ചുവന്ന മുളക് പലപ്പോഴും നിറത്തോടൊപ്പം സ്വാദും വർദ്ധിപ്പിക്കാൻ പാചകത്തിൽ ഉപയോഗിക്കുന്നു. പക്ഷേ, നിങ്ങൾ ഉപയോഗിക്കുന്ന ചുവന്ന മുളകുപൊടി എത്രത്തോളം സുരക്ഷിതമാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിൽ മായം ചേർക്കാനാകുമോ? പഴയ കാലത്ത് നമ്മുടെ മുത്തശ്ശിമാർ ചുവന്ന മുളകുകൾ വെയിലത്ത് വച്ച് ഉണക്കിയ ശേഷം പൊടിച്ചായിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇന്ന് നമ്മൾ പായ്ക്ക് ചെയ്ത ചുവന്ന മുളക് പൊടിയാണ് ഉപയോഗിക്കുന്നത്
എന്തുകൊണ്ടാണ് മായം ചേർക്കുന്നത്?
പൊടിച്ച സുഗന്ധവ്യഞ്ജനങ്ങളിൽ അവയുടെ അളവ് വർദ്ധിപ്പിക്കാനും നിറം വർദ്ധിപ്പിക്കാനുമാണ് മായം ചേർക്കുന്നത്. മുളകുപൊടിയിൽ സാധാരണയായി ഇഷ്ടികപ്പൊടി, ഉപ്പ് പൊടി അല്ലെങ്കിൽ ടാൽക്ക് പൊടി എന്നിങ്ങനെയുള്ള മായം ചേർക്കുന്നു. ഇങ്ങനെ മായം ചേർക്കുന്നത് മൂലം ഭാരം വർദ്ധിപ്പിക്കുന്നു. രൂപവും ഭാവവും മെച്ചപ്പെടുത്തുന്ന കൃത്രിമ നിറങ്ങളുടെ ഉപയോഗവും നമുക്ക് കണ്ടെത്താൻ സാധിക്കും.
ചതച്ച ഇഷ്ടികകളിൽ നിന്നാണ് പലപ്പോഴും ബ്രിക്ക് പൗഡർ ലഭിക്കുന്നത്. ഈ പൊടിയുടെ നിറവും ഘടനയും മുളകുപൊടിയുടേതിന് സമാനമാണ്. അതിനാൽ, ഇത് പലപ്പോഴും ഒരു മായം ചേർക്കുന്ന വസ്തുവായി ഉപയോഗിക്കുന്നു. ഇത് ആരോഗ്യത്തിന് വളരെ അപകടകരമാണ്, ഇത് പതിവായി കഴിച്ചാൽ ശരീരത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ, മുളകുപൊടിയിൽ ഇഷ്ടികപ്പൊടിയുടെ സാന്നിധ്യം പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.
വീട്ടിൽ ചുവന്ന മുളകുപൊടിയിൽ മായം ചേർക്കുന്നത് പരിശോധിക്കാനുള്ള എളുപ്പവഴികൾ:
നിങ്ങൾ ഉപയോഗിക്കുന്ന ചുവന്ന മുളകുപൊടി മായം കലർന്നതാണോ അല്ലയോ എന്നറിയാൻ വീട്ടിൽ ഒരു ലളിതമായ പരിശോധന നടത്താം:
-
ഒരു ഗ്ലാസ് ശുദ്ധജലത്തിൽ ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക. ശേഷം എന്തെങ്കിലും അവശിഷ്ടം ഉണ്ടോ എന്ന് പരിശോധിക്കുക.
-
ഒരു ചെറിയ അളവിലുള്ള അവശിഷ്ടങ്ങൾ എടുത്ത് നിങ്ങളുടെ കൈയിൽ തടവുക
-
ഉരച്ചതിന് ശേഷം കയ്യിൽ എന്തെങ്കിലും തടയുന്നത് പോലെ അനുഭവപ്പെട്ടാൽ, ചുവന്ന മുളക് പൊടിയിൽ ഇഷ്ടിക പൊടി/ മണൽ ഉപയോഗിച്ച് മായം ചേർത്തിരിക്കുന്നു.
-
അവശിഷ്ടങ്ങൾക്ക് സോപ്പും മിനുസവും ആണ് തോന്നുന്നതെങ്കിൽ, സോപ്പ്സ്റ്റോണിന്റെ സാന്നിധ്യമുണ്ട് എന്ന് മനസിലാക്കാം.
ബന്ധപ്പെട്ട വാർത്തകൾ