Updated on: 15 November, 2022 9:28 PM IST
How to get rid of itchy scalp?

പല കാരണങ്ങളാലും തലയില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം.  താരനാണ് ചൊറിച്ചിലിനുള്ള മുഖ്യ കരണമെങ്കിലും മുടി കഴുകാതെ വൃത്തിയില്ലാതെ വയ്ക്കുക, പേന്‍, പൊടിയേൽക്കുന്നത്, ഹെല്‍മെറ്റ് വയ്ക്കുന്നത് എന്നിവയെല്ലാം ചൊറിച്ചിൽ ഉണ്ടാക്കാം.

ചൊറിച്ചില്‍ അമിതമായാല്‍, തലമുടി കൊഴിയുന്നതിന് കാരണമാകും.  ചര്‍മ്മം വരണ്ട് പോകുന്നതിനും പൊടിഞ്ഞ് വരുന്നതിനും വെള്ള നിറത്തില്‍ തലയോട്ടി കാണുന്നതിനും ഇത് കാരണമാണ്. ചിലര്‍ക്ക് തലയില്‍ കുരുക്കള്‍ വരുന്നതും ഒരു പ്രശ്‌നം തന്നെയാണ്. മിക്കതും വേദനയുള്ള കുരുക്കളായിരിക്കും ഉണ്ടായിരിക്കുക. ഈ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാനുള്ള ചില പൊടിക്കൈകളാണ് പങ്ക് വയ്ക്കുന്നത്.

ആഴ്ച്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും തല കഴുകുന്നത് വളരെ നല്ലതാണ്.  അതുപോലെ, ഇടയ്ക്കിടയ്ക്ക് തലയില്‍ എണ്ണ പുരട്ടാന്‍ മറക്കരുത്. എണ്ണ പുരട്ടുന്നതിലൂടെ പുതിയ മുടികള്‍ വളരുവാന്‍ സഹായിക്കും. കൃത്യസമയത്ത് കൃത്യമായ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്.  പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. പാല്‍, മോര്, ആര്യവേപ്പില പാവയ്ക്ക എന്നിവയെല്ലാം തന്നെ ആഹാരത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്.

ആര്യവേപ്പില: ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ആര്യവേപ്പിന്റെ ഇല ഉപയോഗിക്കുക എന്നത്. ഇതിലെ കയ്പ്പ് തലയിലെ പേന്‍ ശല്യം ഇല്ലാതാക്കുന്നതിനും അതുപോലെ, ഇന്‍ഫക്ഷന്‍സ് ഇല്ലാതാക്കുന്നതിനും സഹായിക്കും.  ഇതിനായി ആര്യവേപ്പിന്റഎ ഇല എടുത്ത് നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് നാരങ്ങ നീര് ചേര്‍ത്ത് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഒരു 15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് തലമുടി കൊഴിയുന്നത് തടയുന്നതിനും സഹായിക്കും.

നാരങ്ങ നീര്: തലയില്‍ നല്ല ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് മാറ്റിയെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നാരങ്ങാനീര് പുരട്ടുന്നത്. ഇത് തയ്യാറാക്കുന്നതിനായി മൂന്ന് സ്പൂണ്‍ തൈര് എടുക്കുക. ഇതിലേയ്ക്ക് ഒരു സ്പൂണ്‍ നാരങ്ങാനീര് ഒഴിച്ച് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുന്നത് തലയിലെ ചൊറിച്ചില്‍ മാറ്റിയെടുക്കാന്‍ സഹായിക്കും.

ചെമ്പരത്തിപ്പൂവ്: ചെമ്പരത്തിയുടെ ഇലയും പൂവും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫ്രഷായി കിട്ടിയില്ലെങ്കില്‍ ചെമ്പരത്തിയുടെ ഇലയും പൂവും ഉണക്കിയെടുത്ത് സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ ഉണക്കിയെടുത്ത ചെമ്പരത്തിയുടെ ഇലയും പൂവും എടുത്ത് പൊടിച്ച് ഇതില്‍ നാരങ്ങാ നീരും നെല്ലിക്കയും ചേര്‍ത്ത് അരച്ച് പേയ്സ്റ്റ് പരുവത്തില്‍ ആക്കിയെടുക്കണം. ഇത് തലയില്‍ പുരട്ടുന്നത് തലയിലെ ചൊറിച്ചില്‍ മാറ്റിയെടുക്കാന്‍ സഹായിക്കും.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How to get rid of itchy scalp?
Published on: 15 November 2022, 08:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now