പോർക്ക് മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. നല്ല പോർക്ക് കറി കൂട്ടി നല്ല ചോറ് കഴിച്ചാൽ നല്ല സ്വാദാണ്. എന്നാൽ നന്നായി കറി വെച്ചില്ലെങ്കിൽ മോശമായി പോകുന്ന ഒന്നാണ്, കാരണം നന്നായി വേവിച്ചില്ലെങ്കിൽ ഇത് ശരീരത്തിൽ അണുക്കൾ കേറുന്നതിന് കാരണമാകും. അത്കൊണ്ട് തന്നെ ഇത് കറി വെയ്ക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കുക.
മറ്റ് മാംസങ്ങളെ അപേക്ഷിച്ച് കൊഴുപ്പ് കൂടുതലുള്ള ഇറച്ചിയാണ് പോർക്ക്. പന്നിയിറച്ചി എന്നും പറയുന്നു.
ഏറ്റവും കൂടുതലായി കൊഴുപ്പ് കാണപ്പെടുന്നത് പോർക്കിൻ്റെ മാംസത്തിലാണ്, ഇതിനെ തൊലിപ്പുറം എന്നും പറയുന്നു. അത് കൊണ്ടാണ് ഇതിനെ കറി വെക്കുമ്പോൾ ഇത്രയധികം നെയ്യ് കാണപ്പെടുന്നത്. എന്നാൽ ഈ നെയ്യ് ശരീരത്തിന് നല്ലതാണെന്നാണ് പറയുന്നത്.
ഇത്രയധികം നെയ്യ് ഉള്ളത് കൊണ്ട് പലപ്പോഴും ഇറച്ചി അധികം കഴിക്കുവാൻ സാധിക്കാറില്ല. നെയ്യ് ഊറ്റി കളഞ്ഞാലും അത് പോകാറില്ല. ഇത് കൊണ്ട് തന്നെ പന്നിയിറച്ചിലെ കൊഴുപ്പ് മാറ്റാൻ ഇതാ ചില പൊടിക്കൈകൾ...
കുക്കർ വേവിക്കുന്നത് കുക്കറിലാണെങ്കിൽ ഇതിൻ്റെ കൂടെ നന്നായി കഴുകിയെടുത്ത 4 കഷ്ണം കുടംപുളി കൂടി ചേർക്കുക, ഇങ്ങനെ ചെയ്താൽ പോർക്കിലെ നെയ്യ് എല്ലാം ഉരുകി വരും. ഈ ഇറച്ചി എടുത്ത് കറി വെച്ചാൽ നെയ്യ് വരത്തില്ല.
ഇനി കുക്കറിൽ അല്ല വേവിച്ചതെങ്കിൽ അതായത് നേരിട്ടാണെങ്കിൽ ഇറച്ചിയുടെ കൂടെ തന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടതിന് ശേഷം ആ എണ്ണയിൽ തന്നെ ഇറച്ചി ഇടാം. ഇത് നന്നായി ഇളക്കി എടുക്കണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇറച്ചിയിലെ നെയ്യ് ഊർന്ന് വരും. ഇതിൻ്റെ സ്വാദ് പോകുകയും ഇല്ല. പന്നിയിറച്ചി വേവിക്കുന്നതിൻ്റെ രണ്ട് രീതികളാണ് മേൽപ്പറഞ്ഞവ.
ഇനി ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റിയില്ല എങ്കിൽ കറി വെച്ചതിന് ശേഷം നിങ്ങൾക്ക് ഐസ് കട്ട വെച്ച് കറിയിലെ കൊഴുപ്പ് നീക്കം ചെയ്യാവുന്നതാണ്. ഐസ് കട്ട കറിയിൽ മുക്കുമ്പോൾ കൊഴുപ്പ് ഐസ് കട്ടയിൽ പറ്റിപ്പിടിക്കും. ഇത് കളഞ്ഞതിന് ശേഷം വീണ്ടും ഇങ്ങനെ ചെയ്യാവുന്നതാണ്. ഇത് കൊഴുപ്പ് നീക്കം ചെയ്യുന്നതിൻ്റെ മികച്ച മാർഗങ്ങളാണ്.
പോർക്ക് നെയ്യിൻ്റെ ഗുണങ്ങൾ
പോർക്കിൻ്റെ നെയ്യിന് ഒട്ടേറെ ഗുണങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. ഇതിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്, അത് കൊണ്ട് തന്നെ ഇതിന് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും സഹായിക്കുന്നു, മാത്രമല്ല ഇത് ഞരമ്പുകളുടെ പ്രവർത്തിനും ഇൻസുലിൻ ഉൽപ്പാദനം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
പോർക്കിൻ്റെ നെയ്യിൽ 48% മോനൗണ്‍സാറ്റുറേറ്റഡ് ഫാറ്റ് ( unsaturated fat ) അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ശരീരത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.
പോർക്കിലെ കൊഴുപ്പിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതിൽ കോളിൻ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഹൃദയ സംബന്ധമായ രോഗ സാധ്യതകൾ കുറയ്ക്കുന്നു. ഇതിൻ്റെ അളവ് കുറയുമ്പോഴാണ് ഇത്തരം രോഗങ്ങൾ വരുന്നത്. മാത്രമല്ല ഇത് അൽഷിമേഴ്സ് പോലുള്ള രോഗങ്ങളും കുറയ്ക്കുന്നു.
പന്നിയുടെ നെയ്യ് കൂടി തന്നെ കഴിക്കുന്നത് ആരോഗ്യത്തിനും അത് പോലെ തന്നെ നല്ല രുചിക്കും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ : പച്ചക്കറികൾ കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാൻ ഇതാ ചില എളുപ്പ വഴികൾ
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.