ലോകമെമ്പാടും പാചകരീതികള്‍ക്ക് സുഗന്ധത്തിനായി ഉപയോഗിക്കുന്ന ചെറിയ നഖ ആകൃതിയിലുള്ള, പുഷ്പ മുകുളങ്ങളാണ് ഗ്രാമ്പൂ. Syzygium Aromaticu എന്നാണ് ഇംഗ്ലീഷ് നാമം. ഇന്ത്യയില്‍ കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും പശ്ചിമഘട്ട മലനിരകളിലാണ് ഗ്രാമ്പൂ വളരുന്നത്. ഔഷധഗുണം കാരണം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഗ്രാമ്പൂ ഒരു പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നു.ഒരു ചെറിയ കഷ്ണം ഗ്രാമ്പൂ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. പല രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ സഹായിക്കുന്ന ഗ്രാമ്പുവിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ നോക്കാം.
ഗ്രാമ്പൂവിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ ഇതാ.
ആയുര്‍വേദമനുസരിച്ച്, ഗ്രാമ്പൂവിന് തണുത്ത ശക്തിയുണ്ട്, വാത, കഫ ദോഷങ്ങള്‍ ശമിപ്പിക്കാന്‍ സഹായിക്കുന്നു. ഗ്രാമ്പൂ കടും തവിട്ട് നിറമുള്ള ഉണങ്ങിയ മുകുളങ്ങളാണ്, അവ രുചികരവും കയ്‌പേറിയതുമാണ്. വിവിധ രോഗങ്ങള്‍ ചികിത്സിക്കാന്‍ ഗ്രാമ്പൂവിന് ഉയര്‍ന്ന ഔഷധ പ്രാധാന്യമുണ്ടെന്ന് ആയുര്‍വേദം സൂചിപ്പിക്കുന്നു. ഗ്രാമ്പൂ, ധാതുക്കളും വിറ്റാമിനുകളും നിറഞ്ഞതാണ്. ആന്റിഓക്സിഡന്റ്, ആന്റി മൈക്രോബയല്‍, ഹെപ്പറ്റോപ്രോട്ടക്റ്റീവ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ള ചില ബയോ ആക്ടീവ് സംയുക്തങ്ങളും ഗ്രാമ്പുവില്‍ അടങ്ങിയിരിക്കുന്നു. ഗ്രാമ്പൂവിന്റെ ആരോഗ്യ ഗുണങ്ങള്‍ ഗ്രാമ്പൂ എണ്ണയിലും അടഞ്ഞിരിക്കുന്നുണ്ട്.
കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.
ഗ്രാമ്പൂയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. അവ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് അവയവങ്ങളെ സംരക്ഷിക്കുന്നതില്‍ ഫലപ്രദമാണ്, പ്രത്യേകിച്ച് കരളില്‍. കരളില്‍ ആന്റിഓക്സിഡന്റുകള്‍ കുറയ്ക്കുന്നു. ഗ്രാമ്പൂവിന് അവയുടെ ഹെപ്പറ്റോപ്രൊട്ടക്ടീവ് സ്വഭാവസവിശേഷതകളാല്‍, ദോഷകരമായ കാര്യങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.
ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്, ഗ്രാമ്പൂ പരമ്പരാഗത ഔഷധമായി ഉപയോഗിക്കുന്നു. ഗ്രാമ്പൂ ദഹനത്തെ സഹായിക്കുകയും ദഹനനാളത്തിന്റെ വീക്കം ഒഴിവാക്കുകയും ചെയ്യുന്നു. അല്പം വറുത്ത ഗ്രാമ്പൂ ഉണ്ടെങ്കില്‍ ഓക്കാനം തടയാന്‍ സഹായിക്കും, അനസ്‌തെറ്റിക് ഇഫക്റ്റുകള്‍ ആണ് ഇതിന് സഹായിക്കുന്നത്. അള്‍സര്‍, മലബന്ധം എന്നീ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് ഗ്രാമ്പൂ.
അസ്ഥിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
എല്ലുകളുടെ സാന്ദ്രതയും ധാതുക്കളും നിലനിര്‍ത്താന്‍ ഗ്രാമ്പു ഗുണം ചെയ്യും. ഗ്രാമ്പൂ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ സന്ധി വേദനയുടെ അളവ് കുറയ്ക്കാന്‍ കഴിയും. വീക്കം തടയാനും സഹായിക്കുന്നു. ഗ്രാമ്പൂയില്‍ മാംഗനീസ് എന്ന ധാതു അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ രൂപീകരണത്തിനും അസ്ഥികളുടെ ആരോഗ്യത്തിനും ഗുണം ചെയ്യുകയും ചെയ്യുന്നു.
ഓറല്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നു
പലതരം ഓറല്‍ രോഗങ്ങള്‍ക്ക് ഗ്രാമ്പൂ ഏറ്റവും നല്ലതാണ്. ഗ്രാമ്പുവിന്റെ വേദനസംഹാരിയായ സവിശേഷതകള്‍ പല്ലുവേദനയ്ക്കും നല്ലതാണ്. ഗ്രാമ്പൂവില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു ഇത് വഴി വായുടെ ആരോഗ്യം ഗുണം ചെയ്യും. ഗ്രാമ്പൂ ഓയില്‍ വായ് നാറ്റം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
ഗ്രാമ്പൂയില്‍ കാണപ്പെടുന്ന യൂജിനോള്‍ എന്ന സംയുക്തം, ബാക്ടീരിയകള്‍, ഫംഗസുകള്‍, വൈറസുകള്‍ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഗ്രാമ്പുവിന്റെ ആന്റിവൈറല്‍, രക്തശുദ്ധീകരണ ഗുണങ്ങള്‍ എന്നിവ രക്തത്തിലെ വിഷാംശം കുറയ്ക്കുകയും വെളുത്ത രക്താണുക്കളെ വര്‍ദ്ധിപ്പിച്ച് രോഗത്തിനെതിരെ പ്രതിരോധം കൂട്ടുകയും ചെയ്യുന്നു. അതുമൂലം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തെ ആക്രമിക്കുന്ന രോഗാണുക്കളോട് പോരാടാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ
അത്താഴത്തിന് ശേഷം രണ്ട് ഗ്രാമ്പൂ കഴിക്കാം;ആരോഗ്യഗുണങ്ങൾ നിരവധി