ഒരു ദിവസം തന്നെ ഒരുപാട് സാധനങ്ങൾ നമ്മൾ അടുക്കളയിലെ സിങ്കിൽ കഴുകാറുണ്ട്. പച്ചക്കറികൾ, പലതരം ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്‌ത പാത്രങ്ങൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. മാംസാഹാരങ്ങൾ ഉണ്ടാക്കിയ പാത്രങ്ങളും അതിലുണ്ടാകും. ഇങ്ങനെ ദിവസേന കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ട് കിച്ചൻ സിങ്ക് കൂടുതൽ വൃത്തിഹീനമാകാൻ സാധ്യത ഏറെയാണ്. വൃത്തിയില്ലത്ത സ്ഥലത്ത് ബാക്ടീരിയയും പ്രവേശിക്കും. ഇത്തരത്തിൽ വൃത്തികേടാകുന്ന കിച്ചണ്‍ സിങ്ക് വൃത്തിയാക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ നോക്കാം:
- ഏതു സാധനവും വൃത്തിയാക്കാൻ ചെറുനാരങ്ങ ഉപയോഗിക്കാവുന്നതാണ്. കാരണം ചെറുനാരങ്ങയില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. കറകള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. ചെറുനാരങ്ങ ഉപയോഗിച്ച് സിങ്ക് ക്ലീന്‍ ചെയ്യുന്നതിന്, അരക്കപ്പ് നാരങ്ങാനീരില്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഈ മിശ്രിതം സിങ്കില്‍ എല്ലാ ഭാഗത്തും ഒഴിക്കുക. 10 മിനിട്ടിന് ശേഷം ചൂടുവെള്ളം ഒഴിച്ച് സിങ്ക് കഴുകുക.
- ക്ലീനിങ്ങിന് മറ്റൊരു ഓപ്ഷനാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്. സിങ്ക് ക്ലീന്‍ ചെയ്യുന്നതിനായി ഹൈഡ്രജന്‍ പെറോക്‌സൈഡ് ബേക്കിംഗ് സോഡയുമായി മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് ബ്രഷ് ഉപയോഗിച്ച് സിങ്കില്‍ തേക്കുക. കുറച്ച് നേരം കഴിഞ്ഞു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം ചൂടുവെള്ളം കൊണ്ട് കഴുകുക.
സിങ്ക് മാത്രം വൃത്തിയാക്കിയാല്‍ പോര. നിരന്തരമായ ഉപയോഗത്തിലൂടെ സിങ്കിനെ കൂടാതെ, അഴുക്ക് വെള്ളം പോകുന്ന പൈപ്പും അഴുക്കുപിടിക്കാറുണ്ട്. അതിനാല്‍ ഇടക്കിടക്ക് ഇതും വൃത്തിയാക്കേണ്ടതുണ്ട്. പൈപ്പിന്റെ പുറംഭാഗം വൃത്തിയാക്കുന്നതിന് ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി അതില്‍ തുണി മുക്കിയോ ബ്രഷ് ഉപയോഗിച്ചോ വൃത്തിയാക്കാം. ഉള്‍ഭാഗം വൃത്തിയാക്കുന്നതിന് ചൂടുവെള്ളവും ബേക്കിംഗ് സോഡയും വിനാഗിരിയും ചേര്‍ത്ത് ഒരു മിശ്രിതമുണ്ടാക്കി അത് പൈപ്പിലൂടെ ഒഴിക്കുക.