Updated on: 19 October, 2021 7:29 PM IST
Home vastu

ഏറെ ആഗ്രഹത്തോടെയാണല്ലേ എല്ലാവരും വീട് പണിയുന്നത്. എന്നാൽ പുതിയ വീട് പണിയുമ്പോള്‍ വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ ഓരോ കാര്യവും വളരെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതിൽ ഒന്നാണ് വാതിലുകൾ. വാതിലിനെ ഗൃഹത്തിന്റെ ജാതകക്കുറിപ്പായാണ് സാധാരണ കണക്കാക്കുന്നത്.

നമ്മുടെ വീടിന്റെ പ്രധാന വാതിൽ നമ്മൾ എപ്പോഴും മറ്റുള്ള വാതിലുകളിൽ നിന്ന് ഏറെ വ്യത്യാസമായിട്ടാണല്ലേ പണിയുക. പൂമുഖം അല്ലെങ്കിൽ സിറ്റൗട്ട് കഴിഞ്ഞ് വീട്ടിലേക്ക് പ്രവേശിക്കുവാനുള്ള പ്രധാന ഡോർ ആണ്. പ്ലാവ്, തേക്ക്, വീട്ടി, വാക, തുടങ്ങി ആയുസ്സ് ഉള്ള മരത്തെയാണ് പ്രധാന വാതിലിനായി ഉപയോഗിക്കേണ്ടത്. ഇതിന്റെ കാതല്‍ കഷ്ണങ്ങളാണ് പ്രധാന വാതിലിന് എടുക്കാറ്.
മരങ്ങളുടെ ദൃഢതയുമായി ബന്ധപ്പെട്ട് പിരിയല്‍ ഉണ്ടാവുമെന്ന കാരണം തന്നെയാണിതിന് കാരണം. എന്നാല്‍ ഉള്ളിലെ മുറികളില്‍, അത്ര പ്രാധാന്യമായിക്കാണാത്ത കട്ടിളകള്‍ക്കും വാതിലുകള്‍ക്കും മരങ്ങൾ ഉപയോഗിക്കണം എന്ന് നിർബന്ധം ഇല്ല.

വാതില്‍പ്പലകകള്‍ രണ്ടായി ആണ് പണിയുന്നതെങ്കിൽ അകത്തുനിന്ന് പുറത്തേക്കിറങ്ങുന്ന ഇടത് ഭാഗത്ത് വരുന്ന പാളിയിലാണ് സൂത്രപ്പട്ടിക ഉറപ്പിക്കേണ്ടത്. സൂത്രപ്പട്ടികയില്‍ ഒറ്റ സംഖ്യയായി വരുന്ന രീതിയില്‍ പിച്ചളമൊട്ടുകള്‍ കുഴപ്പമില്ല എന്നാൽ പൂജ്യത്തിൽ അവസാനിക്കാൻ പാടില്ല, എന്നാല്‍ ഓരോ വാതിലിലും 9 വീതം മൊട്ടുകള്‍ വച്ചാല്‍ 18 മൊട്ടുകള്‍ സാധാരണയായുണ്ടാവും.

പണ്ട് കാലത്ത് മംഗലപ്പലകയിൽ ഗണപതി, സരസ്വതി, മഹാലക്ഷ്മി, പൂര്‍ണ്ണകുംഭം, മയില്‍, മാന്‍പേടകള്‍, എന്നീ രൂപങ്ങളെയാണ് അധികവും ഉപയോഗിച്ചിരുന്നത്. രൗദ്രഭാവദേവതാരൂപങ്ങളും അക്രമസ്വഭാവമുള്ള ജീവികള്‍, ഇഴജന്തുക്കള്‍ എന്നിവയുടെ രൂപങ്ങള്‍ ഇല്ലാതാക്കിയാണ് മംഗളപ്പലക പൂര്‍ത്തിയാക്കിയിരുന്നത്.
എന്നാല്‍ ചേറ്റുപടിയില്ലാത്ത വാതില്‍ക്കട്ടിളയോ കോണ്‍ക്രീറ്റ് വാതില്‍ക്കട്ടിളയോ പ്രധാന സ്ഥാനത്ത് സ്ഥാപിക്കാതിരിക്കുന്നതാണ് ഉചിതം. ഇത് പരമാവധി ഒഴിവാക്കണം.

പൂട്ട് തെരെഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം ഇതില്‍ ഏറ്റവും ഉത്തമം മണിച്ചിത്രത്താഴും, ത്രിശൂലവും ആണ്.

ബന്ധപ്പെട്ട വാർത്തകൾ

ഓട് മേഞ്ഞ വീട് ചിലവ് കുറച്ച് എളുപ്പത്തിൽ നിർമ്മിക്കാനുള്ള നിർദ്ദേശങ്ങൾ

വീട്, കാർ, സ്വർണം, പേർസണൽ ലോൺ, എന്നിവയിൽ SBI പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു;

English Summary: home vastu
Published on: 19 October 2021, 07:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now