Updated on: 30 March, 2023 7:41 PM IST
Here's how to keep apples from turning brown

ചില പഴവർഗ്ഗങ്ങൾ മുറിച്ചു വെച്ചാൽ ആ ഭാഗം കുറച്ചു കഴിഞ്ഞാൽ നിറം മാറുന്നത് കാണാം. ഇതിന് പ്രധാന കാരണം ഇത്തരം പഴങ്ങളിലടങ്ങിയിരിക്കുന്ന കെമിക്കലുകൾ അന്തരീക്ഷത്തിലെ ഓക്സിജനുമായി  പ്രവര്‍ത്തിക്കുന്നത് മൂലമാണ്.  ആപ്പിൾ, വാഴപ്പഴം എന്നിവയാണ് പ്രധാനമായും മുറിച്ചുവയ്ച്ചാൽ നിറം മാറുന്നത്.  മുറിച്ചു വയ്ച്ചാലും ഫലവർഗ്ഗങ്ങൾ നിറം മങ്ങാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്പുകളാണ് പങ്ക് വയ്ക്കുന്നത്.

മുറിച്ച ശേഷം കഴുകുക

ആപ്പിള്‍ മുറിച്ച് കഴിഞ്ഞാല്‍ ഉടൻ തന്നെ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക, ഇത് എന്‍സൈംസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഇത് വായുവുമായി പ്രവര്‍ത്തിച്ച് നിറം മാറാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, ആപ്പിള്‍ കുറേ നേരത്തേക്ക് നല്ല ഫ്രഷ് ആയി ഇരിക്കുന്നതിനും സഹായിക്കുന്നു.

ഉപ്പ് വെള്ളത്തിലിടുക

പച്ചക്കറികള്‍ അല്ലെങ്കില്‍ പഴ വര്‍ഗ്ഗങ്ങള്‍ നമ്മള്‍ ഉപ്പ് വെള്ളത്തില്‍ മുക്കി വെക്കാറുണ്ട്. ഇതില്‍ നിന്നുള്ള വിഷങ്ങളും ബാക്ടീരിയകളും പോകുന്നതിന് വേണ്ടിയാണ് ഉപ്പുവെള്ളത്തില്‍ മുക്കി വെക്കുന്നത്. ആപ്പിള്‍ വാങ്ങിയാലും ആദ്യം തന്നെ ഉപ്പ് വെള്ളത്തില്‍ കുറച്ച് നേരം മുക്കി വെച്ചതിന് ശേഷ കഴുകി എടുക്കുക.

ബന്ധപ്പെട്ട വാർത്തകൾ: International Eat an Apple Day; കിടക്കുന്നതിന് മുൻപ് ഒരു ആപ്പിൾ, കാരണമറിയാം

ആപ്പിള്‍ മുറിച്ചതിന് ശേഷം കുറച്ച് ഉപ്പ് ചേർത്ത തണുത്തവെള്ളത്തിൽ ഇട്ട് വെക്കുക.  പിന്നീട് നന്നായി തുടച്ച് എടുത്ത് വെക്കുക. ഇത് നല്ല എയര്‍ കടക്കാത്ത ഒരു കവറില്‍ ആക്കി അടച്ച് വെക്കാവുന്നതാണ്.

തേന്‍

ആപ്പിള്‍ നിറം മങ്ങാതിരിക്കാന്‍ നമ്മള്‍ക്ക് വീട്ടില്‍ ഉപയോഗിക്കാവുന്ന മറ്റൊരു എളുപ്പവഴിയാണ് തേന്‍ ഉപയോഗിച്ച് ഉള്ളത്. നിങ്ങള്‍ ബാക്കി വന്ന ആപ്പിള്‍ കഷ്ണങ്ങള്‍ കളയുന്നതിന് പകരം ഈ വിദ്യ പ്രയോഗിച്ചാല്‍ കുറേ നേരത്തേക്ക് ഇത് നിറം മങ്ങാതെ ഇരിക്കും. ഇതിനായി ചെറു ചൂടുവെള്ളം എടുക്കുക. ഇതിലേയ്ക്ക് കുറച്ച് തേന്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് മുറിച്ച് വെച്ചിരിക്കുന്ന ആപ്പിള്‍ ഇടണം. രണ്ട് മൂന്ന് മിനിറ്റ് ആപ്പിള്‍ ഈ വെള്ളത്തില്‍ കിടന്നതിന് ശേഷം തുടച്ച് എടുക്കാവുന്നതാണ്. അതിന്‌ശേഷം ഒരു കവറിലാക്കി സൂക്ഷിക്കാം. അല്ലെങ്കില്‍ ചെപ്പില്‍ ആക്കി സൂക്ഷിക്കാവുന്നതാണ്. ആപ്പിള്‍ കുറേ നേരത്തേക്ക് നിറം മങ്ങാതെ നിലനില്‍ക്കാന്‍ ഇത് സഹായിക്കും.

നാരങ്ങാനീര്

ആപ്പിളിന്റെ നിറം മങ്ങാതെ സൂക്ഷിക്കാന്‍ ചെറുനാരങ്ങയും ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒരു പാത്രത്തില്‍ ചെറുചൂടുവെള്ളം എടുക്കുക. ഇതിലേയ്ക്ക് കുറച്ച് തേനും അതുപോലെ നാരങ്ങാനീരും ചേര്‍ക്കുക. ഇതിലേയ്ക്ക് മുറിച്ച് വെച്ചിരിക്കുന്ന ആപ്പിള്‍ ചേര്‍ക്കണം. കുറച്ച് സമയം ആപ്പിള്‍ ഇതില്‍ മുങ്ങികിടന്നതിന് ശേഷം എടുത്ത് തുടച്ച് ഒരു പാത്രത്തില്‍ എയര്‍ കടക്കാത്ത വിധത്തില്‍ അടച്ച് വെക്കാവുന്നതാണ്.

ഫ്രിഡ്ജ്

ഫ്രിഡ്‌ജിൽ നുറുക്കിയ ആപ്പിള്‍ മൂടിയുള്ള പാത്രങ്ങളിൽ അടച്ചുവെക്കുന്നതും ആപ്പിളിന്റെ നിറം മങ്ങാതിരിക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ എന്തെങ്കിലും ഫുഡ് തയ്യാറാക്കാനാണ് ആപ്പിള്‍ നുറുക്കുന്നതെങ്കില്‍ ആപ്പിള്‍ നുറുക്കിയതിന് ശേഷം ഐസ് വെള്ളത്തില്‍ ഇട്ട് വെക്കുന്നതും നിറം മങ്ങാതിരിക്കാന്‍ സഹായിക്കുന്നതാണ്.

English Summary: Here's how to keep apples from turning brown
Published on: 30 March 2023, 06:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now