നരച്ച മുടി എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല, മുടി കറുപ്പിക്കുന്നതിന്, അല്ലെങ്കിൽ കളർ ചെയ്യുന്നതിന് ഇന്ന് വിപണിയിൽ പല തരത്തിലുള്ള ഹെയർ ഡേ കളും ഉണ്ടെങ്കിലും അത് കെമിക്കൽ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ ആരോഗ്യത്തിന് നല്ലതാകണം എന്നില്ല. അത്കൊണ്ട് തന്നെ പ്രകൃതിദത്തമായ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുക എന്നതാണ് അതിനുള്ള വഴി.
നിങ്ങൾക്ക് ഹെന്ന ഉപയോഗിക്കാം അല്ലെങ്കിൽ നീലയമരി ( ഇൻഡിഗോ) യുടെ പൊടി ഉപയോഗിക്കാം. ഹെന്ന മുടിക്ക് ചുവപ്പും നീലയമരി മുടിക്ക് നീലയും കളർ നൽകുന്നു, ഇത് ഒരുമിച്ച് പുരട്ടുമ്പോൾ അവ മുടിക്ക് കറുപ്പ് നിറം നൽകുന്നു.മൈലാഞ്ചിയും ഇൻഡിഗോയും പുരട്ടാൻ രണ്ട് വഴികളുണ്ട്, ആദ്യത്തെ രീതി മൈലാഞ്ചി പൊടി രാത്രി മുഴുവൻ കുതിർത്ത് രാവിലെ അതിൽ ഇൻഡിഗോ പൗഡർ പേസ്റ്റ് ചേർത്ത് ഒരുമിച്ചു തലയിൽ ഉപയോഗിക്കുക എന്നതാണ്.
അല്ലെങ്കിൽ, ഒരു ദിവസം മൈലാഞ്ചി പേസ്റ്റും അടുത്ത ദിവസം ഇൻഡിഗോ പേസ്റ്റും പ്രയോഗിക്കുന്നു, ഇതാണ് രണ്ടാമത്തെ രീതി. നിങ്ങൾക്ക് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.
എന്താണ് ഇൻഡിഗോ ഹെയർ ഡൈ?
ഇൻഡിഗോ എന്നത് നീലയമരി ചെടിയാണ്. ഇതിൽ നിന്ന് ഉണ്ടാക്കിയെടുത്ത പൊടിയാണ് ഹെയർ ഡൈയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്. നീലയമരി ചെടിയുടെ ഇല ഉണക്കി പൊടിച്ചെടുത്താണ് ഇത് ഉപയോഗിക്കുന്നത്. ഇത് വെള്ളത്തിൽ കലർത്തി എടുക്കുമ്പോൾ നീല കളറാണ് വരുന്നത്. എന്നാൽ ഇത് മൈലാഞ്ചിയുമായി ചേരുമ്പോൾ ഇതിന് കറുപ്പ് കളർ വരുന്നു.
ഇൻഡിഗോ മുടിയിൽ പുരട്ടുന്നത് മുടിക്ക് നിറം കൊടുക്കുക മാത്രമല്ല, മുടിക്ക് അത്ഭുതകരമായ ഗുണങ്ങളും നൽകുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു, തലയോട്ടിയിലെ അണുബാധകളെ ചികിത്സിക്കുന്നു, ആയിരക്കണക്കിന് വർഷങ്ങളായി ഉപയോഗത്തിലുണ്ടിത്.
എന്താണ് ഹെന്ന ഹെയർ ഡൈ?
മൈലാഞ്ചിയിൽ നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത ഹെയർ ഡൈ കൂടിയാണ് ഇന്ത്യയിൽ മെഹന്ദി എന്നും അറിയപ്പെടുന്ന മൈലാഞ്ചി. മൈലാഞ്ചി ഇലകൾ ഉണക്കി പൊടിച്ചെടുത്താണ് ഇത് ഉപയോഗിക്കുന്നത്.
ഇൻഡിഗോയെപ്പോലെ ഹെന്നയ്ക്കും അത്ഭുതകരമായ ഗുണങ്ങളുണ്ട്.ഇത് ഉപയോഗിച്ച് ഹെയർ ഓയിലും മറ്റും ഉണ്ടാക്കാറുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് ഹെന്നയും ഇൻഡിഗോ ഡൈയും നിങ്ങൾക്ക് നല്ലത്:
മുമ്പ് സൂചിപ്പിച്ചതുപോലെ, ശുദ്ധമായ പ്രകൃതിദത്ത ഓർഗാനിക് പൊടികൾ ഉപയോഗിച്ച് നിർമ്മിച്ച മൈലാഞ്ചിയും ഇൻഡിഗോ ഡൈയും മുടിക്ക് ചായം നൽകുന്നതിന് മാത്രമല്ല, മുടി വളർച്ചയ്ക്കും വളരെയധികം സഹായിക്കുന്നു.
കെമിക്കൽ ഡൈകൾ ചർമ്മത്തിലും തലയോട്ടിയിലും അലർജിക്ക് കാരണമാകുന്നു, കൂടാതെ കെമിക്കൽ ഹെയർ ഡൈകൾ സൂര്യനോടുള്ള ചർമ്മ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിനാൽ മെലാസ്മയുടെ പ്രധാന കാരണവുമാണ്.
കെമിക്കൽ ഹെയർ ഡൈകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൻഡിഗോ ഹെയർ ഡൈ ഉപയോഗിക്കുന്നതിന് കൂടുതൽ സമയമെടുക്കും എന്നിരുന്നാലും ഇത് മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വളരെ നല്ലതാണ്. മാത്രമല്ല ഇതിന് പാർശ്വ ഫലങ്ങളൊന്നും തന്നെയില്ല എന്നതും പ്രത്യേകതയാണ്.
ബന്ധപ്പെട്ട വാർത്തകൾ: എന്തൊക്കെ ചെയ്തിട്ടും മുടി വളരുന്നില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