Updated on: 16 April, 2022 5:47 PM IST
വെർട്ടിക്കൽ ഗാർഡൻ

വീട് ഹരിതാഭമാക്കാൻ പാരിഷ് സസ്യശാസ്ത്രജ്ഞൻ ആയ പാട്രിക്ക് ബ്ലാങ്ക് കണ്ടെത്തിയ മാതൃകയാണ് വെർട്ടിക്കൽ ഗാർഡൻ. വെർട്ടിക്കൽ ഗാർഡൻ പലവിധത്തിൽ നമുക്ക് രൂപകൽപ്പന ചെയ്യാൻ സാധിക്കുന്നു. സ്ഥലപരിമിതി നേരിടുന്നവർക്ക് വീട് ഭംഗി കൂട്ടുവാൻ വെർട്ടിക്കൽ മാതൃക മികച്ച വഴിയാണ്. വരാന്ത, ചുമരുകൾ, ബാൽക്കണി എല്ലായിടങ്ങളിലും പൂക്കൾകൊണ്ട് മനോഹരമാക്കാം. ഇതിനുവേണ്ടി ഒരു ചെറിയ മാതൃകയാണ് ഇനി പറയുന്നത്.

The Vertical Garden is a model invented by Parish botanist Patrick Blanc to green the house. We can design a vertical garden in many ways.

ബന്ധപ്പെട്ട വാർത്തകൾ:സ്ഥലമില്ലെങ്കിൽ സാരമില്ല! കുറ്റിപ്പയറും ചീരയും തക്കാളിയും മുളകും വെർട്ടിക്കൽ ഫാമിങ് ചെയ്യാം

വെർട്ടിക്കൽ ഗാർഡൻ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭിത്തിയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുമ്പോൾ ആദ്യ ചുവട് എന്ന രീതിയിൽ പ്ലാസ്റ്റിക് ചട്ടങ്ങൾ ഉറപ്പിച്ചിരിക്കണം. അതിനു ശേഷം പ്ലാസ്റ്റിക് കപ്പുകളിൽ മനോഹരമായ ചെടികൾ വച്ചു പിടിപ്പിക്കാം. ഉയരം കുറഞ്ഞ ചെടികളാണ് വെർട്ടിക്കൽ ഗാർഡൻ രൂപകൽപ്പന ചെയ്യുവാൻ മികച്ചത്. പ്ലാസ്റ്റിക് കപ്പുകൾ നിറയ്ക്കുവാൻ ഇനി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ഇതിനുവേണ്ടി രണ്ട് ഭാഗം കൊക്കോ പീറ്റ്, ഓരോ വിധം പെർലൈറ്റ്, വെർമ്മിക്കുലൈറ്റ് എന്നിവ കലർത്തി എടുത്താൽ മതി. ജൈവവളമായി ഇതിലേക്ക് മണ്ണിരകമ്പോസ്റ്റ്, എല്ലുപൊടി, പിണ്ണാക്ക് തുടങ്ങിയവ വളരെ ചെറിയ അളവിൽ ചേർക്കാവുന്നതാണ്. പ്ലാസ്റ്റിക് കപ്പുകളിൽ നടുന്നതിനു മുൻപ് വേരുപടലത്തിലെ മണ്ണും മറ്റും നീക്കി വൃത്തിയാക്കിയിരിക്കണം. കപ്പിന്റെ കാൽ ഭാഗത്ത് മിശ്രിതം ഇട്ടു ഉറപ്പിക്കുക. 

ബന്ധപ്പെട്ട വാർത്തകൾ: വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തയ്യാറാക്കാം

മുൻഭാഗത്തേക്ക് എത്തും വിധം ചെടി നട്ടു പിടിപ്പിക്കാം. ഒരു കപ്പിൽ രണ്ടു ചെടികൾ നടുന്നത് ആണ് കൂടുതൽ മനോഹരം. പ്ലാസ്റ്റിക് കപ്പുകൾ പലനിറത്തിലും, പല അളവിലും വിപണിയിൽ ഇന്ന് ലഭ്യമാണ്. 12 സെൻറീമീറ്റർ ഉയരം, 14 സെൻറീമീറ്റർ നീളം, എട്ട് സെൻറീമീറ്റർ വീതി എന്നിങ്ങനെ വിവിധ വലിപ്പത്തിൽ ഉള്ള ചട്ടികൾ വെർട്ടിക്കൽ ഗാർഡൻ മാതൃക ഒരുക്കുവാൻ തെരഞ്ഞെടുക്കാം. മൂന്നു ചെടികൾ വീതം ഒരു കപ്പിൽ നട്ടുപിടിപ്പിക്കാൻ സാധിക്കുന്നതാണ്. മൂന്ന് ചെടിച്ചട്ടികൾ വീതം വയ്ക്കാൻ കഴിയുന്ന മൊഡ്യൂകളിലാണ് ചെടി നടുക. ഗാർഡൻ എവിടെയാണ് ഒരുക്കുന്നത് ആ സ്ഥലത്തിൻറെ വലിപ്പം കണക്കിലെടുത്ത് ഗാർഡൻ ഒരുക്കാം. ഈ മാതൃകയിൽ അധികം നന പാടില്ല.

കൂടാതെ ചെറിയ അളവിൽ വളങ്ങൾ ചേർത്താൽ മതി. ചെടികൾ നല്ല രീതിയിൽ തഴച്ച് വളരുവാൻ ദ്രാവകരൂപത്തിലുള്ള വളങ്ങൾ ഇട്ടു നൽകാവുന്നതാണ്. നല്ല രീതിയിൽ സൂര്യപ്രകാശം ലഭ്യമാകുന്ന ഇടമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ വെർട്ടിക്കൽ ഗാർഡൻ കുറച്ചുകൂടി മനോഹരമായിരിക്കും. സസ്യവളർച്ചയ്ക്ക് ഇത് ഗുണം ചെയ്യും. പന്നൽ, മണി പ്ലാൻറ്, ഡ്രസിന, സാഫിർ ലില്ലി, പേപ്പറോമിയ, റിയോ, ഡെൻഡ്രോൺ, ക്ലോറോഫെറ്റം തുടങ്ങിയവ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുവാൻ മികച്ചതാണ്. വർണവൈവിധ്യം ഉള്ള ഇലചെടികളാണ് വെർട്ടിക്കൽ ഗാർഡൻ മാതൃകയിൽ മികച്ചത്. മുറിക്കുള്ളിൽ ഈ ഗാർഡനിങ് മാതൃക ഒരുക്കുമ്പോൾ വീടിനുള്ളിൽ പോസിറ്റിവിറ്റി നിറയുന്നു. കൂടാതെ തണുപ്പ് നിലനിർത്താനും സഹായകമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സ്ഥലപരിമിതി ഒരു പ്രശ്നമല്ല വെർട്ടിക്കൽ ഫാമിങ്ങിൽ

English Summary: Here is an inexpensive vertical garden model to prepare for the interior
Published on: 16 April 2022, 09:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now