ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള സൗന്ദര്യ പദാർത്ഥങ്ങളിലൊന്നായ മൈലാഞ്ചി പണ്ടു മുതലേ നമ്മുടെ മുടിയുടെ പ്രശ്‌നങ്ങളിൽ ഉപയോഗിക്കുന്നതാണ്.
ഇത് മുടിയുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കും എന്ന് മാത്രമല്ല ഇത് മുടിക്ക് പാർശ്വഫലങ്ങൾ ഇല്ലാതെ മുടിക്ക് കളർ നൽകുകയും ചെയ്യുന്നു ഇതിന് പുറമെ മുടിയുടെ ഉള്ളിൽ നിന്ന് സ്ട്രെസുകളെ ശക്തിപ്പെടുത്താനും ദൃഢമാക്കാനും പോഷിപ്പിക്കാനും ഹെന്നയ്ക്ക് കഴിയുന്നു.
മൈലാഞ്ചിയില വെച്ച് എണ്ണ കാച്ചി തേക്കുന്നത് തലമുടിയ്ക്ക് നല്ലതാണ്. മൈലാഞ്ചിയില ഉണക്കി പൊടിച്ച് എടുക്കുന്നതാണ് ഹെന്ന.
ചിർ ഇത് ബ്യൂട്ടിപാര്‍ലറില്‍ പോയും ചിലര്‍ വീട്ടില്‍ തന്നേയും ചെ്തുവരുന്നുണ്ട്. ഹെന്നയിൽ തൈര്, ചായ, പഞ്ചസാര, ബീറ്റ്റൂട്ട്, എന്നിവ ഇട്ടും ഇത് ഉപയോഗിക്കാറുണ്ട്.
ഹെന്നപ്പൊടി എങ്ങനെ തയ്യാറാക്കാം
ഹെന്നപ്പൊടി നിങ്ങൾക്ക് കടയിൽ നിന്ന് മേടിക്കാൻ പറ്റും, പല കമ്പനികളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ പരമ്പരാഗതമായി ചെയ്യുന്നത് പോലെ മൈലാഞ്ചിയിലയും, നെല്ലിക്കയും, ചെമ്പരത്തിയും ഉണക്കി അത് നന്നായി പൊടിച്ച്, അരിച്ചും എടുക്കാം. ഇത് പ്രകൃതി ദത്തവും മുടുയുടെ ആരോഗ്യത്തിന് കടകളിൻ നിന്ന് മേടിക്കുന്നതിനേക്കാൾ ഗുണകരവുമാണ്.
ഇത് എങ്ങനെ ഉപയോഗിക്കാം
ചായപ്പൊടി ഇട്ട് തിളപ്പിച്ച വെള്ളം അരിച്ച് മാറ്റി വെക്കുക. ഹെന്നപ്പൊടി ആവശ്യത്തിന് എടുക്കുക, ഇതിലേക്ക് ചായവെള്ളവും നെല്ലിക്കയും അരച്ചെടുത്ത് ഇരുമ്പ് ചട്ടിയില്‍ വെയ്ക്കാം. മുടിക്ക് അയേൺ ഗുണങ്ങൾ കിട്ടുന്നതിനാണ് ഇരുമ്പ് ചട്ടിയിൽ ഇത് ഉണ്ടാക്കുന്നത്. ഇങ്ങനെ ആക്കി വെച്ച ഹെന്ന പിറ്റേന്ന് നിങ്ങൾക്ക് തലമുടിയിൽ തേച്ച് പിടിപ്പിക്കാം. മുടിക്ക് കളർ വേണ്ടവർ ഇതിൽ ബീറ്റ്റൂട്ടും ചേർക്കാറുണ്ട്.
ഇത് തലയിൽ തേച്ച് പിടിപ്പിച്ച് രണ്ട് മണിക്കൂറിന് ശേഷം നന്നായി കഴുകി കളയുക.
ഇങ്ങനെ ഉപയോഗിച്ചാൽ ഇതിന് പലതരത്തിലുള്ള ഗുണങ്ങളാണ് ലഭിക്കുന്നത്.
മുടികൊഴിച്ചിൽ തടയുന്നു
ഇത് അമിത മുടി കൊഴിച്ചിൽ ഒഴിവാക്കി, മുടി നന്നായി വളരുന്നതിന് സഹായിക്കുന്നു. ആരോഗ്യം നിലനിർത്തുന്നു. തലയിലെ താരൻ അകറ്റാനും ഇത് ഉത്തമമാണ്.
മുടി വളർച്ചയ്ക്ക്
ഹെന്നയിൽ നെല്ലിക്ക, ചെമ്പരത്തി, അയൺ എന്നിവ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് മുടി വളരുന്നതിന് സഹായിക്കുന്നു. ഇത് മുടിയുടെ പ്രശ്നങ്ങൾ ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തിനെ സംരക്ഷിക്കുന്നു.
മുടി പൊട്ടുന്നത്, മുടിയിലെ കായ
മുടിയിൽ കായയുടെ പ്രശ്നം ഉള്ളവർക്കും മുടി വളരുമ്പോൾ രണ്ടായി പൊട്ടി പോകുന്നവർക്കും ഇത് വളരെ ഉത്തമാണ്.
മുടി നല്ല സോഫ്റ്റ് ആക്കുന്നു
ഹെന്ന പായ്ക്കിലേക്ക് പഴവും ചേർക്കുന്നത് മുടിയ്ക്ക് സാധാരണ കണ്ടീഷ്ണര്‍ നൽകുന്നതിന് തുല്യമാണ്. ഇത് മുടിയെ മനോഹരമാക്കുന്നതിന് സഹായിക്കുന്നു.
താരൻ ഇല്ലാതാക്കുന്നു
ഹെന്ന ഉപയോഗിക്കുന്നത് തലയോട്ടി ക്ലീന്‍ ആക്കുന്നു. ഇത് താരൻ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
pH, എണ്ണ ഉൽപാദനവും സന്തുലിതമാക്കുന്നു
അമിതമായുള്ള സെബാസിയസ് ഗ്രന്ഥികളെ ശാന്തമാക്കാൻ ഹെന്ന സഹായിക്കുന്നു, പ്രക്രിയയിൽ എണ്ണ ഉൽപാദനം നിയന്ത്രിക്കുന്നു. തലയോട്ടിയിലെ പിഎച്ച് അതിന്റെ സ്വാഭാവിക ആസിഡ്-ആൽക്കലൈൻ ലെവലിലേക്ക് പുനഃസ്ഥാപിക്കാനും ഇത് സഹായിക്കുന്നു, അങ്ങനെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ : നരച്ച മുടി പിഴുത് കളയാറുണ്ടോ? ഇത് ശ്രദ്ധിയ്ക്കാം