തലയോട്ടിയിലെ തൊലി അടർന്നു വരുന്ന പോലെയുള്ള ഒരു അവസ്ഥയാണ് താരൻ (drandruff). തലയോട്ടിയിലെ എണ്ണയും മറ്റും ഭക്ഷണമാക്കുന്ന യീസ്റ്റ് പോലെയുള്ള ഫംഗസ് (മലസീസിയ) ആണ് താരന് കാരണമാകുന്നത്. വൃത്തിയില്ലായ്മ, തലയോട്ടിയിലെ വരൾച്ച, കഴിക്കുന്ന ഭക്ഷണം, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. താരൻ എളുപ്പത്തിൽ അകറ്റാൻ സഹായിക്കുന്ന ചില ടിപ്പുകൾ നോക്കാം.
- തൈരും മുട്ടയും ചേർത്തുള്ള ഹെയർ പായ്ക്ക്: തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്, കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇവ രണ്ടും ചേർത്തുള്ള ഹെയർ പാക്ക് താരനകറ്റുന്നതിന് സഹായിക്കുന്നു. ഒരു മുട്ട അടിച്ച് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തലമുടിയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
ബന്ധപ്പെട്ട വാർത്തകൾ: ദിവസവും ഒരു മുട്ട കഴിച്ചാൽ ശരീരഭാരം കുറയുമോ?
- തൈരും കറ്റാർവാഴ ജെൽ മിശ്രിതം: രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
Dandruff is a flaking condition of the scalp. Dandruff is caused by a yeast-like fungus (Malassezia) that feeds on oil and other substances from the scalp. Lack of cleanliness, dryness of the scalp, food eaten and stress are the main causes of dandruff. Let's look at some tips that will help you get rid of dandruff easily.
- Hair pack with yogurt and egg: Yogurt contains Vitamin B and zinc and eggs are a great source of protein. A hair pack with both of these helps in reducing dandruff. Beat an egg and mix it with two or three tablespoons of curd and mix well. Then apply it to your hair. Wash off with shampoo after 20 minutes.
- Yogurt and Aloe Vera Gel Mixture: Make a pack by mixing two teaspoons of aloe vera gel and a little tea. Then apply this pack to your head. Wash your head with shampoo after 15 minutes.