തണുപ്പുകാലം തുടങ്ങാറായല്ലോ. ഇക്കാലങ്ങളിൽ ചർമ്മവും ചുണ്ടുമെല്ലാം വരണ്ടു വിണ്ടുകീറുന്നത് സാധാരണമാണ്. എന്നാൽ തണുപ്പുകാലങ്ങളിലും ചർമ്മം മൃദുലവും തിളക്കവുമുള്ളതായി നിലനിർത്താൻ ചില ഭക്ഷണപദാർത്ഥങ്ങൾ സഹായിക്കുന്നു. ഈ ഭക്ഷണപദാർത്ഥങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മുഖ സൗന്ദര്യം വർധിപ്പിക്കാൻ ക്യാരറ്റ് ഓയിൽ
ബീറ്റാ കരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ഒരു ഭക്ഷണ വസ്തുവാണ്. ഇതിലെ വൈറ്റമിന്‍ എയും ഏറെ ഗുണം നല്‍കുന്നു.
വൈറ്റമിന്‍ സി ധാരാളമടങ്ങിയ സിട്രസ് ഫ്രൂട്‌സ് ഏറെ ഗുണകരമാണ്. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.
ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ഒരു ഭക്ഷണ വസ്തുവാണ് അവോക്കാഡോ. ഇതില്‍ ആരോഗ്യകരമായ കൊഴുപ്പുണ്ട്. ധാരാളം വൈറ്റമിന്‍ ഇയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ചര്‍മത്തിന് ഗുണം നല്‍കുന്നു.
നട്‌സ്, സീഡ്‌സ് ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ സിങ്കും ഗുണം നല്‍കുന്ന ഒന്നാണ്.
മാതളങ്ങ ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഒന്നാണ്. ഇത് ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതില്‍ വൈറ്റമിന്‍ സിയും ധാരാളമുണ്ട്.
ക്യാപ്‌സിക്കം ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ മികച്ച ഭക്ഷണമാണ്. ഇത് വിന്റര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ലൈക്കോപീന്‍, വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഒരു പച്ചക്കറിയാണ് തക്കാളി. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു.