Updated on: 31 October, 2022 8:31 PM IST
How to prevent the kajal from smudging

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം.  മുഖസൗന്ദര്യത്തിന് കണ്ണുകളുടെ സൗന്ദര്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കണ്ണുകളുടെ അഴക് കൂട്ടാൻ പരമ്പരാഗതമായി ഉപയോഗിച്ച് വന്നിരുന്നവയാണ് കണ്മഷിയും സുറുമയുമൊക്കെ. കണ്‍മഷി കണ്ണിന്റെ ഭംഗി മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തെയും കാത്തുസൂക്ഷിക്കുന്നു.  കൺമഷി കണ്ണിൻറെ ഭംഗി വർദ്ധിക്കുമെങ്കിലും അത് മുഖത്തെ മറ്റുള്ള ഭാഗങ്ങളിൽ പടരുകയാണെങ്കിൽ ഭംഗിക്ക് പകരം അഭംഗിയാകും ഫലം. ഇങ്ങനെ കൺമഷി പടരാതിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.

- കണ്‍മഷി എഴുതുന്നതിന് മുന്‍പ് കണ്ണിന് താഴെ അല്‍പം പൗഡറിടുന്നത് കണ്‍മഷി പടരാതിരിക്കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ മുഖത്ത് മുഴുവനും പൗഡറിടുക. എണ്ണമയം കണ്‍മഷി പടരാനുള്ള ഒരു കാരണമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുഖസൗന്ദര്യം വർധിപ്പിക്കാൻ ബീറ്റ്റൂട്ട് ബെസ്റ്റാണ്

- കണ്ണുകളുടെ അറ്റത്തേക്ക് അധികം മഷി എഴുതരുത്. ഇവിടെ മഷി പെട്ടെന്ന് പടരാം. ഐലൈനര്‍ ഉപയോഗിച്ചും കണ്ണെഴുതാവുന്നതാണ്. ഇത് മഷി പടരാതിരിക്കുവാനുളള ഒരു മാര്‍ഗമാണ്. ഐലൈനറും മഷിയും ഒരുമിച്ചും കണ്ണെഴുതാന്‍ ഉപയോഗിക്കാം. ആദ്യം കണ്‍മഷി എഴുതിയ ശേഷം ഐലൈനര്‍ കൊണ്ട് അതിന് മുകളില്‍ എഴുതുക.

ബന്ധപ്പെട്ട വാർത്തകൾ: മിഴികളുടെ ഭംഗി: കണ്മഷി തയ്യാറാക്കാം വീട്ടില്‍ തന്നെ

-  രാത്രി കിടക്കുമ്പോള്‍ ഐലൈനര്‍ ഉപയോഗിച്ച് കണ്ണെഴുതിയാല്‍ രാവിലെയും അത് പോകാതിരിക്കും. കണ്ണെഴുതിയിട്ടുണ്ടെങ്കില്‍ പുറത്തു പോകുമ്പോള്‍ കര്‍ച്ചീഫോ ടിഷ്യൂ പേപ്പറോ കയ്യില്‍ കരുതുക.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How to prevent the kajal from smudging
Published on: 31 October 2022, 07:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now