ഭക്ഷണങ്ങൾ പാഴാക്കാതിരിക്കാനുള്ള മികച്ച മാർഗമാണ് റഫ്രിജറേറ്റർ അഥവാ ഫ്രിഡ്ജ് (Refrigerator or fridge). വേവിച്ച ആഹാരസാധനങ്ങളും പഴങ്ങളും പച്ചക്കറികളും പാൽ, മുട്ട തുടങ്ങിയവയെല്ലാം നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എങ്കിലും, ഫ്രിഡ്ജിൽ നിന്ന് പലപ്പോഴും ദുർഗന്ധം വമിക്കുന്നു. ഇത്തരത്തിലുള്ള ദുർഗന്ധത്തിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: വേനലും വിയർപ്പ് നാറ്റവും; പരിഹാരം അടുക്കളയിലെ നാരങ്ങയും തക്കാളിയും ഉരുളക്കിഴങ്ങും…
സാധനങ്ങൾ ഫ്രിഡ്ജിൽ തുറന്ന് വയ്ക്കുക, ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് തുറക്കുക, സാധനങ്ങൾ കൂടുതൽ നേരം ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നിവയെല്ലാം അവയിൽ ചിലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: Vastu Tips: വളർത്തോമനകൾക്കുമുണ്ട് വാസ്തുവിൽ ചില നിബന്ധനകൾ, വീട്ടിൽ സമൃദ്ധി ഉണ്ടാവാൻ ഇവ ശ്രദ്ധിക്കുക
ഈ ദുർഗന്ധം ഒഴിവാക്കാൻ, നിങ്ങൾ ശരിയായ പാത്രത്തിൽ ഭക്ഷണം സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം. പലപ്പോഴും ഫ്രിഡ്ജിൽ നിന്ന് ഇങ്ങനെ ദുർഗന്ധം വമിക്കുന്നതിനാൽ അതിഥികൾക്ക് മുന്നിൽ ഫ്രിഡ്ജ് തുറക്കാൻ തന്നെ നാണക്കേട് തോന്നിയേക്കാം.
എന്നിരുന്നാലും, ചില വീട്ടുവൈദ്യങ്ങൾ (Home remedies) പരീക്ഷിച്ചാൽ നിങ്ങൾക്ക് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാം. ഫ്രിഡ്ജിലെ ദുർഗന്ധം (Bad odour from Refrigerator) അകറ്റാൻ ഇതാ ചില എളുപ്പവഴികൾ...
1. നാരങ്ങ (Lemon)
ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാൻ നാരങ്ങ സഹായിക്കും. ഫ്രിഡ്ജിനകത്ത് നാരങ്ങ മുറിച്ച് വയ്ക്കുന്നത് ദുശിച്ച മണം ഒഴിവാക്കാൻ സഹായിക്കും.
2. ദുർഗന്ധം ഒഴിവാക്കാൻ കാപ്പി (Coffee to avoid odour)
ഫ്രിഡ്ജിൽ നിന്ന് ദുർഗന്ധം അകറ്റാൻ കാപ്പി സഹായിക്കും. ഇതിനായി, രണ്ടോ മൂന്നോ സ്പൂൺ ബേക്കിങ് ഷീറ്റുകളിൽ ഉണക്കിയ കാപ്പി വയ്ക്കുക. തുടർന്ന് ഓരോ ഷീറ്റും നിങ്ങളുടെ ഫ്രിഡ്ജിന്റെ പ്രത്യേക അറകളിൽ വയ്ക്കുക. ദുർഗന്ധം മൂന്ന് നാല് ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകും.
3. ആപ്പിൾ സിഡെർ വിനെഗർ (Apple cider vinegar)
ആപ്പിൾ സിഡെർ വിനെഗറും വെള്ളവും ഒരുമിച്ച് തിളപ്പിക്കുക. ഈ വെള്ളം തിളച്ചു തുടങ്ങുമ്പോൾ, അത് തീയിൽ നിന്ന് മാറ്റി ഒരു ഗ്ലാസ് പാത്രത്തിൽ ഒഴിക്കുക. ഇത് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചാൽ ദുർഗന്ധം മാറ്റാം.
4. ബേക്കിങ് സോഡ ഉപയോഗിക്കുക (Use baking soda)
ബേക്കിങ് സോഡയ്ക്ക് യാതൊരു മണവും ഇല്ല. നിങ്ങളുടെ ഫ്രിഡ്ജിന്റെ ഗന്ധം അകറ്റാൻ ബേക്കിങ് സോഡ ഉപയോഗിക്കാവുന്നതാണ്. ബേക്കിങ് സോഡ നിറച്ച ഒരു ബൗൾ എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക. ഇങ്ങനെ ഫ്രിഡ്ജിൽ നിന്നും ദുശിച്ച ഗന്ധം ഒഴിവാക്കാം.
അതുപോലെ ചില ഭക്ഷണങ്ങൾ ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് (Do not store these in fridge) അവയുടെ രുചിയിൽ മാറ്റം സംഭവിക്കും.
ബ്രെഡ്, ഒലിവ് ഓയിൽ, വെളിച്ചെണ്ണ, വെളുത്തുള്ളി തുടങ്ങിയവ ഒരിക്കലും ഫ്രിഡ്‌ജിൽ സൂക്ഷിക്കരുത്. ഇത് അവയുടെ സ്വാഭാവിക രുചി നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, ആരോഗ്യത്തിനും നല്ലതല്ല. അതിനാൽ ഇവ കൂടി ശ്രദ്ധിക്കുക.