മുടികൊഴിച്ചിൽ ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുന്നു. മുടികൊഴിച്ചിലിന് പല കാരണങ്ങളും ഉണ്ട്. മുടിയെ പരിചരിച്ചത് കൊണ്ട് മാത്രം പരിഹാരം നേടാൻ കഴിയില്ല, പോഷകമേറിയ ശരിയായ ഭക്ഷണക്രമവും ആവശ്യമാണ്. മുടിയിഴകൾ എപ്പോഴും വ്യത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. മുടിയിഴകളിലെ അഴുക്കാണ് പലപ്പോഴും മുടികൊഴിച്ചിന് കാരണമാകുന്നത്. താരൻ, മുടികൊഴിച്ചിൽ, മുടി പൊട്ടി പോകൽ, വരണ്ട മുടിഎന്നിവയെല്ലാം മുടിയിഴകളെ നശിപ്പിക്കാറുണ്ട്.
മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പരിഹാര മാർഗങ്ങൾ ധാരാളുമുണ്ട്. മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. ചിലർക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണമാകാം മുടികൊഴിച്ചിൽ. എന്നാൽ മറ്റ് ചിലർക്ക് കൃത്യമായ പരിചരണവും ആവശ്യത്തിന് പോഷകങ്ങളും നൽകാത്തത് മൂലവും മുടികൊഴിച്ചിൽ സംഭവിക്കാറുണ്ട്.
മുടിയുടെ പ്രശ്നങ്ങൾ മാറ്റാൻ, എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന പ്രകൃതിദത്തമായ മാർഗങ്ങളാണ് നല്ലത്. അരി കഴുകിയ വെള്ളം എല്ലാ വീട്ടിലും ദിവസവും കാണുന്ന ഒന്നാണ് അരി കഴുകിയ വെള്ളം. വെറുതെ കളയുന്ന ഈ വെള്ളത്തിന് ധാരാളം ഗുണങ്ങൾ ഉണ്ട്. അരിവെള്ളത്തിൽ ധാരാളം വൈറ്റമിനുകൾ (നിയാസിൻ, റൈബോഫ്ലേവിൻ, തയാമിൻ), ധാതുക്കൾ (മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ്), അമിനോ ആസിഡുകൾ എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മുടിയ്ക്കും തലയോട്ടിയുടെ പോഷണത്തിനും വളരെ നല്ലതാണ് അരി കഴുകിയ വെള്ളം. ഇതിൽ അടങ്ങിയിട്ടുള്ള ഇനോസിറ്റോൾ എന്ന കാർബോഹൈഡ്രേറ്റിന് മുടിയിലേക്ക് ആഴത്തിൽ ഇറങ്ങി എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഏറെ സഹായിക്കും. ഫെറുലിക് ആസിഡ്, ഗാമാ-ഓറിസാനോൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളും അരി വെള്ളത്തിൽ അടങ്ങിയിട്ടുണ്ട് ഇത് അന്തരീക്ഷത്തിൽ നിന്ന് മുടിയ്ക്ക് ഏൽക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനും മുടിയിഴകൾക്ക് നല്ല കരുത്ത് നൽകാനും മികച്ചതാണ്.
തേങ്ങാപ്പാൽ മുടികൊഴിച്ചിൽ മാറ്റാൻ തേങ്ങാപ്പാൽ ഏറെ നല്ലതാണ്. പ്രകൃതിദത്തമായ മോയ്ചറൈസറാണ് തേങ്ങാപ്പാൽ. മുടിയെ മൃദുവാക്കാനും തിളക്കം കൂട്ടാനും തേങ്ങാപ്പാൽ വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ലോറിക് ആസിഡ്തലയോട്ടിയിലെ അണുബാധ തടയാൻ സഹായിക്കുന്ന ആൻ്റിമൈക്രോബയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. മാത്രമല്ല ഇതിലെ വൈറ്റമിൻ ഇ മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. ഇതിൽ വൈറ്റമിൻ സി, ബി 12, സിങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കളുണ്ട്, ഇവയെല്ലാം മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു
ഹെയർ മാസ്ക് തയാറാക്കാനായി അര ഗ്ലാസ് അരി കഴുകിയ വെള്ളത്തിലേക്ക് കാൽ ഗ്ലാസ് തേങ്ങാപ്പാൽ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. രണ്ടും നന്നായി യോജിച്ച ശേഷം ഇത് ഒരു ഹെയർ സ്പ്രെ ബോട്ടിലോ, ബ്രഷോ അല്ലെങ്കിൽ കൈ കൊണ്ടോ തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. ഇനി അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വച്ച ശേഷം സാധാരണ വെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി വ്യത്തിയാക്കുക.