സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കുകൾ പ്രകാരം തലസ്ഥാന നഗരത്തിന്റെ മൊത്തത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്സ് (AQI), ഇന്ന് രാവിലെ 9 മണിക്ക് 217 ആയിരുന്നു. വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ വായു ഗുണനിലവാരം 'Poor' വിഭാഗത്തിലായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 8.4 ഡിഗ്രി സെൽഷ്യസാണ് നഗരത്തിലെ കുറഞ്ഞ താപനില. ഇത്, ഈ സീസണിലെ ശരാശരിയേക്കാൾ മൂന്ന് ഇരട്ടി താഴെയാണ്.
നഗരത്തിലെ പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ബുള്ളറ്റിൻ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 8.30ന് ഡൽഹിയിലെ ആപേക്ഷിക ആർദ്രത 76 ശതമാനമായിരുന്നുവെന്ന് IMD ഡാറ്റ വ്യക്തമാക്കുന്നു. പുലർച്ചെ നഗരത്തെ മൂടിയ മൂടൽമഞ്ഞ്, തുടർന്നും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായി തുടരാൻ സാധ്യതയുണ്ട്.
അതേസമയം, ഡൽഹിയിലെ മലിനീകരണ സാഹചര്യത്തെക്കുറിച്ച് ഇന്ത്യയുടെ മനുഷ്യാവകാശ കമ്മീഷൻ (NHRC) യോഗങ്ങൾ തുടർന്നു. കഴിഞ്ഞ ശനിയാഴ്ച ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഈ വിഷയത്തിൽ മൂന്നാം വട്ട ചർച്ച നടത്തിയിരുന്നു. ഡൽഹി-NCR മേഖലയിൽ മലിനീകരണം രൂക്ഷമാകുന്നത് തടയുന്നതിനുള്ള നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കാൻ സെക്രട്ടറിമാരോട് പറഞ്ഞു.
പൂജ്യത്തിനും 50 നും ഇടയിലുള്ള AQI "Good" എന്നും, 51 നും 100 നും ഇടയിൽ "Satisfactory" ആയും, 101 നും 200 നും ഇടയിൽ "Moderate " എന്നും, 201 നും 300 നും ഇടയിൽ "Poor" ആയും , 301 നും 400 നും ഇടയിൽ "Very Bad" ആയും, കൂടാതെ 401 നും 500 നും ഇടയിൽ "Severe" ആയും കണക്കാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ:ഡൽഹിയിലെ കുറഞ്ഞ താപനില 8°C, ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനില!!
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.