Updated on: 10 December, 2021 4:00 PM IST
അൽഷിമേഴ്‌സിന്റെ ഗുണങ്ങൾ

വെജിറ്റേറിയൻ ഭക്ഷണ പ്രിയരുടെ ഇഷ്ടഭക്ഷണവും പോഷകമൂല്യമേറിയ വിഭവവുമാണ് ഗ്രീൻപീസ്. പ്രാതൽ മുതൽ അത്താഴം വരെയുള്ള ഭക്ഷണത്തിൽ വ്യത്യസ്ത രുചിയിൽ പാകം ചെയ്ത് കഴിക്കാനാകുമെന്നതും ഗ്രീൻപീസിന്റെ പ്രധാനപ്പെട്ട മേന്മയാണ്. ഇതിനെല്ലാം പുറമെ പ്രതിരോധശേഷിയ്ക്കും ചർമ സംരക്ഷണത്തിനും അൽഷിമേഴ്‌സ്, കാൻസർ പോലുള്ള രോഗങ്ങൾക്കും പ്രതിരോധമായും ഗ്രീൻപീസ് ഗുണം ചെയ്യുന്നു.

വായു മലിനീകരണവും മാറുന്ന ഭക്ഷണ ക്രമവും പുതിയ ജീവിത ശൈലിയുമെല്ലാം ചർമത്തിന്റെ യൗവ്വനത്തിനെ ബാധിക്കാറുണ്ട്. മുഖക്കുരുവിനും മുഖത്തെ ചുളിവിനും വരണ്ട ചർമത്തിനും നേര്‍ത്ത വരകള്‍ക്കുമെതിരെ ശാശ്വത പരിഹാരം കണ്ടെത്താൻ ഇതിന് സാധിക്കും. ഗ്രീന്‍ പീസ്, തേന്‍ എന്നിവ ചേർത്ത പായ്ക്ക് ഉപയോഗിച്ചാൽ ചർമത്തിന് പ്രതികൂലമായ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കും.

ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളും വിറ്റമിന്‍ സിയും ചര്‍മത്തിലെ ഓക്‌സിഡേറ്റീവ് കേടുപാടുകൾ ഭേദമാക്കുന്നതിന് ഉത്തമമാണ്. ചര്‍മം പ്രായമാകുന്നത് ഒരു പരിധി വരെ നിയന്ത്രിക്കുന്നതിനും ഗ്രീൻപീസിന് സാധിക്കുന്നു.

ഭക്ഷണത്തിലൂടെയും ഫേയ്സ് പാക്കുകളായും ഗ്രീൻപീസ് ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന് അവ എങ്ങനെയൊക്കെ പ്രയോജനം ചെയ്യുമെന്ന് മനസിലാക്കാം.

മുഖക്കുരുവിന് ഫലപ്രദം 

ഗ്രീൻപീസിൽ വിറ്റമിൻ സിയും പ്രകൃതിദത്ത ധാതുക്കളും ഉയര്‍ന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍പീസിലെ ഈ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മത്തിലെ മുഖക്കുരുവിനെ സ്വാഭാവികമായി ശമിപ്പിക്കാന്‍ സഹായിക്കുന്നു.

സൂര്യപ്രകാശത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു

സൂര്യപ്രകാശം ത്വക്കിന് വളരെ പ്രയോജനമാണ്. എന്നാൽ, അള്‍ട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമത്തിന് സുരക്ഷിതത്വം നൽകാൻ ഗ്രീൻപീസിലുള്ള പോഷക ഘടകങ്ങൾ സഹായകമാണ്. ചര്‍മത്തിന്റെ കൊളാജനും എലാസ്റ്റിനും സംരക്ഷിച്ച്, അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രഭാവം ത്വക്കില്‍ ഏല്‍ക്കാതെ സംരക്ഷിക്കുന്നു.

കാന്‍സറിനെ പ്രതിരോധിക്കുന്നു

ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുള്ള ഫ്ളവനോയ്ഡുകള്‍, കരോട്ടിനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍, പോളിഫിനോളുകള്‍ എന്നിവ കാന്‍സര്‍ കോശങ്ങൾ വളരാതെ പ്രതിരോധിക്കുന്നു. ദൈനംദിന ഭക്ഷണത്തില്‍ കൂടുതല്‍ ഗ്രീന്‍ പീസ് ഉള്‍പ്പെടുത്തുന്നത് ഉദര അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കും.

