കാരറ്റ് ഓയിൽ കാരറ്റിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്ന അവശ്യ എണ്ണയാണ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയിൽ ധാരാളം അടങ്ങിയിട്ടുള്ള കാരറ്റ് ഓയിൽ ചർമ്മത്തിനും മുടിക്കും ധാരാളം ഗുണങ്ങൾ നൽകുന്നതിന് സഹായിക്കുന്നു. മാത്രമല്ല കാരറ്റിൽ ബീറ്റാ കരോട്ടിൻ, വൈറ്റമിൻ എ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
കാരറ്റ് വിത്ത് എണ്ണ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ചില വഴികൾ ഇതാ:
ചർമ്മത്തിന്റെ ആരോഗ്യം:
ക്യാരറ്റ് ഓയിലിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കും. ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും നേർത്ത വരകളും ചുളിവുകളും മിനുസപ്പെടുത്താനും ഇത് സഹായിക്കുന്നു. കാരറ്റ് ഓയിൽ വരണ്ടതോ, പ്രകോപിതമോ, വീക്കമോ ഉള്ള ചർമ്മത്തെ ശമിപ്പിക്കാനും സുഖപ്പെടുത്താനും ഉപയോഗിക്കാം. മാത്രമല്ല ഇത് ചർമ്മത്തിൻ്റെ സ്വാഭാവിക നിറം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. വെയിൽ കൊണ്ടത് മൂലമുള്ള കരിവാളിപ്പ് ഇല്ലാതാക്കുന്നതിന് കാരറ്റ് ഓയിൽ തേച്ച് പിടിപ്പിച്ച് അൽപ്പ സമയം ഇരുന്നതിന് ശേഷം കുളിക്കാവുന്നതാണ്.
മുടിയുടെ ആരോഗ്യം:
ആരോഗ്യമുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും ക്യാരറ്റ് എണ്ണ സഹായിക്കും. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിയെ ശക്തിപ്പെടുത്താനും മുടിയുടെ അറ്റം പിളരുന്നത് തടയാനും മുടിയുടെ ഘടനയും തിളക്കവും മെച്ചപ്പെടുത്താനും ക്യാരറ്റ് ഓയിൽ ഉപയോഗിക്കാം. കുളിക്കുന്നതിന് മുൻപ് കാരറ്റ് ഓയിൽ തേച്ച് നന്നായി മസാജ് ചെയ്ത് അൽപ്പ സമയത്തിന് ശേഷം കുളിക്കാം.
എങ്ങനെ തയ്യാറാക്കാം
നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ക്യാരറ്റ് ഓയിൽ ഉണ്ടാക്കാൻ ഏറെ നല്ലത്. ഉരുക്കു വെളിച്ചെണ്ണ ആണെകിൽ അത്രയും നല്ലത്, ഇത് രണ്ടും ഇല്ലെങ്കിൽ കടയിൽ നിന്ന് മേടിക്കാൻ കിട്ടുന്ന ഓയിലും ഉപയോഗിക്കാം. ഒന്നോ രണ്ടോ മോശമാകാത്ത നല്ല ക്യാരറ്റ് തൊലി കളഞ്ഞു, നന്നായി കഴുകിയെടുക്കുക. ചെറുതായി അരിഞ്ഞെടുക്കുക. ഓയിൽ ഒരു പാനിൽ ഒഴിച്ചു അരിഞ്ഞു വെച്ച ക്യാരറ്റും ചേർത്ത് ഇളക്കുക, അൽപ സമയം കഴിയുമ്പോൾ ക്യാരറ്റിലെ നിറം എണ്ണയിലേക്ക് ഇറങ്ങും, കരിഞ്ഞ് പോകാതെ ശ്രദ്ധിക്കുക. ശേഷം ഇത് വാങ്ങി വെച്ച് ചൂടാറി കഴിയുമ്പോൾ ഉപയോഗിക്കാവുന്നതാണ്.
കാരറ്റ് ഓയിലിൽ ഇനി പറയുന്ന പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കരോട്ടിനോയിഡുകൾ:
ക്യാരറ്റ് സീഡ് ഓയിലിൽ ഈ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളാൽ ഉണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. കരോട്ടിനോയിഡുകൾക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തെ സുഖപ്പെടുത്താൻ സഹായിക്കും.
വിറ്റാമിൻ എ:
വിറ്റാമിൻ എ - യാൽ സമ്പുഷ്ടമായ ക്യാരറ്റ് ഓയിൽ ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും ആവശ്യമാണ്. ചർമ്മകോശങ്ങളുടെ വളർച്ചയ്ക്കും, ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വിറ്റാമിൻ എ സഹായിക്കുന്നു.
വിറ്റാമിൻ ഇ:
കാരറ്റ് എണ്ണയിൽ കാണപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇ യും, അൾട്രാവയലറ്റ് രശ്മികളും, മറ്റ് പാരിസ്ഥിതിക സമ്മർദ്ദങ്ങളും വരുത്തുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ചർമ്മത്തെ പോഷിപ്പിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നതിനു പുറമേ, ചുളിവുകളും നേർത്ത വരകളും കുറയ്ക്കുന്നതിന് സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിൻ്റെ നിറം വർധിപ്പിക്കുന്നതിന് സഹായിക്കും