Updated on: 27 July, 2022 3:47 PM IST
Here's how to protect your shoes during the monsoon season

ഷൂസ് ഇഷ്ടമില്ലാത്തവരായി ആരും ഇല്ല അല്ലെ... പല തരത്തിൽ പല കളറുകളുലുള്ള ഷൂസുകൾ ഇന്ന് ലഭ്യമാണ്.. എന്നാൽ മഴക്കാലത്ത് ഷൂസിനെ സംരക്ഷിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണ് അല്ലെ.
ഒരു വെള്ളത്തിൽ ചവിട്ടുന്നതിനേക്കാളും അല്ലെങ്കിൽ റോഡിൽ കൂടി പോകുന്ന ഒരു കാർ മഴവെള്ളം തെറിപ്പിക്കുന്നതിലേക്കാളും ഭയാനകമായ മറ്റൊന്നില്ല എന്നത് സത്യമാണ്. അത് പിന്നീട് ഉണക്കുന്നതിനുമൊക്കെ ബുദ്ധിമുട്ടാണ്. ഉണങ്ങാതിരുന്നാൽ അത് വല്ലാത്ത ദുർഗന്ധം ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

അത് കൊണ്ട് തന്നെ മഴക്കാലത്ത് ഷൂസിൻ്റെ സംരക്ഷിക്കണം എന്നുള്ളതിനെക്കുറിച്ചാണ് പറയുന്നത്.

ഷൂസ് നന്നായി ഉണങ്ങാൻ അനുവദിക്കുക

നിങ്ങളുടെ ഷൂ ശരിയായി ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് അവ പരിപാലിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
നിങ്ങളുടെ നനഞ്ഞ ഷൂസ് എയർകണ്ടീഷൻ ചെയ്ത മുറിയിൽ സൂക്ഷിക്കുന്നത് അവ നന്നായി ഉണങ്ങാൻ അനുവദിക്കില്ല, മാത്രമല്ല അത് കേടാകാനും ഇടയാക്കും. ദുർഗന്ധം ഉണ്ടാക്കുന്നതിനും ഇട വരുത്തുന്നു.
നിങ്ങളുടെ പാദരക്ഷകൾ ഈർപ്പരഹിതമായി സൂക്ഷിക്കാൻ നിങ്ങളുടെ ഷൂ സംരക്ഷിക്കുന്ന സ്ഥലത്ത് ഒരു ഡീഹ്യൂമിഡിഫയർ ഉപയോഗിക്കുക. ഇത് തുകലിൽ ഫംഗസ് വളരുന്നതും തടയും എന്ന് മാത്രമല്ല അത് ദുർഗന്ധം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഷൂവിന്റെ ആകൃതി നിലനിർത്തുക

നല്ല നിലവാരമുള്ള ഷൂ ട്രീ കളിൽ ഇട്ട് വെക്കുന്നത് നിങ്ങളുടെ ഷൂസിൻ്റെ, പ്രത്യേകിച്ച് ഫോർമലുകൾക്ക് മികച്ച രൂപവും ഭംഗിയും നിലനിർത്താൻ സഹായിക്കും. ദേവദാരു കൊണ്ട് ഉണ്ടാക്കിയ ഷൂ ട്രീകൾ ഈ ആവശ്യത്തിന് മികച്ചതാണ്, അവ ദുർഗന്ധം നിയന്ത്രിക്കാനും ഈർപ്പം ആഗിരണം ചെയ്യാനും സഹായിക്കുന്നു. ഈർപ്പം ആഗിരണം ചെയ്യുന്നതിന് വേണ്ടി നിങ്ങൾക്ക് പത്രങ്ങളും ഉപയോഗിക്കാം. സൂക്ഷിക്കുമ്പോൾ ഷൂസിൻ്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്നതിന്, ചില പത്രങ്ങൾ ഉരുളകളാക്കി എടുത്ത് ഷൂസിൽ ഉള്ളിൽ വെക്കുന്നത് നല്ലതാണ്. ചെരുപ്പ് അല്ലെങ്കിൽ ഷൂസിൻ്റെ കടകളിൽ ചെന്നാൽ സ്പോഞ്ച് അല്ലെങ്കിൽ പത്രങ്ങൾ വെക്കുന്നത് ഇങ്ങനെ ആകൃതി നഷ്ടപ്പെടാതിരിക്കാനാണ്.