അൽഷിമേഴ്സ് സാധ്യത കുറയ്ക്കുന്നു

മസ്തിഷ്കത്തിനെ ബാധിക്കുന്ന മറവി രോഗം അഥവാ അൽഷിമേഴ്സിനെ ഒരു പരിധി വരെ പ്രതിരോധിക്കാൻ ഗ്രീൻപീസിന് കഴിയും. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ കെ നാഡീ തകരാറുകള്‍ സംഭവിക്കുന്നതിനെ തടയുകയും മസ്തിഷ്‌ക കോശങ്ങൾ നശിക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

കാഴ്ചശക്തി വർധിപ്പിക്കുന്നു

ഗ്രീൻപീസിലെ വിറ്റമിൻ എയുടെ ഉയർന്ന സാന്നിധ്യം റെറ്റിന ടിഷ്യുവിന്റെ അപചയം തടയുന്നു. ഇതിലടങ്ങിയിട്ടുള്ള ലുതീന്‍ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. തിമിരം, ഗ്ലോക്കോമ, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ, പ്രായാധിക്യത്തിൽ ഉണ്ടാകുന്ന നേത്രരോഗങ്ങള്‍ക്ക് എതിരെ ഫലപ്രദമായി പ്രവർത്തിക്കാൻ ഇവയ്ക്ക് സാധിക്കും.

ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

പോഷക സമൃദ്ധമായ ഗ്രീൻപീസിലെ വിറ്റമിൻ ബി ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. മലബന്ധം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇത് പ്രതിവിധിയാണ്.

എല്ലുകളെ ശക്തിപ്പെടുത്തുന്നു

കാത്സ്യവും സിങ്കും നന്നായി അടങ്ങിയിട്ടുള്ള ഗ്രീൻപീസ് അതിനാൽ തന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഗുണകരമാണ്. ഗ്രീൻപീസിൽ വിറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍, ഗര്‍ഭിണികള്‍, മധ്യവയസ്കരായ സ്ത്രീകള്‍, പ്രായമായവര്‍ എന്നിവർ ഗ്രീന്‍ പീസ് ദിനചൈര്യയിൽ ഉൾപ്പെടുത്തിയാൽ സന്ധി വേദനയ്ക്കും എല്ലുകളുടെ ബലക്ഷയം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാകും.

പ്രതിരോധശേഷിക്ക് ഉത്തമം

വിറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ജലദോഷവും അണുബാധയും ഒഴിവാക്കി പ്രതിരോധശേഷി വർധിപ്പിക്കാൻ ഗുണകരമാണ് ഗ്രീൻപീസ്. ദിവസവും ഭക്ഷണത്തില്‍ ഗ്രീന്‍ പീസ് ഉള്‍പ്പെടുത്തിയാൽ പലവിധ രോഗങ്ങളെ ശമിപ്പിക്കുന്നതിന് പ്രയോജനപ്പെടുന്നു.

ഹൃദയാരോഗ്യം ഉറപ്പാക്കുന്നു

ആരോഗ്യമുള്ള ഹൃദയത്തിനും ഗുണകരമാണ് ഗ്രീൻപീസ്. ഇതിലടങ്ങിയിട്ടുള്ള ഫൈറ്റോസ്റ്റെറോളുകള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും അവ ധമനികളിൽ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യുന്നു. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നതിനൊപ്പം ഗ്രീൻപീസിലെ ഉയര്‍ന്ന പൊട്ടാസ്യത്തിന്റെ സാന്നിധ്യവും ഹൃദയത്തിന് നല്ലതാണ്.

ഗ്രീൻപീസ് ഗർഭകാലത്ത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ മറക്കേണ്ട. ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ നാഡീവികസനത്തിന് ഫോളേറ്റ് അനിവാര്യമാണ്. ഗര്‍ഭിണിയായ അമ്മയുടെ അസ്ഥികള്‍ക്ക് കാല്‍സ്യം ഉറപ്പാക്കുന്നതിനും ഗ്രീൻപീസ് ധാരാളം. ദഹനപ്രശ്നങ്ങൾക്കും പരിഹാരമായതിനാൽ ഗർഭിണികൾക്ക് വളരെ ഉത്തമമാണ് ഇവ.

English Summary: Health benefits of green peas
Published on: 10 December 2021, 03:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now