നമുക്കെല്ലാം മീന്‍ കഴിക്കാന്‍ ഇഷ്ട്ടമാണെങ്കിലും പിന്നീട് അടുക്കളയിലും പാത്രത്തിലും കൈകളിലും ഉണ്ടാകുന്ന മണം അരോചകമായി തോന്നാറുണ്ട്. എന്നാല്‍, കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ മണം വേഗത്തില്‍ മാറ്റിയെടുക്കാവുന്നതാണ്. ഏതൊക്കെയാണെന്ന് നോക്കാം.
- ഫ്രഷ് മീന്‍ വാങ്ങുകയാണ് മീന്‍മണം വീട്ടില്‍ വരാതിരിക്കാന്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത്. ഇത് അടുക്കളയിലും പാത്രങ്ങളിലും മണം വരാതിരിക്കാന്‍ സഹായിക്കും. വാങ്ങിയ മീൻ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. ഇതിലെ ബാക്ടീരിയകളെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. അല്ലെങ്കില്‍ 20 മിനിറ്റ് പാലില്‍ മുക്കി വയ്ക്കുന്നതും മീനിൻറെ മണം മാറികിട്ടുവാന്‍ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഫിഷ് അമിനോ ആസിഡ് വളം എങ്ങനെ തയ്യാറാക്കാം; രീതികൾ
- ബേക്കിംഗ് പേപ്പര്‍ ഉപയോഗിച്ച് മീന്‍ പൊതിഞ്ഞ് വയ്ക്കുന്നതും മീന്‍ മണം മാറ്റി കിട്ടുവാന്‍ സഹായിക്കുന്നതാണ്. കൂടാതെ, മീനിന്റെ മോയ്‌സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്തുന്നതിനും ഇത് വളരെയധികം സഹായിക്കും.
- വിനാഗിരി ഉപയോഗിച്ച് മീന്‍ വൃത്തിയാക്കുന്നത് മീനിന്റെ മണം മാറ്റിയെടുക്കാന്‍ സഹായിക്കും. മീന്‍ ഇട്ടുവയ്ക്കുന്ന വെളളത്തിലേയ്ക്ക് കുറച്ച് വിനാഗിരിയും ഒഴിച്ച് ക്ലീന്‍ ചെയ്ത് എടുക്കാവുന്നതാണ്. അതുപോലെ, മീന്‍ വൃത്തിയാക്കാന്‍ എടുത്ത പാത്രങ്ങളില്‍ വിനാഗിരി ഒഴിച്ച് വൃത്തിയാക്കി എടുക്കുന്നതും മീന്‍ മണം മാറ്റുവാന്‍ സഹായിക്കും.
- കാപ്പിപ്പൊടി ഉപയോഗിച്ച് മീന്‍ ക്ലീനാക്കാന്‍ എടുത്ത പാത്രങ്ങള്‍ വൃത്തിയാക്കി എടുക്കുന്നത് നല്ലതാണ്. ഇത് മീന്‍ മണം പോയികിട്ടുവാന്‍ സഹായിക്കും. ഇത് എല്ലാവര്‍ക്കും വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ഏറ്റവും എളുപ്പമുള്ള ട്രിക്കാണ്.
- അടുക്കളിയില്‍ മീന്‍ വേയ്സ്റ്റ് കിടക്കാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇത് കിടക്കും തോറും അടുക്കളയില്‍ കൂടുതല്‍ മണം ഉണ്ടാകുന്നതിന് കാരണമാകും. അതുപോലെ, മീന്‍ വൃത്തിയാക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും കത്തിയും വേഗത്തില്‍ വൃത്തിയാക്കി എടുക്കുന്നതും നല്ലതാണ്.
- ഓറഞ്ച്, നാരങ്ങ എന്നിവ പൊളിഞ്ഞ് ഒരു പാത്രത്തില്‍ ചൂടാക്കിയാല്‍ അടുക്കളയില്‍ ആ മണം നിലനില്‍ക്കുന്നതിന് സഹായിക്കും. ഇത് മീന്‍ മണം ഇല്ലാതാക്കുകയും ചെയ്യും. അതുപോലെ കറുവാപ്പട്ട, റോസ്‌മേരി എന്നിവയെല്ലാം കത്തിക്കുന്നത് മുറിയില്‍ ഫ്രഷ് മണം നിലനില്‍ക്കാന്‍ സഹായിക്കുന്നവയാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.