പണ്ടുകാലങ്ങളിൽ ആണെകിൽ കഥകളും മറ്റും പറഞ്ഞുവേണം കുട്ടികളെ ആഹാരം കഴിപ്പിക്കാൻ. ഇന്നാണെങ്കിൽ ടിവിയും മൊബൈലുമൊക്കെ വേണം. എങ്ങനെയായാലും കുട്ടികളെ പോഷകാഹാരങ്ങൾ കഴിപ്പിക്കുക എന്നത് കുറുച്ച് പാടുള്ള പണിതന്നെയാണ്. ഇങ്ങനെയാകുമ്പോൾ വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് ലഭിക്കാതെ പോകുന്നു. ഇന്ന് മിക്ക കുട്ടികൾക്കും അനാരോഗ്യകരമായ ജങ്ക് ഫുഡിനോടാണ് പ്രിയം. മിഠായികള്‍, ശീതളപാനീയങ്ങള്‍ എന്നിവയിലെല്ലാം കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. പച്ചക്കറികളും പഴങ്ങളും മറ്റ് പോഷകഗുണമുള്ള ഭക്ഷണങ്ങളും കഴിക്കാതിരിക്കാനും അവര്‍ ശ്രമിക്കും. ഈ ശീലം കുട്ടിയുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ മാതാപിതാക്കൾക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളാണ് പങ്ക് വെയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലത്ത് ഉഷ്ണം അകറ്റി ശരീരഭാരം നിയന്ത്രിക്കനാവുന്ന ചില പാനീയങ്ങൾ
- പോഷകാഹാരത്തിൻറെ മൂല്യത്തെ കുറിച്ച് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒന്നാമതായി ചെയ്യേണ്ടത് ധാന്യങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ കുട്ടികളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാല്‍. ഇത് കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഡി എന്നിവ നല്‍കുന്നു. വിവിധ ഫ്‌ളേവറുകളിലുള്ള തൈരും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും പോഷകങ്ങള്‍ അടങ്ങിയതുമായ മികച്ച ഒരു ഓപ്ഷനാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുളപ്പിച്ച പയർ വർഗങ്ങൾ കഴിക്കൂ, ഗുണമേറെയാണ്
- നിത്യാഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. അവ ഫ്രഷ് ആയി ലഭിക്കുന്നിടത്തു വാങ്ങാൻ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ ആരോഗ്യത്തിന് വളരെ ഗുണം നല്‍കും. ഡ്രൈ ഫ്രൂട്ട്സും നട്സും പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. മാത്രമല്ല അവ രുചിയിലും മികച്ചതാണ്. അതിനാല്‍, അവ നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
- മറ്റൊരു മികച്ച മാർഗം നിങ്ങളുടെ കുട്ടിക്ക് ഇഷ്ടമുള്ള രീതിയില്‍ ഭക്ഷണം തയ്യാറാക്കുക എന്നതാണ്. കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഈ ഭക്ഷണങ്ങള്‍ കുട്ടിക്ക് പതിവായി നല്‍കണം. വ്യത്യസ്ത ഭക്ഷണങ്ങളെക്കുറിച്ച് കൂടുതലറിയാനും അവയുടെ രുചി മനസ്സിലാക്കാനും ഇത് കുട്ടിയെ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങളും പച്ചക്കറികളും സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങൾ?
- ഭക്ഷണങ്ങള്‍ തയ്യാറാക്കുമ്പോള്‍ നിങ്ങളുടെ കുട്ടികളെ കൂടി ഉള്‍പ്പെടുത്തുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. പാചകത്തെ കുറിച്ച് അവരെ പഠിപ്പിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് നിങ്ങള്‍ക്ക് അവരെ പഠിപ്പിക്കാന്‍ കഴിയുന്നത് ഇങ്ങനെയാണ്. കൂടാതെ, നിങ്ങള്‍ ഭക്ഷണം തയ്യാറാക്കുമ്പോൾ അവരുടെ സഹായം ആവശ്യപ്പെടുകയാണെങ്കില്‍ അത് കഴിക്കാന്‍ അവര്‍ക്ക് കൂടുതൽ താത്പര്യം തോന്നും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.