ഗുണനിലവാരമുള്ള ഷൂ പോളിഷ്

പതിവായി നിങ്ങളുടെ ഷൂസ് പോളിഷ് ചെയ്ത് വാക്‌സ് ചെയ്യുന്നത് നല്ലതാണ്.
നിങ്ങളുടെ ഷൂകൾ പതിവായി വാക്‌സ് ചെയ്തും പോളിഷ് ചെയ്തും മഴക്കാലത്ത് ഉണ്ടാക്കുന്ന കേടുപാടുകൾ ഒഴിവാക്കുന്നത് നല്ലതാണ്. എന്നാൽ നല്ല ഗുണ നിലവാരമുള്ള ഷൂ വാക്സ്/ഷൂ പോളിഷ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക അങ്ങനെ ഇത് ഈർപ്പത്തിനെതിരായ സംരക്ഷണവും നൽകുന്നു അതോടൊപ്പം തന്നെ ഷൂസിന് നല്ല തിളക്കവും നൽകുന്നു.
ഈ ശീലം നിങ്ങളുടെ ഷൂസിന്റെ ആവശ്യമുള്ള ഘടന നിലനിർത്താൻ സഹായിക്കും.

നിങ്ങളുടെ ഷൂസ് പതിവായി ബ്രഷ് ചെയ്യുക

മഴക്കാലത്ത് നനഞ്ഞ ചെളി ചെരിപ്പിൽ അല്ലെങ്കിൽ ഷൂസൽ എളുപ്പത്തിൽ പറ്റിപ്പിടിക്കും. ഇത് ഷൂസ് പെട്ടെന്ന് നശിക്കുന്നതിന് ഇടയാക്കുന്നു. നിങ്ങളുടെ ഷൂ നശിപ്പിക്കുന്നത് തടയാൻ അത്തരം ചെളികൾ നീക്കം ചെയ്യാൻ ഒരു ബ്രഷ് ഉപയോഗിക്കുക.
പഴയ ബ്രഷിൽ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് സ്‌നീക്കറുകൾ സ്‌ക്രബ്ബ് ചെയ്യുന്നത് വെളുത്ത ഭാഗങ്ങൾക്ക് വൃത്തിയും തിളക്കവും നിലനിർത്താൻ നല്ലതാണ്. ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് ടൂത്ത് പേസ്റ്റ് തുടയ്ക്കുക. ഇത് നിങ്ങളുടെ സ്‌നീക്കറുകൾ പുതുമയുള്ളതാക്കാൻ സഹായിക്കും.

എല്ലാ ഷൂസും വെള്ളത്തിൽ കഴുകുന്നത് ഒഴിവാക്കുക

നിങ്ങളുടെ ഷൂസ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് കറകളിൽ നിന്ന് മുക്തി നേടാനുള്ള എളുപ്പവഴിയാണ്. എന്നിരുന്നാലും, വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നത് എല്ലാ ഷൂകൾക്കും അനുയോജ്യമല്ല. സോപ്പും വെള്ളവും ലായനി ഉപയോഗിക്കുമ്പോൾ ലെതർ, സ്വീഡ് ഷൂകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.
സ്‌കോച്ച്‌ഗാർഡ് സ്‌പ്രേ ഉപയോഗിക്കുന്നത് പാടുകൾ ഇല്ലാതാക്കുന്നതിനും വെള്ളത്തിലും അഴുക്കിലും നിന്ന് നിങ്ങളുടെ ഷൂ സംരക്ഷിക്കുന്നതിനും ഉത്തമമാണ്.

ഉപയോഗപ്രദമായ ചില നുറുങ്ങുകൾ

നിങ്ങളുടെ ഷൂ മഴയിൽ കേടായെങ്കിൽ, അവ വൃത്തിയാക്കാൻ അടുത്ത ദിവസം വരെ കാത്തിരിക്കരുത്. നിങ്ങൾ എത്രയും വേഗം വൃത്തിയാക്കുന്നുവോ അത്രയും നല്ലത്.
മഴക്കാലത്ത് ഫാൻസി ഷൂ ധരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ : ഫ്രിഡ്ജിലെ ദുർഗന്ധം ഒഴിവാക്കാൻ വീട്ടിൽ പരീക്ഷിക്കാം ഈ 4 എളുപ്പ വിദ്യകൾ

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Here's how to protect your shoes during the monsoon season
Published on: 27 July 2022, 03:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now