ടീനേജ് പ്രായങ്ങളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉണ്ടാകാവുന്ന ഒരു പ്രശ്‌നമാണ് മുഖക്കുരു. ഹോർമോൺ ഉൽപ്പാദനത്തിലുള്ള വ്യതിയാനം മൂലമാണ് മുഖക്കുരു ഉണ്ടാകുന്നതെങ്കിലും മറ്റു പല കാരണങ്ങൾ കൊണ്ടും ഇന്ന് മുഖക്കുരു ഉണ്ടാകുന്നുണ്ട്. ഇത് പലപ്പോഴും കറുത്തപാടുകൾ രൂപപ്പെടുന്നതിന് കാരണമാകാറുമുണ്ട്. ചർമ്മം കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ മുഖക്കുരു മറ്റ് പാടുകളും ഉണ്ടാകും. മുഖക്കുരു വരാതിരിക്കാൻ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
- ശുചിത്വം പാലിക്കുക. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മേക്കപ്പ് ബ്രഷുകൾ വൃത്തിയാക്കുക. കാരണം ഇതിൽ അഴുക്കും ബാക്ടീരിയകളും ഉണ്ടാകാം. ബ്രഷ് വൃത്തിയാക്കാതെ ഉപയോഗിക്കുന്നത് ചർമ പ്രശ്നങ്ങൾക്ക് കാരണമാകും. ബ്രഷ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വൃത്തിയാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരുവാണോ പ്രശ്‌നം? ഈ ഭക്ഷണങ്ങൾ കഴിക്കാം, മുഖക്കുരു വരില്ല !
- എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. അമിതമായി പൊരിച്ചതും വറുത്തതും കഴിക്കുന്നത് മുഖത്ത് കുരു പ്രത്യക്ഷപ്പെടുന്നതിന് കാരണമാകും.
- ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കറ്റാർവാഴ മുഖത്ത് തേക്കുന്നത് ചർമ്മം മോയ്‌സ്ച്വർ ചെയ്ത് നിലനിർത്താൻ സഹായിക്കും. മുഖത്ത് കറുത്തപാടുകളും കുരുക്കളും കുറയ്ക്കുന്നതിനും കറ്റാർവാഴ വളരെ നല്ലതാണ്.
- മുഖത്തെ മേക്കപ്പ് ഉറങ്ങുന്നതിന് മുൻപ് പൂർണമായും നീക്കം ചെയ്യണം. കാരണം മുഖത്തെ ചർമ്മ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്കുകൾ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ചർമ്മം വരണ്ടു പോകുന്നതിനും ഇത് കാരണമാകും.