ മുടി വളർച്ചയെ സഹായിക്കുന്ന ഏറ്റവും പ്രശസ്തമായ വിത്തുകളിൽ ചിലതാണ്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, തലയോട്ടിയുടെ ആരോഗ്യത്തിനും ഇത് സഹായിക്കും.
മുടി വളർച്ച വേഗത്തിലാക്കാൻ നിങ്ങൾക്കും താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ പോഷക സമ്പുഷ്ടമായ ചില വിത്തുകൾ ഉൾപ്പെടുത്തുക. നിങ്ങൾക്ക് അവ പച്ചയായോ വേവിച്ചോ കഴിക്കാം.
ആരോഗ്യമുള്ളതും തിളക്കമുള്ളതും നീളമുള്ളതുമായ മുടിയ്ക്ക് വിത്ത് ഉപയോഗിച്ചുള്ള 5 രഹസ്യങ്ങൾ
1. എള്ള് വിത്തുകൾ
ആരോഗ്യകരവും തിളക്കമുള്ളതുമായ മുടിക്ക് അനുയോജ്യമാണ് എള്ള്. ധാതുക്കൾ, വിറ്റാമിനുകൾ, പോളി അൻസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, കൊളസ്ട്രോൾ കുറയ്ക്കുന്ന ഫൈറ്റോസ്റ്റെറോളുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. പാചകം ചെയ്യുമ്പോൾ ഇവ ലഡ്ഡൂവിലോ അല്ലെങ്കിൽ മറ്റ് കറികളിലോ ചേർക്കാം.
2. സൂര്യകാന്തി വിത്തുകൾ
ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ് സൂര്യകാന്തി വിത്തുകൾ. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മലിനീകരണത്തിന് നിന്ന് വരെ മുടി സംരക്ഷിക്കുകയും ചെയ്യുന്നു. ആന്റി ഓക്‌സിഡന്റ് വിറ്റാമിൻ ഇയെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഒമേഗ -3 ഫാറ്റി ആസിഡുകളും സിങ്കും ഇവയിൽ അടങ്ങിയിട്ടുണ്ട്. സൂര്യകാന്തി വിത്തുകൾ ലഘുഭക്ഷണമാക്കി കഴിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന ഉള്ളി ഹെയർ ഓയിൽ: മുടി ആരോഗ്യത്തോടെ വളരും
3. മത്തങ്ങ വിത്തുകൾ
സിങ്ക്, സെലിനിയം, ചെമ്പ്, മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം എന്നിവയും വിറ്റാമിനുകൾ എ, ബി, സി തുടങ്ങിയ പോഷകങ്ങളും ധാതുക്കളും നിറഞ്ഞ മത്തങ്ങ വിത്തുകൾ രുചികരമായ ഭക്ഷണവിഭവം എന്നതിന് പുറമെ മുടി കൊഴിയുന്നത് തടയാൻ സഹായിക്കുന്നു. ഇതിൽ ടെസ്റ്റോസ്റ്റിറോൺ അധികമായതിനാൽ കഷണ്ടി പോലുള്ള പ്രശ്നങ്ങൾക്ക് പുരുഷന്മാർക്ക് പ്രയോജനപ്പെടും. സൂര്യകാന്തി വിത്തുകൾ ലഘുഭക്ഷണത്തിന് ഉത്തമമാണ്.
4. ഫ്ളാക്സ് സീഡ്സ്
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ് ഫ്ളാക്സ് സീഡ്സ്. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് ഇത്. സലാഡുകളിലും മറ്റുമായി ഫ്ലാക്സ് സീഡ്സ് ഉപയോഗിക്കാം.
5. ഉലുവ
ഉലുവ പൊടിച്ച് പേസ്റ്റാക്കി ഹെയർ മാസ്കായി ഉപയോഗിക്കാം. പ്രോട്ടീൻ, നിയാസിൻ, അമിനോ ആസിഡുകൾ, പൊട്ടാസ്യം എന്നിവയുടെ സമ്പന്നമായ കലവറയാണ് ഈ വിത്തുകൾ. ഇവയെല്ലാം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. മീൻ കറി ഉൾപ്പെടെയുള്ള കറികളിൽ ഉലുവ ഉപയോഗം സ്ഥിരമാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ മുടി കൊഴിച്ചിൽ, താരൻ എന്നിവ നിയന്ത്രിക്കാൻ ഈ ഹെയർ മാസ്കുകൾ ഉപയോഗിക്കാം