തേനിന് ആന്റിമൈക്രോബയൽ ഗുണങ്ങൾ ഉള്ളതിനാൽ ചർമ്മസംരക്ഷണത്തിന് വളരെ നല്ലതാണ്. മുഖക്കുരു അല്ലെങ്കിൽ സോറിയാസിസ് പോലുള്ള ചർമ്മ അവസ്ഥകളെ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിൽ ഉണ്ട്. ചുളിവുകൾ ഉണ്ടാകുന്നത് തടയാനും ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും ചർമ്മത്തിൽ അണുബാധ തടയാനും തേൻ സഹായിക്കുന്നു. ചർമ്മത്തിൽ ചുളിവ് വരാതെ സൂക്ഷിക്കാൻ തേൻ പല വിധത്തിലും ഉപയോഗിക്കാം.
- ആദ്യം ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. ശേഷം തേൻ മുഖത്ത് പുരട്ടുക. ശേഷം അഞ്ച് മിനിറ്റ് മസാജ് ചെയ്യുന്നത് ഏറെ ഗുണം നൽകും. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തേൻ ഒരു ക്ലെൻസറായി ഉപയോഗിക്കാവുന്നതാണ്.
- ഒരു ടീസ്പൂൺ പ്രകൃതിദത്തമായ തേനും ഒരു ടീസ്പൂൺ ചന്ദനപ്പൊടിയും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂൺ പാലോ അല്ലെങ്കിൽ റോസ് വാട്ടറോ ചേർത്തു കൊടുക്കാം. ശേഷം ഈ മിശ്രിതം മുഖത്തിടുക. ഇത് ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കുക.
- ഒരു ടേബിൾ സ്പൂൺ തേനും അര ടേബിൾ സ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കാം.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.